ഡെഹ്‌റാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാം

ഡെഹ്‌റാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന് കീഴിലുള്ള പ്രമുഖ സ്ഥാപനമായ ഡെഹ്‌റാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ എം.എസ്‌സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ മൂന്നിനകം ലഭിക്കണം. മേയ് 14ന് ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

ഫോറസ്ട്രി, വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്, സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജി എന്നിവയിലാണ് കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് എം.എസ്‌സി. കോഴ്‌സുകള്‍ നടത്തുന്നത്. സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജിക്ക് 20 സീറ്റും മറ്റു കോഴ്‌സുകള്‍ക്കു 38 സീറ്റുകള്‍ വീതവുമാണുള്ളത്.
എം.എസ്‌സി. ഫോറസ്ട്രി: കെമിസ്ട്രി, ബോട്ടണി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സുവോളജി എന്നിവയില്‍ ബിഎസ്സി അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറിലോ ഫോറസ്ട്രിയിലോ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

എം.എസ്‌സി. വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫോറസ്ട്രി എന്നിവയില്‍ ബിരുദമാണു യോഗ്യത.

എം.എസ്‌സി. എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്: ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍, എന്‍വയോണ്‍മെന്റ് സയന്‍സ്, എന്‍ജിനിയറിംഗ് ബിരുദം നേടിയവര്‍ക്കും സയന്‍സ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.

എം.എസ്‌സി. സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജി: കെമിസ്ട്രി ഒരു വിഷയമായി പഠിച്ചു ബിരുദം നേടിയവര്‍ക്കും കെമിക്കല്‍ അല്ലങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. കോഴ്‌സിന്റെ രണ്ടാം വര്‍ഷം സഹറാന്‍പൂറിലെ സെന്‍ട്രല്‍ പള്‍പ് ആന്‍ഡ് പേപ്പര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും പഠനം.

യോഗ്യതാ പരീക്ഷയില്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ 50 ശതമാനം മാര്‍ക്കും സംവരണ വിഭാഗങ്ങള്‍ 45 ശതമാനം മാര്‍ക്കും നേടിയിരിക്കണം. കോഴ്‌സ് ഫീസ് 88,000 രൂപ. അഡ്മിഷന്‍ സമയത്ത് 3,29,000 രൂപ നല്‍കണം.

ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍: ഡെഹ്‌റാഡൂണ്‍, ജബല്‍പൂര്‍, ബംഗളൂരു, കോല്‍ക്കത്ത, ചണ്ഡിഗഡ്, ന്യൂഡല്‍ഹി, ലക്‌നോ, ജോധ്പൂര്‍, സിംല, റാഞ്ചി, കോയന്പത്തൂര്‍, ജോര്‍ഹട്ട് എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങള്‍.

സിലബസ്: സയന്‍സ്, അരിത്തമാറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, കംപ്യൂട്ടേഷണല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്, ഇന്റര്‍പ്രറ്റേഷന്‍ ഓഫ് ടേബിള്‍സ്, ഗ്രാഫ്, ജനറല്‍ നോളേജ്, കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹെന്‍ഷന്‍, വൊക്കാബുലറി, ഗ്രാമര്‍, ഇഡിയംസ്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. അപേക്ഷാ ഫീസ്: ഒരു കോഴ്‌സിന് 1,200 രൂപയാണ് അപേക്ഷാ ഫീസ്. ഒന്നിലധികം കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ അതിനനുസരിച്ചുള്ള പണം അടയ്ക്കണം.

ഓണ്‍ലൈനായി ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ചു വേണം അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. വിവരങ്ങള്‍ക്ക്:www.fridu.edu.in ഫോണ്‍: 013-52751826.

ഇംഗ്ലീഷ് പഠനത്തിന് ‘ഇഫ്‌ളു’വില്‍ ചേരാം
ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഇംഗ്ലീഷിലും വിദേശ ഭാഷകളിലും പി.എച്ച്.ഡി., എം.എ., ബി.എഡ്., ബി.എ. കോഴ്‌സുകള്‍ക്കും കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് മെയിന്‍ കാമ്പസിലും ഷില്ലോങ്, ലക്‌നൗ കാമ്പസുകളിലുമാണ് കോഴ്‌സ് നടത്തുന്നത്.

ബിരുദ കോഴ്‌സുകള്‍: ബി.എ. ഓണേഴ്‌സ് (ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്), ബാച്ചിലര്‍ ഇന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ബിഎഡ് ഇംഗ്ലീഷ്.

ബിരുദാന്തര ബിരുദ കോഴ്‌സുകള്‍: എം.എഡ്., എം.എ. (ഇംഗ്ലിഷ്, ലിംഗ്വിസ്റ്റിക്‌സ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്), മാസ്റ്റേഴ്‌സ് ഇന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, മാസ്റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്.

