ഉസ്താദ് വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍:പത്രാസുകളോട് മുഖംതിരിച്ചു നടന്ന പണ്ഡിതപ്രതിഭ

ഉസ്താദ് വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍:പത്രാസുകളോട്  മുഖംതിരിച്ചു നടന്ന പണ്ഡിതപ്രതിഭ

അന്വേഷിച്ചു നോക്കിയപ്പോള്‍, ഉസ്താദ് റൂമിലില്ല; മുകളിലാണ്. കോണികയറി മുകളില്‍ ചെന്ന് നോക്കുമ്പോള്‍ പൂര്‍ണമായി വെള്ളവസ്ത്രം ധരിച്ച, താടിമുടികള്‍ അതേ നിറത്തില്‍ സമൃദ്ധമായി നരച്ച ബഹുവന്ദ്യരായ ബാവ ഉസ്താദ് കമ്പ്യൂട്ടറിന്റെ മുന്നിലാണ്. മോണിറ്ററി്ല്‍ പ്രത്യക്ഷപ്പെടുന്ന ഏതോ ഒരു അറബിക് ടെക്‌സ്റ്റ് സ്‌ക്രോള്‍ ചെയ്ത് സൂക്ഷ്മമായി വായിക്കുകയാണ്. ഏതോ ഒരു ഗ്രന്ഥം റഫര്‍ ചെയ്യുകയാണോ അതോ തന്റെ തന്നെ ഏതോ രചനയുടെ പ്രൂഫ് നോക്കുകയാണോ എന്ന് തിട്ടമില്ല. ഞങ്ങള്‍ രണ്ട് മൂന്ന് പേര്‍ വാതില്‍ വശം നിറഞ്ഞ് നിന്ന് കുറേ […]

വായിച്ചു തീരാത്ത ഇതിഹാസം

വായിച്ചു തീരാത്ത ഇതിഹാസം

‘പണ്ടുപണ്ട്, ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ് ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്‌വരയിലെത്തി. ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്‌വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്‍ക്കട്ടെ. എനിക്കു പോകണം. അനുജത്തി പറഞ്ഞു. അവളുടെ മുന്നില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി. നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു. മറക്കില്ല, അനുജത്തി പറഞ്ഞു. മറക്കും, ഏട്ടത്തി പറഞ്ഞു. ഇത് കര്‍മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ. […]

മനസറിഞ്ഞ് തൊഴില്‍

മനസറിഞ്ഞ് തൊഴില്‍

മനുഷ്യമനസ്സിനെ ആരോഗ്യത്തോടുകൂടി നിലനിര്‍ത്താന്‍ ഇന്ന് എല്ലാവരും ബദ്ധശ്രദ്ധരാണ്. അതുകൊണ്ടുതന്നെ ഇക്കാലത്ത് പ്രമുഖ സ്ഥാപനങ്ങളെല്ലാം സമ്മര്‍ദ്ദ നിയന്ത്രണത്തിനായി മന:ശ്ശാസ്ത്രത്തിന്റെയും മനശാസ്ത്രജ്ഞരുടെയും സഹായം തേടാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെന്നപോലെ വിവിധ സാമൂഹിക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ഇന്ന് മന:ശാസ്ത്രജ്ഞര്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ആസ്പത്രികള്‍, കോടതി മുറികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ജയിലുകളില്‍വരെ മന:ശാസ്ത്രജ്ഞരുടെ സേവനം ആവശ്യമായി വരുന്നു. ഇതെല്ലാം മനശാസ്ത്ര വിദ്യാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നു. മന:ശാസ്ത്രപരമായ സമീപനം ഏറ്റവും കൂടുതല്‍ പ്രസക്തമാകുന്ന മറ്റൊരു ഇടമാണ് […]

അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

കോഴിക്കോട് പുത്തൂര്‍മഠം പുതിയോട്ടില്‍ വിജയന്‍, പത്താംക്ലാസ് പരീക്ഷയില്‍ ആദ്യ തവണ തോറ്റെങ്കിലും ഒഴുക്കിനെതിരെ നീന്തി കാക്കിക്കുള്ളില്‍ പുതിയ മേല്‍വിലാസം തരപ്പെടുത്തിയ ഐ പി എസുകാരനാണിന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സി എന്‍ എന്‍ – ഐ ബി എന്‍ പോയ വര്‍ഷത്തെ ‘ഇന്ത്യന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം നല്‍കിയ പി വിജയന്‍ ഐ പി എസ്. നിലവില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഡി ഐ ജി. പത്താംക്ലാസ് പരീക്ഷ തോല്‍ക്കുമ്പോള്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയിരുന്ന വലിയൊരു സമൂഹം […]

മാഷേ, അവന്‍ ഡിസ്‌ലെക്‌സിയാ

മാഷേ, അവന്‍ ഡിസ്‌ലെക്‌സിയാ

‘പഠിക്കാന്‍ മടിയന്മാരായ കുട്ടികളില്ല; അനുസരണക്കേടുള്ള കുട്ടികളുമില്ല; ശ്രദ്ധക്കുറവുള്ള കുട്ടികളും ഇല്ലേയില്ല. മടിയും അനുസരണക്കേടും ശ്രദ്ധക്കുറവും മറ്റെന്തൊക്കെയോ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. കുട്ടികളെ മടിയന്മാരായി മുദ്രകുത്തുന്നതോടുകൂടി നാം അദ്ധ്യാപകരുടെ ജോലി അവസാനിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ അവിടെയാണ് അദ്ധ്യാപകരുടെ ജോലി യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്. ഇരുനൂറോളം അദ്ധ്യാപകര്‍ പങ്കെടുത്ത ഒരു ശില്‍പശാലയിലെ ആമുഖ പ്രസംഗത്തില്‍ നിന്നാണ് ഉദ്ധരണി. പ്രതികരണത്തിനുള്ള അവസരം കിട്ടിയപ്പോള്‍ ഒരു ടീച്ചര്‍ എഴുന്നേറ്റുനിന്നു. ‘എന്റെ ക്ലാസില്‍ ഒരു കുട്ടിയുണ്ട്. മഹാ വികൃതിയാണ്. വായിക്കാന്‍ അവന്നു ബുദ്ധിമുട്ടില്ല. എന്നാല്‍ മറ്റുള്ള കുട്ടികളെ […]

1 2 3 149