പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പിജി, പി.എച്ച്.ഡി. പ്രവേശനം

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പിജി, പി.എച്ച്.ഡി. പ്രവേശനം

കേന്ദ്ര സര്‍വകലാശാലാ പദവിയുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിവിധ ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനു പൊതു പ്രവേശന പരീക്ഷ നടത്തുന്നു. മേയ് 26, 27, 28 തീയതികളിലാണു വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ.

ഒരു കോഴ്‌സിന് 400 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 200 രൂപ. ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷിക്കണം. എം.ബി.എയ്ക്ക് ഇത് യഥാക്രമം 1000, 500 രൂപ.
പ്രവേശന പരീക്ഷയ്ക്കു കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശേരി, കോട്ടയം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.

എം.എ.: ആന്ത്രപ്പോളജി, അപ്ലൈഡ് ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഫ്രഞ്ച്, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷന്‍, ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, സോഷ്യോളജി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, തമിഴ്.

എം.എസ്‌സി.: അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, കെമിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, ഇലട്രോണിക് മീഡിയ, ഫുഡ് ആന്‍ഡ് ന്യുട്രീഷ്യന്‍, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മറൈന്‍ ബയോളജി, മാത്തമറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്.

എം.ടെക്.: കംപ്യൂട്ടേഷണല്‍ ബയോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്, എക്‌സ്പ്‌ളോറേഷന്‍ ജിയോ സയന്‍സ്, ഗ്രീന്‍ എനര്‍ജി ടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നെറ്റ്‌വര്‍ക്ക് ആന്‍ഡ് ഇന്റര്‍നെറ്റ് എന്‍ജിനിയറിങ്.

എം ബി എ, എം സി എ, എം കോം എം എഡ്, എം എല്‍ ഐ എസ്, എം.പി.എ., എം.പി.എഡ്., എം.എസ്ഡ്ബ്ലിയു. എന്നിവയാണ് മറ്റു പി.ജി. കോഴ്‌സുകള്‍.

അമ്പതു ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്ന ഇന്റഗ്രേറ്റഡ് എം.എസ്‌സി. കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍.

കൂടാതെ വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരുനൂറോളം റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനു പ്രവേശന പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pondiuni.edu.in എന്ന വെബ്‌സൈറ്റ് കാണുക.

വികലാംഗ പരിശീലന കോഴ്‌സുകള്‍:പ്രവേശനത്തിന് പൊതുപരീക്ഷ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനു കീഴില്‍ കൊല്‍ക്കത്തയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓര്‍ത്തോപീഡിക്കലി ഹാന്‍ഡിക്യാപ്ഡ്, കട്ടക്കിലെ സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍, ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റീസ് എന്നിവിടങ്ങളില്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (ബി.പി.ടി.), ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷനല്‍ തെറാപ്പി (ബി.ഒ.ടി.), ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് (ബി.പി.ഒ.) കോഴ്‌സുകളിലേക്കാണ് പ്രവേശനം. നാലു വര്‍ഷം ദൈര്‍ഘ്യമുള്ളതാണു മൂന്നു കോഴ്‌സുകളും. കൂടാതെ ഇന്റേണ്‍ഷിപ്പും ഉണ്ടാകും. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റീസില്‍ ഫിസിയോതെറാപ്പി കോഴ്‌സ് മാത്രമാണുള്ളത്.

ഫിസിയോ തെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി കോഴ്‌സുകള്‍ക്കു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണു യോഗ്യത. പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് കോഴ്‌സിനു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമറ്റിക് പഠിച്ച് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണു യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 1997 ജനുവരി ഒന്നിനും 2000 ഡിസംബര്‍ 31നും മധ്യേ ജനിച്ചവരാകണം അപേക്ഷകര്‍. 34700 രൂപയോളമാണു ആദ്യ വര്‍ഷത്തെ ഫീസ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ആന്‍ഡ് ജനറല്‍ നോളജ് വിഭാഗങ്ങളില്‍നിന്നായി രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പ്രവേശന പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്കു പ്ലസ്ടു നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങള്‍. മാതൃകാ ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലുണ്ട്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് ചെയര്‍മാന്‍, സിഇടി2017, സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍, ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച്, ഒലത്പൂര്‍, ബൈറോയ് പോസ്റ്റ്, കട്ടക്ക്, ഒറീസ-754010 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കണം. 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതിവര്‍ഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും 400 രൂപ.

ജൂലായ് രണ്ടിനു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കേരളത്തില്‍ തിരുവനന്തപുരമാണ് ഏക പരീക്ഷാകേന്ദ്രം. മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍: കൊല്‍ക്കത്ത, ഭുവനേശ്വര്‍, പാട്‌ന, ഗുവാഹത്തി, ഐസ്വാള്‍, ന്യൂഡല്‍ഹി, ലക്‌നൗ, ചെന്നൈ, റാഞ്ചി, ശ്രീനഗര്‍, ഭോപ്പാല്‍, ഇംഫാല്‍, സിലിഗുരി, സെക്കന്തരാബാദ്, ജയ്പൂര്‍, റായ്പൂര്‍, ഡെറാഡൂണ്‍, അഗര്‍ത്തല. വെബ്‌സൈറ്റ്:www.svnirtar.nic.in
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 26.

