ക്ലാറ്റ് പരീക്ഷ മേയ് 14ന്:ഇപ്പോള്‍ അപേക്ഷിക്കാം

ക്ലാറ്റ് പരീക്ഷ മേയ് 14ന്:ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യയിലെ 18ലേറെ ദേശീയ നിയമ സര്‍വകലാശാലകള്‍ 2017-18 അധ്യയന വര്‍ഷം നടത്തുന്ന അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് നിയമ കോഴ്‌സുകളിലേക്കുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ് 2017) മേയ് 14 ഞായറാഴ്ച ഉച്ചക്കു ശേഷം മൂന്നു മുതല്‍ അഞ്ചു മണിവരെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ നടക്കും.www.clat.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.

ക്ലാറ്റ് 2107 ഇക്കുറി നടത്തുന്നത് പട്‌നയിലെ ചാണക്യ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയാണ്. പഞ്ചവത്സര സംയോജിത എല്‍എല്‍.ബി ഓണേഴ്‌സ് കോഴ്‌സുകള്‍ ഉള്‍പ്പെടുന്ന അണ്ടര്‍ ഗ്രാജ്വേറ്റ് പ്രവേശനത്തിനായുള്ള ക്ലാറ്റില്‍ പങ്കെടുക്കുന്നതിന് 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്‌ളസ് ടു/ തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി, വര്‍ഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. 2017 മാര്‍ച്ച്/ ഏപ്രിലില്‍ പ്‌ളസ് ടു തുല്യ ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പ്രായം 20 വയസ്സിന് താഴെയാവണം.

പട്ടികജാതി/ വര്‍ഗം, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 22 വയസ്സുവരെയാകാം. 2017 ജൂലായ് ഒന്നു വരെയാണ് പ്രായപരിധി നിശ്ചയിക്കപ്പെടുക. ക്ലാറ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് പരീക്ഷയുടെ റാങ്ക് പരിഗണിച്ച് ബി.എ എല്‍എല്‍.ബി, ബി.എസ്സി എല്‍എല്‍.ബി, ബി.കോം എല്‍എല്‍.ബി മുതലായ പഞ്ചവത്സര ഓണേഴ്‌സ് പ്രോഗ്രാമുകളിലാണ് പ്രവേശനം.

ഏകവര്‍ഷ എല്‍എല്‍.എം ഉള്‍പ്പെട്ട പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കുള്ള ക്ലാറ്റില്‍ പങ്കെടുക്കുന്നതിന് 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എല്‍എല്‍.ബി/ നിയമ ബിരുദമെടുത്തിരിക്കണം. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത നിയമബിരുദം മതിയാകും. 2017 ഏപ്രില്‍/ മേയ് മാസത്തില്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

പരീക്ഷയുടെ സിലബസ്, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെയുള്ള സമഗ്രവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

‘ക്ലാറ്റ് 2017’ റാങ്ക്‌ലിസ്റ്റ് പരിഗണിച്ച് അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനം നല്‍കുന്ന ദേശീയ നിലവാരമുള്ള നിയമസര്‍വകലാശാലകള്‍ ഇവയാണ്:

നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് യൂനിവേഴ്‌സിറ്റി ബംഗളൂരു, നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡി & റിസര്‍ച് യൂനിവേഴ്‌സിറ്റി ഓഫ് ലോ , ഹൈദരാബാദ്, നാഷനല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂനിവേഴ്‌സിറ്റി , ഭോപാല്‍, ഹിദായത്തുല്ല നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി, റായ്പുര്‍, ഗുജറാത്ത് നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി , ഗാന്ധിനഗര്‍,ഡോ. റാം മനോഹര്‍ ലോഹ്യ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി , ലഖ്‌നോ, രാജീവ് ഗാന്ധി നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി , പട്യാല, ചാണക്യ നാഷനല്‍ യൂനിവേഴ്‌സിറ്റി  പട്യാല, നാഷനല്‍ യൂനിവേഴ്‌സിറ്റി  പട്‌ന,നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് , കൊച്ചി, നാഷനല്‍ യൂനിവേഴ്‌സിറ്റി ഒഡിഷ , കട്ടക്,നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച് ഇന്‍ ലോ , റാഞ്ചി,ദാമോദരം സഞ്ജീവയ്യ നാഷനല്‍ യൂനിവേഴ്‌സിറ്റി , വിശാഖപട്ടണം, തമിഴ്‌നാട് നാഷനല്‍ ലോ സ്‌കൂള്‍ , തിരുച്ചിറപ്പള്ളി, മഹാരാഷ്ട്ര നാഷനല്‍ യൂനിവേഴ്‌സിറ്റി , മുംബൈ,മഹാരാഷ്ട്ര നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി , നാഗ്പുര്‍.

