വിശ്വാസത്തിന്റെ ആനുഭൂതിക ഭാവം

വിശ്വാസത്തിന്റെ  ആനുഭൂതിക ഭാവം

പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സിയാഉദ്ദീന്‍ സര്‍ദാര്‍ മക്കയുടെ ചരിത്രം (History of Mecca) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മക്കയുടെ പൂര്‍വകാല നാള്‍വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണത്. മക്കയുടെ ഭൂതകാലം അപൂര്‍വങ്ങളായ നിരവധി ചരിത്രസംഭവങ്ങളുടെ കലവറയാണല്ലോ. ഇബ്‌റാഹീം പ്രവാചകന്റെ കാലം മുതല്‍ മാനവരാശിയുടെ നേര്‍ക്ക് ചേര്‍ത്തുവെച്ച പ്രാര്‍ഥനകളുടേയും ആരാധനകളുടേയും ഒരു ഹബ്ബാണ് മക്ക. വിശുദ്ധ കഅ്ബാലയം അവിടെ സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ ലോകത്ത് എവിടെയുമുള്ള വിശ്വാസി സമൂഹം ആ ദേശത്തെ, അതായത് മക്കയെ വിശുദ്ധി സ്ഥലിയായി ഹൃദയത്തില്‍ […]

രാഹുല്‍ തരംഗമുണ്ട്; പക്ഷേ

രാഹുല്‍ തരംഗമുണ്ട്; പക്ഷേ

രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ്. ആമുഖമായി അല്‍പം ചരിത്രം പറയാം. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയമായി നടത്തിയ ആദ്യത്തെ ആത്മഹത്യയാണ് ഗാന്ധിവധം. നാല്‍പതുകളിലെ ഇന്ത്യന്‍ അന്തരീക്ഷം ഹിന്ദുത്വയ്ക്ക് സാധ്യതകള്‍ ഏറെയുള്ളതായിരുന്നു. സ്വാതന്ത്ര്യസമരം തീവ്രമായി തുടരുന്നുണ്ട്. ഗാന്ധി അതിന്റെ അതിശക്തനായ നേതാവാണ്. സമരം ഗ്രാമങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു. നാല്‍പതുകള്‍ മുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം പല നിലകളില്‍ ചിതറിയാണ് രേഖപ്പെട്ടിട്ടുള്ളത്. അക്കാലത്തെ സാമൂഹിക ബലങ്ങളുടെ ചിത്രം പല അനുഭവാഖ്യാനങ്ങളില്‍ നിന്നായി കണ്ടെടുക്കാന്‍ മാത്രമേ സാധിക്കൂ. കാരണം ഭൂരിപക്ഷവും ഗാന്ധിയില്‍ […]

ആര്‍ദ്രതയുടെ നോമ്പ്

ആര്‍ദ്രതയുടെ നോമ്പ്

ജൂഹി ഗോത്രക്കാരിയായ ഒരു സ്ത്രീയെ നബിയുടെ മുമ്പില്‍ കൊണ്ടുവന്നു. അവള്‍ അവിഹിത ഗര്‍ഭം ധരിച്ചിരിക്കുന്നു. ശിക്ഷ നടപ്പാക്കണം. അവളുടെയും ആഗ്രഹം അതാണ്. എന്നാല്‍ നബി അതിന് ധൃതി കാണിച്ചില്ല. അവിടുന്ന് പറഞ്ഞത് ഇങ്ങനെ: “നിങ്ങള്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോവുക. അവളോട് വാത്സല്യത്തോടെ പെരുമാറുകയും വേണ്ട പരിചരണം നല്‍കുകയും ചെയ്യുക’. അവര്‍ അവളുമായി നാട്ടിലേക്ക് പോയി. ഒരു വര്‍ഷം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു. “ഇവളുടെ പ്രസവം കഴിഞ്ഞു. നബിയെ, ശിക്ഷ നടപ്പാക്കണം.’ അതായിരുന്നു ആവശ്യം. “കുഞ്ഞിന് മുല […]

സ്വയം സംസ്‌കരിക്കാം അത് കഴിഞ്ഞാവാം ബ്രഹ്മപുരം

സ്വയം സംസ്‌കരിക്കാം  അത് കഴിഞ്ഞാവാം ബ്രഹ്മപുരം

മൂല്യങ്ങൾ ഒരു പഴയ വാക്കാണ്. ഒരു വാക്ക് പഴയതാവുന്നത് നാം അത് ഉപയോഗിക്കാതിരിക്കുമ്പോൾ കൂടിയാണ്. മൂല്യം പഴയ വാക്കായത് അത് ഉപയോഗിക്കാതിരുന്നതിനാൽ അല്ല. മറിച്ച് കാലം ആ വാക്കിൽ ഏൽപിച്ച മാരകമായ പ്രഹരങ്ങൾ കൊണ്ടുകൂടിയാണ്. മാറിവരുന്ന മൂല്യബോധം എന്നത് ഉപയോഗത്തിലുള്ള ഒരു പ്രമേയമാണ്. മാറിവരുന്ന ബോധ്യങ്ങൾ പുതിയ മൂല്യങ്ങളെ ഉത്പാദിപ്പിക്കുന്നു എന്നാണർഥം. അതിലൊരു വലിയ സൗകര്യമുണ്ട്. ഏത് തിന്മകളെയും നമുക്ക് മൂല്യങ്ങളുടെ മാറ്റമായി എണ്ണാം. ആ എണ്ണൽ പക്ഷേ, വലിയ പതനമാണ്. മൂല്യം എന്നത് അതിവേഗത്തിൽ മാറേണ്ട, […]

നോമ്പൊരുക്കത്തിന്റെ ചാരുത

നോമ്പൊരുക്കത്തിന്റെ ചാരുത

വ്രതാചരണത്തിന്റെ മാത്രം മാസമല്ല റമളാന്‍. ലോകത്തെല്ലായിടത്തും മുസ്‌ലിം സാമൂഹിക ജീവിതത്തിന് നിറവും സുഗന്ധവും നല്‍കുന്ന സാംസ്‌കാരിക ഉത്സവം കൂടിയാണത്. തീര്‍ത്തും വ്യക്തിഗതമായ ആരാധനയാണ് നോമ്പ് എങ്കില്‍ കൂടി വീടും കുടുംബവും നാടും നഗരവും ഒന്നടങ്കം റമളാനിനെ ആഘോഷമായി വരവേല്‍ക്കുകയും ഉത്സാഹപൂര്‍വം അതിനു ജീവന്‍ പകരുകയും ചെയ്യുന്നു. ഓരോ മുസ്‌ലിം വ്യക്തിയുടെയും ഓര്‍മകളില്‍ നോമ്പൊരുക്കത്തിന്റെയും നോല്‍ക്കലിന്റെയും തുറയുടെയും വ്രതാന്ത്യപ്പെരുന്നാളിന്റെയും സവിശേഷമായ നീക്കിയിരുപ്പുകള്‍ ഉണ്ടാകും. ചൈതന്യധന്യമായ സാംസ്‌കാരിക സ്മൃതിയാണ് മിക്കവരെ സംബന്ധിച്ചും നോമ്പ്. ഹിജ്റ കലണ്ടര്‍ അനുസരിച്ച് ഒമ്പതാമത്തെ മാസം. […]

1 2 3 308