മാധ്യമം മനോരമക്ക് പഠിക്കുകയാണോ?

വൈകുന്നേരത്തെ പത്രവായനക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ആകാശക്കൊള്ളയുമായി എയര്‍ലൈനുകള്‍, സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല… സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്… വാര്‍ത്തക്കൊടുവില്‍ പക്ഷേ, ഒന്നു ഞെട്ടിയോ എന്നൊരു സംശയം. ഞെട്ടിച്ചുകളഞ്ഞ വാര്‍ത്താ ശകലം ദേ ഇതാണ്.

ഇടക്കൊക്കെ ഒന്ന് ബിമാനത്തില്‍ കയറാറുള്ള ആരും ഞെട്ടും… ആധാരം പണയം വെച്ചാലും ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.എത്ര വലിയ സംഖ്യകളാണ് വാര്‍ത്തയില്‍. സകല എയര്‍ലൈന്‍ കഴുവേറികളെയും തെറിവിളിക്കുന്നതിനിടയില്‍WWW വഴി ലെവന്‍മാരുടെ ടിക്കറ്റ് ‘കടയില്‍’ ഒന്ന് കയറി നോക്കി…. വീണ്ടും ഞെട്ടി. വായിച്ചത് മാധ്യമം തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി. വാര്‍ത്തയില്‍ ടിക്കറ്റ് റേറ്റ് ഒന്നുകൂടി വായിച്ചു നോക്കി… എല്ലാം ശരിയാണ്… പക്ഷേ, എവിടെയോ തെറ്റിയിട്ടുണ്ട്. ആര്‍ക്കാണ് തെറ്റിയത് മാധ്യമത്തിനോ എയര്‍ലൈന്‍സിനോ? എയര്‍ഇന്ത്യ എക്സ്പ്രസ്കാരന് നാളെ ദുബായിലേക്ക് പുറപ്പെടുന്ന ഫ്ളൈറ്റിന് ചാര്‍ജ് വാങ്ങുന്നത് ഇങ്ങനെ: 14513

മാധ്യമം പറയുന്നത് ദുബായിലേക്ക് പോവാന്‍ 30,104 രൂപ കൊടുക്കണം എന്നാണ്. ലെവന്‍മാര്‍ വാങ്ങുന്നതോ? 14513 രൂപ 69 പൈസ… എയര്‍ ഇന്ത്യയല്ലേ നഷ്ടം വന്നാല്‍ അവര്‍ക്കെന്ത്? പകുതി കാശിന് ‘മറിച്ച്’ വില്‍ക്കുകയായിരിക്കും… കശ്മല•ാര്‍… ജനാധിപത്യം ഇല്ലാത്ത നാട്ടില്‍ ആളുകള്‍ മാന്യമായി പണിയെടുക്കും എന്നാണല്ലോ ‘അശരീരി’. ഒന്ന് നോക്കിക്കളയാം എന്ന് കരുതി… വാര്‍ത്തയില്‍ ഒരിടത്ത് യുഎഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സിനെ ബജറ്റ് ‘എയര്‍ലൈന്‍സ്’ എന്ന് വിളിച്ച് മാധ്യമം ‘അപമാനിക്കുന്നുണ്ട്. വെള്ളവും വറ്റുമൊന്നും കൊടുക്കുന്നില്ലത്രെ…

(ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമല്ലേ… ഇനി എയര്‍ലൈന്‍സ് ബജറ്റ് ആക്കിയ വിവരം നമ്മളെയൊന്നും അറിയിക്കാതെ രാജാവ് മാധ്യമത്തോട് സ്വകാര്യം പറഞ്ഞതാണെങ്കിലോ… അക്കാര്യം തല്‍ക്കാലം മിണ്ടണ്ട) നമുക്ക് ടിക്കറ്റ് നിരക്കിലേക്ക് തിരിച്ചുവരാം.