പി.ജി. ഡിപ്ലോമ: ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, അറബിക്.
പിഎച്ച്ഡി: ഇംഗ്ലീഷ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ഫൊണറ്റിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ആന്‍ഡ് വേള്‍ഡ് ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍, സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ സ്റ്റഡീസ്, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ഫിലിം സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഹിന്ദി, അറബിക് ലിറ്ററേച്ചര്‍, ഫ്രഞ്ച് സ്റ്റഡീസ്, റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ലിറ്ററേച്ചര്‍.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഫെബ്രുവരി 25, 26 തീയതികളിലാണ് പ്രവേശന പരീക്ഷ. അഹമ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ലക്‌നോ, മുംബൈ, ഷില്ലോംഗ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങള്‍. ഓണ്‍ലൈനായി ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഫിനാന്‍സ് ഓഫീസറുടെ പേരില്‍ ഹൈദരാബാദില്‍ മാറാവുന്ന 500 രൂപയുടെ ഡിഡി (പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 250 രൂപ) സഹിതം വേണം അപേക്ഷിക്കാന്‍.

ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. രണ്ടു മണിക്കൂറാണു പ്രവേശന പരീക്ഷാ സമയം. ഓണ്‍ലലൈനായി ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
ഓരോ കോഴ്‌സിനും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത: ബി.എ. (ഓണേഴ്‌സ്) പ്ലസ്ടു. എം.എ., എം.സി.ജെ. 55 ശതമാനം മാര്‍ക്കോടെ ബിരുദം. എം.എ. (ഇംഗ്ലീഷ്, ഹിന്ദി) ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മാസ്റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ് ലിംഗ്വിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടീച്ചിംഗ് ഇന്‍ ഇംഗ്ലീഷ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ എം.എ. ബി.എഡ്. (ഇംഗ്ലീഷ്) 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍ ബി.എ. അല്ലെങ്കില്‍ എംഎ. 50 ശതമാനം മാര്‍ക്കോടെ ബിഎ പാസായി അവസാന വര്‍ഷ എംഎ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിലാസം: കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്-500 007. ഫോണ്‍: 040 27689447.

തപാല്‍വകുപ്പില്‍ പോസ്റ്റ്മാനാകാം
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികയില്‍ നിയമനം നടത്തുന്നു. പോസ്റ്റ്മാനായി 583, മെയില്‍ ഗാര്‍ഡായി 11 ഒഴിവുമാണുള്ളത്. പോസ്റ്റ്മാന്‍ ജനറല്‍ (380), ഒ.ബി.സി (148), എസ്.സി (52), എസ്.ടി (മൂന്ന്), മെയില്‍ ഗാര്‍ഡ് ജനറല്‍ (ഏഴ്), ഒ.ബി.സി (മൂന്ന്), എസ്.സി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഇരു തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത ബോര്‍ഡില്‍നിന്നുള്ള മെട്രിക്കുലേഷനാണ് യോഗ്യത. പ്രായം 18നും 27നുമിടയിലായിരിക്കണം. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/ എസ്.ടി. വിഭാഗത്തിന് അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
21,700-69,100 നിരക്കില്‍ ശമ്പളം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം പ്രബേഷനായിരിക്കും.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
രണ്ടു മണിക്കൂര്‍ നീളുന്ന എഴുത്തുപരീക്ഷയ്ക്ക് 100 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. നാലു ഭാഗങ്ങളായാണ് ചോദ്യങ്ങളുണ്ടാകുക.

പാര്‍ട്ട് എ പൊതുവിജ്ഞാനം ജ്യോഗ്രഫി, ഇന്ത്യന്‍ ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രം, കള്‍ചര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, ഇന്ത്യന്‍ ഭരണഘടന, ഇക്കണോമിക്‌സ്, ജനറല്‍ സയന്‍സ്, ആനുകാലിക സംഭവങ്ങള്‍, റീസണിങ് ആന്‍ഡ് അനലറ്റിക്കല്‍ എബിലിറ്റി.

പാര്‍ട്ട് ബി മാത്തമാറ്റിക്‌സ്, പാര്‍ട്ട്‌സി (1) ഇംഗ്‌ളീഷ്, പാര്‍ട്ട് സി (2) മലയാളം എന്നിങ്ങനെയാവും ചോദ്യങ്ങള്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. പാര്‍ട്ട് എ, ബി വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ ഇംഗ്‌ളീഷിലും മലയാളത്തിലുമുണ്ടായിരിക്കും.

100 രൂപയാണ് അപേക്ഷ ഫീസ്, 400 രൂപ പരീക്ഷഫീസും ഉണ്ട്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ പരീക്ഷഫീസ് അടക്കേണ്ടതില്ല.

www.keralapost.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 14. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ ‘നാറ്റാ’ എഴുതി യോഗ്യത നേടണം
2017-18 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോളേജുകളിലും ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്.) കോഴ്‌സിന് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ഏപ്രില്‍ 16ന് നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റാ) എഴുതി നിശ്ചിതയോഗ്യത നേടിയിരിക്കണം.

www.nata.nic.in എന്ന വെബ്‌സൈറ്റിലെ Online Registration for NATA 2017 എന്ന ലിങ്കിലൂടെ ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്കുവേണ്ട യോഗ്യതകള്‍, ടെസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സംസ്ഥാനത്തെ ആര്‍ക്കിടെക്ചര്‍ കോഴ്‌സ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ അലോട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിക്കുന്ന വേളയില്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിതസമയത്തിനകം സമര്‍പ്പിക്കേണ്ടതുമാണ്. കൂടാതെ ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റ് തയാറാക്കുന്നതിനായി നാറ്റ സ്‌കോറും യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് വിവരങ്ങളും യഥാസമയം സമര്‍പ്പിക്കണം.
റസല്‍