കേരളത്തില്‍ എം.ബി.എ.യ്ക്ക് കെ-മാറ്റ് പരീക്ഷയെഴുതാം
സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) കോഴ്‌സില്‍ പ്രവേശനത്തിന് കേരള മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (കെമാറ്റ്), സിമാറ്റ്, കാറ്റ് എന്നീ പ്രവേശന പരീക്ഷകളിലൊന്നില്‍ അര്‍ഹത നേടിയിരിക്കണം. എം.ബി.എ. പ്രവേശനത്തിന് 2017 മുതല്‍ ‘മാറ്റ്’ യോഗ്യത പരിഗണിക്കില്ല. കേരളത്തില്‍ എം.ബി.എ പ്രവേശനത്തിന് ‘കെ-മാറ്റ്’ രണ്ടുതവണ നടത്തും. ആദ്യപരീക്ഷ നവംബര്‍ ആറിന് നടന്നു. രണ്ടാമത്തെ പരീക്ഷ 2017 ഏപ്രില്‍ രണ്ടിന് നടക്കും. പ്രവേശന മേല്‍നോട്ടസമിതിയുടെ നിയന്ത്രണത്തില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയാണ് ഇക്കുറി ‘കെമാറ്റ്’ സംഘടിപ്പിക്കുന്നത്.

‘കെമാറ്റ് കേരള-2017’ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30മണിവരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് 2017 മാര്‍ച്ച് 18വരെ സമയമുണ്ട്. www.kmatkerala.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.

ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 750 രൂപയുമാണ്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിങ്ങിലൂടെയോ അപേക്ഷാഫീസ് അടക്കാം. അപേക്ഷാഫീസ് അടച്ചുകഴിഞ്ഞാലുടന്‍ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിച്ചുകഴിയുമ്പോള്‍ സിസ്റ്റം ജനറേറ്റ് ചെയ്ത് നല്‍കുന്ന അപേക്ഷാ നമ്പര്‍ സൂക്ഷിച്ചുവെക്കണം. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഭാവിയില്‍ കത്തിടപാടുകള്‍ നടത്തുന്നതിനും അപേക്ഷാനമ്പര്‍ ആവശ്യമായി വരും. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോ, സിഗ്‌നേച്ചര്‍ എന്നിവ അപ്ലോഡ് ചെയ്യാന്‍ മറക്കരുത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്ക് കെമാറ്റിന് അപേക്ഷിക്കാവുന്നതാണ്. ‘കെ-മാറ്റി’ന്റെ പഴയ ചോദ്യപേപ്പറുകള്‍ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ഇത് ‘കെ-മാറ്റി’നുള്ള തയാറെടുപ്പിന് സഹായകമാവും. വിശദവിവരങ്ങള്‍ അതത് യൂനിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. കെമാറ്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ www.kmatkerala.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2335133.

എം.ടി.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് ഇപ്പോള്‍
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 8300 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ് തസ്തികയിലാണ് ഒഴിവുകള്‍. മെട്രിക്കുലേഷന്‍/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രായപരിധി 18-25നുമിടയിലായിരിക്കണം. 2017 ആഗസ്റ്റ് ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. 1992 ആഗസ്റ്റ് രണ്ടിനും 1999 ആഗസ്റ്റ് ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. ഏപ്രില്‍ 16, 30, മേയ് ഏഴ് എന്നീ ദിവസങ്ങളിലായിരിക്കും പരീക്ഷ.