നാളെ പുറപ്പെടുന്ന ഫ്ളൈറ്റിന് 15831, ഇനി ദിര്‍ഹംസില്‍ ആണോ നിരക്ക് കാണിക്കുന്നത്? അതും അല്ല, കചഞ എന്ന് വെണ്ടക്ക വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ട്. ഇനി ഹിഡന്‍ ചാര്‍ജ് വല്ലതും വേറെക്കാണുമോ എന്നായി സംശയം. ദേ അതും ഇല്ല, ആകെ മൊത്തം ടോട്ടല്‍ 15831

ഇടക്കിടെ ഇന്ത്യയിലേക്ക് പറന്ന് ഇവന്‍മാരും ‘വെടക്കായി’ പോയതാണോ? മസ്ക്കറ്റിലേക്കുള്ള ഫ്ളൈറ്റും കൂടി ഒന്ന് നോക്കിക്കളയാം…

ദേ കിടക്കുന്നു 12,441 കുലുവ, മാധ്യമം വക 33,313, ബിസിനസ്സ് ക്ളാസിന് പോലും 25,033… തെറ്റിയത് എയര്‍ലൈന്‍സിന് അല്ല എന്നുറപ്പായി. പിന്നെ ആര്‍ക്കാണ് മാധ്യമത്തിനോ അതോ മാധ്യമത്തെ വിശ്വസിക്കുന്ന വായനക്കാര്‍ക്കോ? വിരല്‍ത്തുമ്പില്‍ ഇന്റര്‍നെറ്റ് കളിയാടുന്ന കാലത്ത് ഇത്ര വലിയ ഒരു വാര്‍ത്ത ‘സൃഷ്ടിപ്പിനെ’ അബദ്ധം എന്ന് കരുതി വിട്ടുകളയാമോ? അതോ ധാരാളം ഗള്‍ഫ് വായനക്കാരുള്ളതല്ലേ? സിരകളില്‍ അല്പം ‘അഗ്നി’ പടര്‍ത്തിക്കളയാം എന്ന് തോന്നിയോ മാധ്യമത്തിന്. വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പൊടിപ്പും തൊങ്ങലും ഉപ്പും എരിവും ഒക്കെ ആവശ്യത്തിന് ചേര്‍ത്തെടുത്ത് ഒന്നാംതരം വിഭവങ്ങള്‍ ആക്കി വിതരണം ചെയ്യുകയും ചെയ്യുന്ന മനോരമ മുതല്‍ മംഗളം വരെയുള്ള പത്രങ്ങള്‍ നാട്ടില്‍ കിട്ടാനുള്ളപ്പോള്‍ മാധ്യമം വായിക്കാന്‍ ആളുവരുന്നത്, വാര്‍ത്തയിലെ മിതത്വവും സത്യസന്ധതയും ഒക്കെ പ്രതീക്ഷിച്ചാണ്. അടച്ചാക്ഷേപിക്കുന്നില്ല.. വായനക്കാരെ ‘ഗോപി’യാക്കരുത് എന്നൊരപേക്ഷയുണ്ട്… മനോരമക്ക് പഠിച്ചു വലുതായിക്കളയാം എന്ന മോഹം മനസ്സിലുണ്ടെങ്കില്‍ വിവരം അറിയിക്കണം. കൂടുതല്‍ ‘വഴിത്തിരിവുകള്‍’ ആശംസിക്കുന്നു.

9 Responses to "മാധ്യമം മനോരമക്ക് പഠിക്കുകയാണോ?"

 1. Sayyid_ab  January 9, 2013 at 12:06 pm

  he he… kollaam

  Reply
 2. Asfarmahe  January 12, 2013 at 6:14 pm

  മാധ്യമം കുറെ കാലമായി ..മനോരമക്ക് പഠിക്കുന്നു !! 

  Reply
 3. Suhail sugu  January 13, 2013 at 10:35 am

  kooduthal rating kittaan vendi keralathile maadhyamangal avarude dharmam marakkunnu

  Reply
 4. Abdul Qader Mohammed  January 15, 2013 at 8:36 am

  I salute Risala, but before write against Madhyama, please look at mirror.
  Risala published one article in same edition – Pardhakkaruppaninja Nagaram and put one photo.
  There is no connection between photo and article.