കട്ടക്കിലെ സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍, ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മാസ്റ്റര്‍ ഓഫ് ഫിസിയോ തെറാപ്പി, മാസ്റ്റര്‍ ഓഫ് ഒക്കുപ്പേഷനല്‍ തെറാപ്പി, മാസ്റ്റര്‍ ഓഫ് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷാ ഫീസ് 1000 രൂപ. സംവരണ വിഭാഗങ്ങള്‍ക്ക് 900 രൂപ. മേയ് 26നകം അപേക്ഷിക്കണം.
ജൂലായ് രണ്ടിനാണ് പ്രവേശന പരീക്ഷ. രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷം 22000 രൂപയാണ് ട്യൂഷന്‍ ഫീസ്. കേരളത്തില്‍ തിരൂവനന്തപുരത്തു മാത്രമാണ് പരീക്ഷാ കേന്ദ്രം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ചെയര്‍മാന്‍, പിജിഇടി2017, സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍, ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്, ഒലത്പൂര്‍, ബൈറോയ് പോസ്റ്റ്, കട്ടക്ക്, ഒറീസ-754010.

ജനസംഖ്യാ പഠനത്തില്‍ പി.ജി. പ്രോഗ്രാമുകള്‍
ജനസംഖ്യാ ശാസ്ത്ര പഠനത്തിനു നേതൃത്വം നല്‍കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (ഐ.ഐ.പി.എസ്.). ടാറ്റ ട്രസ്റ്റും കേന്ദ്രസര്‍ക്കാറും ഐക്യരാഷ്ട്രസഭയും സംയുക്തമായി ആരംഭിച്ചതാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഏഷ്യയിലെയും പസഫിക് മേഖലയിലെയും ജനസംഖ്യാ പഠനമായിരുന്നു ലക്ഷ്യം. 1985ല്‍ ഐ.ഐ.പി.എസ്. എന്ന പേരു മാറ്റത്തോടെ കല്‍പ്പിത സര്‍വകലാശാലാ പദവി നേടി.

ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കോഴ്‌സുകളും അപേക്ഷിക്കാനുള്ള യോഗ്യതയും ചുവടെ.
എം.എ./ എം.എസ്‌സി. പോപ്പുലേഷന്‍ സ്റ്റഡീസ്: മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് സോഷ്യല്‍ സയന്‍സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദം. പ്രായം 2017 ജൂണ്‍ 30ന് 25 വയസ് കവിയരുത്. ആകെ 50 സീറ്റ്.
എം.എസ്‌സി. ബയോ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഡെമോഗ്രാഫി: മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് സോഷ്യല്‍ സയന്‍സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദം. പ്രായം 2017 ജൂണ്‍ 30ന് 25 വയസ് കവിയരുത്. ആകെ 50 സീറ്റ്.

മാസ്റ്റര്‍ ഓഫ് ഫിലോസഫി ഇന്‍ പോപ്പുലേഷന്‍ സ്റ്റഡീസ്: പോപ്പുലേഷന്‍ സ്റ്റഡീസ്, ഡെമോഗ്രാഫി, ഹെല്‍ത്ത് സയന്‍സ്, ബയോസ്റ്റാറ്റിസ്‌ക്‌സ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.

പോപ്പുലേഷന്‍ സ്റ്റഡീസില്‍ എംഎ (വിദൂര പഠനം): മാത്തമാറ്റിക്‌സ് അല്ലങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് സോഷ്യല്‍ സയന്‍സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദം. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.ആകെ 150 സീറ്റുകള്‍. വിദൂര പഠന കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31. മറ്റു കോഴ്‌സുകള്‍ മേയ് 31നകം അപേക്ഷിക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്:www.iipsindia.org

പബ്ലിക് ഹെല്‍ത്ത് എന്റോമോളജിയില്‍ എം.എസ്‌സി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ പോണ്ടിച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന പബ്ലിക് ഹെല്‍ത്ത് എന്റോമോളജിയില്‍ ദ്വിവത്സര എം.എസ്‌സി. കോഴ്‌സിന് അപേക്ഷിക്കാം. ബി.എസ്‌സി., ബി.വി.എസ്.സി., എം.ബി.ബി്.എസ്, ബയോടെക്‌നോളജിയില്‍ ബി.ടെക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ആകെ 12 സീറ്റുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 6000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ജൂണ്‍ 19ന് പോണ്ടിച്ചേരിയില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂണ്‍ 18നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 100 രൂപ. സംവരണ വിഭാഗങ്ങള്‍ക്ക് 50 രൂപ. പ്രതിവര്‍ഷം 1000 രൂപ ട്യൂഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്:www.vcrc.res.in

കസ്തൂര്‍ബാ കോളജില്‍ ബി.എസ്‌സി. നഴ്‌സിങ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി എന്‍ജിനിയറിങ് ലിമിറ്റഡ് ഭോപ്പാലില്‍ നടത്തുന്ന കസ്തൂര്‍ബാ കോളജ് ഓഫ് നഴ്‌സിംഗില്‍ ചതുര്‍വത്സര ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിലേക്ക് പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായി 2017 ഡിസംബര്‍ 31ന് 17 വയസ് തികയുന്നവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ഭെല്‍ ശിക്ഷാ മണ്ഡല്‍ കസ്തൂര്‍ബാ കോളജ് ഓഫ് നഴ്‌സിംഗിന്റെ പേരില്‍ ഭോപ്പാലില്‍ മാറാവുന്ന 300 രൂപയുടെ ഡിഡി സഹിതം വേണം അപേക്ഷിക്കാന്‍. അപേക്ഷാഫോം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വെബ്‌സൈറ്റ്:www.smbhobpal.com അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15.

റസല്‍