രണ്ട് പേപ്പറുകളാണ് പരീക്ഷക്കുണ്ടാവുക. പേപ്പര്‍ ഒന്നില്‍ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും പേപ്പര്‍ രണ്ടില്‍ വിവരണാത്മക ചോദ്യങ്ങളുമുണ്ടായിരിക്കും. പേപ്പര്‍ ഒന്നില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ് (25 ചോദ്യങ്ങള്‍), ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ് (25 ചോദ്യങ്ങള്‍), ജനറല്‍ ഇംഗ്‌ളീഷ് (50 ചോദ്യങ്ങള്‍), ജനറല്‍ അവയര്‍നസ് (50 ചോദ്യങ്ങള്‍) എന്നിങ്ങനെയാണ് ഉണ്ടാവുക. രണ്ടു മണിക്കൂര്‍ സമയമാണ് അനുവദിക്കുക.

പേപ്പര്‍ രണ്ടില്‍ ലഘു ഉപന്യാസം, ലെറ്റര്‍ റൈറ്റിങ് എന്നിവ ഉണ്ടായിരിക്കും. 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. 30 മിനിറ്റ് സമയം ലഭിക്കും.

പേപ്പര്‍ ഒന്ന് മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്‌ളീഷിലും ഹിന്ദിയിലും ചോദ്യപേപ്പറുകളുണ്ടായിരിക്കും. ഓരോ തെറ്റ് ഉത്തരത്തിനും 0.25 മാര്‍ക്ക് വീതം കുറയും.

അപേക്ഷാഫീസ്: 100 രൂപ. എസ്.ബി.ഐ ചെലാന്‍/ നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴി ഫീസ് അടയ്ക്കാം. സ്ത്രീകള്‍/ എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍/ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: ംംം.രൈീിഹശില.ിശര.ശി എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനുശേഷം പാസ്‌വേര്‍ഡും ഐ.ഡിയും കുറിച്ചുവെക്കണം. രണ്ടാം ഘട്ടത്തില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫീസ് അടച്ചതിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

ബിറ്റ്‌സാറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
രാജസ്ഥാനിലെ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സില്‍ (ബിറ്റ്‌സ്) എന്‍ജിനിയറിങ്ങ്, ഫാര്‍സി ബിരുദ, എം.എസ്‌സി. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ ബിറ്റ്‌സാറ്റ് 2017ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമായി. www.bitsadmission.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം.

ബി.ഇ. (ഹോണേഴ്‌സ്): കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്, ബയോടെക്‌നോളജി. എം.എസ്‌സി. ഹോണേഴ്‌സ്: ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, എക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്.ബിഫാം ഹോണേഴ്‌സ്, എംഎസ്സി ജനറല്‍ സ്റ്റഡീസ് എന്നിവയാണ് കോഴ്‌സുകള്‍.

ബിറ്റ്‌സിന്റെ പിലാനിയിലും ഗോവയിലും ഹൈദരാബാദിലുമുള്ള കാമ്പസുകളിലുമാണ് കോഴ്‌സുകള്‍ നടക്കുക. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പഠിച്ച് പ്‌ളസ്ടുവില്‍ മികച്ച വിജയംനേടുന്നവരും ഇംഗ്‌ളീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുമാകണം അപേക്ഷകര്‍. ബിഫാമിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്‌ളസ്ടു പാസായിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നിവക്ക് മൊത്തം 75 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 60 ശതമാനം മാര്‍ക്കും ഇംഗ്‌ളീഷില്‍ മികച്ച വിജയവും വേണം. 2016ല്‍ പാസായവര്‍ക്കും 2017ല്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

വാറങ്കല്‍ എന്‍.ഐ.ടിയില്‍ എം.ബി.എയ്ക്ക് അപേക്ഷിക്കാം
ആന്ധ്രപ്രദേശിലെ വാറങ്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.)യുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ. കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ/ടെക്‌നോളജി ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി. വിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് മതി. ഐ.ഐ.എം.-ക്യാറ്റ്, മാറ്റ് പ്രവേശനപരീക്ഷയിലെ സ്‌കോറും വേണം.

www.nitw.ac.in വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം അപേക്ഷാഫോറം ഡൗണ്‍ലോഡുചെയ്ത് ഫെബ്രുവരി മൂന്നിനുമുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.

റസല്‍