  Who studies Manorama ? Madhyamam or Risalal?

  Please remember, Risalaa, Shabab, Chandrika, Varthamanam,…… and many more just follow Prabodhanm weekly and Madhyamam daily.

  Abdul Qader
  Doha, Qatar

  Reply
 5. suhurth  April 24, 2013 at 12:49 pm

  ticket rate with return aan mashe, not one way.

  Reply
 6. Thaj Vengara  May 6, 2013 at 1:35 pm

  madhyamam checked round trip , and risala reviewed oneway..thts hapnd..

  Reply
 7. Faiz Hameed  May 20, 2013 at 4:50 pm

  രിസാല ലേഖനം പ്രസിതീകരിക്കുന്നതിനു മുമ്പ് വാസ്തവം ഒന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുവാന്‍ ശ്രദ്ധിക്കുക .

  മാധ്യമം പോലെ സിറാജും വളരട്ടേ എന്ന് ആശംസിച്ചുകൊള്ളുന്നു . അല്ലാഹു അനുഗ്രഹിക്കട്ടെ!

  Reply
 8. Blogan  June 10, 2013 at 9:55 am

  ഈ ലേഖനം ‘ബ്ലോഗന്‍’ (1blogan.blogspot.com) എന്ന എന്‍റെ ബ്ലോഗ്ഗില്‍ നിന്ന് അടിച്ചു മാറ്റിയതാണ്, അവിചാരിതമായി ഇപ്പോള്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടു, ബ്ലോഗനില്‍ വരുന്ന പല ലേഖനങ്ങളും മറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ പുനപ്രസിദ്ധീകരിക്കാറുണ്ട്, അവര്‍ സമ്മതം ചോദിച്ചിട്ടാണ് അത് ചെയ്യുന്നത്… ഈ ലേഖനത്തില്‍ മാധ്യമത്തിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ സമര്‍ഥിക്കുന്ന ചിത്രങ്ങളും തെളിവായി നല്‍കിയിട്ടുണ്ട്. അടിച്ചു മാറ്റുമ്പോള്‍ മൊത്തം അടിച്ചു മാറ്റിയാല്‍ വായനക്കാര്‍ക്ക് ഉപകാരപ്പെടും, രിസാല ശ്രദ്ധിക്കുമല്ലോ…

  Reply
 9. HARIS.K.M  August 20, 2013 at 9:19 am

  മാധ്യമം പത്രത്തിന്റെ പച്ച നുണകളും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അതിന്റെ പ്രത്യേക താല്പര്യങ്ങളും എല്ലാ കേരളീയ മുസ്ലിമ്കല്ക്കും അറിയാവുന്നതാണല്ലോ. V . മുരളീധരന്റെ സ്ഥാനത് കെ. മുരളീധരന്റെ ഫോട്ടോ വെച്ചതും ആയിരക്കണക്കിന് അനാഥ കുട്ടികളെ സംരക്ഷിച്ചു വിദ്യാഭ്യാസം നല്കിപ്പോരുന്ന കാരന്തൂര് മർകസ് സര്ക്കാരിന് കണക്കു കാണിക്കുന്നില്ല എന്ന് പച്ച കള്ളം എഴുതി വിടുകയും വായനക്കാർ അത് സര്ക്കാരിന്റെ വെബ്സൈറ്റ് സഹിതം കാണിച്ചു കൊടുത്തു പൊളിച്ചടുക്കിയതും നാം മറന്നിട്ടില്ല,

  എങ്കിലും പ്രവാസികളിൽ നിന്ന് സീസണിൽ പേരും കൊള്ള നടത്തുന്ന എയര്ലൈനുകളെ ന്യായീകരിക്കുന്നത് രിസലയുടെ അന്ദസ്സിനു ചെര്ന്നതായില്ല.

  Reply

Leave a Reply

Your email address will not be published.