ഖുര്‍ആനെ കുഴിവെട്ടി മൂടുന്നവിധം

അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ്  എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ എന്നാല്‍ ക്രിസ്തുവിന് ശേഷം എഴുതപ്പെട്ട പുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലത്തീ കുതിബത് ബഅ്ദല്‍ മസീഹ്) എന്നും അര്‍ഥകല്‍പന നടത്തിയിട്ടുണ്ട് (പേജ്-535) […]

യാ റസൂല്‍ – വെളിച്ചത്തിനുമേല്‍ വെളിച്ചം

അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ‘മസല്‍’ (ഉപമ) മിശ്കാത്തിനുള്ളിലെ മിസ്വ്ബാഹെന്ന നിലയില്‍ സംവിധാനിച്ചിരിക്കുന്നു. റസൂലുല്ലാഹി(സ്വ)യുടെ ഖല്‍ബിനോടു വിളങ്ങുന്ന വാരിസുകളുടെ ഖല്‍ബുകളിലേക്കു നാളമായി അതു പകരുന്നു. സ്നേഹത്തിന്റെ തിരികൊണ്ടു സല്‍ഗുണീമണിയായ പ്രപഞ്ചഗുരുവിന്റെ ആത്മനാളത്തില്‍നിന്നു കൊളുത്തിയെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് ആ വെളിച്ചം ലഭിക്കുന്നു. അവര്‍ പ്രകാശിക്കുന്ന ഔലിയാഅ് ആയി ശിഷ്യലോകങ്ങള്‍ക്കു വീണ്ടും വെളിച്ചം പകരുന്നു. അലിവുള്ളതും അലിഞ്ഞുചേരുന്നതുമായ ഒരു പ്രകാശം അല്ലാഹു അനാദിയില്‍ കൊളുത്തിവച്ചു; ‘നൂറുല്ലാഹി’ എന്ന പ്രകാശത്തെ പുറപ്പെടുവിക്കുന്ന ഒരു വിളക്ക്. സൃഷ്ടികളോട് അലിവുള്ളതും സൃഷ്ടിയിലെല്ലാം അലിഞ്ഞുചേര്‍ന്നതുമായൊരു പ്രകാശമായിരുന്നു അതില്‍നിന്ന് […]

1 147 148 149