ഇന്‍ഷുറന്‍സും തകാഫുലും

ഇന്‍ഷുറന്‍സും തകാഫുലും

കേരളത്തിന് പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രണ്ടാമതും വീണ്ടും പ്രകൃതി ദുരന്തങ്ങളുടെ വേദനയേറ്റു വാങ്ങേണ്ടിവന്നു. സാമ്പത്തികരംഗത്ത് ചെലവുകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പതിവുപോലെ വന്‍ കുത്തൊഴുക്കുണ്ടായി. എന്നാലോ, ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള ശാശ്വതപരിഹാരങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ല. പ്രളയം പോലെ വേരടക്കം പിഴുതെടുക്കുന്ന അപകടസാധ്യതകളെ നേരിടാന്‍ ഓരോ വ്യക്തിയുമെടുക്കുന്ന മുന്‍കരുതലാണല്ലോ ഇന്‍ഷുറന്‍സ്. എന്തുകൊണ്ട് ഇന്‍ഷുറന്‍സ് സംവിധാനത്തിന് കേരളത്തിന്റെ പ്രളയത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്‍ഷുറന്‍സ് കമ്പനികളുടെ അടിസ്ഥാന ലക്ഷ്യത്തിന് നേരെ വരുന്ന ഈ ചോദ്യത്തിന്റെ […]

ഗുജറാത്ത് : വര്‍ഗീയവിഭജനത്തിന് നിയമസാധുത

ഗുജറാത്ത് : വര്‍ഗീയവിഭജനത്തിന് നിയമസാധുത

അഹമ്മദാബാദ് നഗരത്തിനടുത്തുള്ള ഷാപൂരിലെ സര്‍ദാര്‍ കുഞ്ജ് എന്ന പാര്‍പ്പിട സൊസൈറ്റിയിലുള്ള ഏതാണ്ട് നൂറ്റിയെണ്‍പതു പേര്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി അവരുടെ വീടുകള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ‘അസ്വസ്ഥ പ്രദേശങ്ങളിലെ’ സ്ഥാവര വസ്തുക്കള്‍, ബന്ധപ്പെട്ട ജില്ലാകളക്ടറുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാകില്ലെന്ന നിയമമാണ് അവരെ അതില്‍നിന്ന് തടയുന്നത്. ലഹളകളും അക്രമവും സംഭവിക്കുമെന്ന് തോന്നുന്ന ഒരു പ്രദേശത്തെ ‘അസ്വസ്ഥബാധിത പ്രദേശ’മായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. 2002 മുതല്‍ അത്തരം സംഭവങ്ങളൊന്നും തന്നെ നടന്നിട്ടില്ലെങ്കിലും മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഷാപൂരിനെ ഈ നിയമമനുസരിച്ച് അസ്വസ്ഥബാധിത […]

ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് ഇപ്പോള്‍ പറയാമോ? തെളിവുകളില്ലാതെ മാഞ്ഞുപോയ ഒന്നിനെക്കുറിച്ച്? ചരിത്രത്തില്‍ അത്തരം മാഞ്ഞുപോകലുകള്‍ അനവധി ഉണ്ടെന്നിരിക്കെ, കെട്ടുകഥയെന്ന് ഭരണകൂടത്തിന്റെ പല തലങ്ങള്‍ വിധിയെഴുതി അവസാനിപ്പിച്ച കുനാന്‍ പോഷ്‌പൊറ എന്ന കേസുകെട്ടില്‍ മായ്ചിട്ടും മായാതെ ബാക്കിയായ ചില അടയാളങ്ങളുണ്ട്. ആ അടയാളങ്ങള്‍ അഭിമാനിക്കാന്‍ ഒന്നുമില്ലാതായ ഒരു ജനതയെക്കുറിച്ചുള്ള നിസ്സഹായമായ സൂചനകളാണ്. അതിനാല്‍ കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് പറയാം. കശ്മീരിലെ രണ്ട് വിദൂരഗ്രാമങ്ങളായിരുന്നു കുനാനും പോഷ്‌പൊറയും. ആയിരുന്നു എന്നത് രാഷ്ട്രീയമായി ശരിയായ ഒരു വ്യാകരണമാണ്. കുപ്‌വാര ജില്ലയിലായിരുന്നു രണ്ട് ഗ്രാമങ്ങളും. 1991 […]

നിയമവും കോടതിയും ദുര്‍ബലരെ കൈവിടുമ്പോള്‍

നിയമവും കോടതിയും ദുര്‍ബലരെ കൈവിടുമ്പോള്‍

1960കള്‍ വരെ അമേരിക്കയില്‍ വെളുത്തവന് കറുത്തവര്‍ഗക്കാരനെ പെരുവഴിയില്‍ നിര്‍ദാക്ഷിണ്യം തല്ലിക്കൊല്ലാമായിരുന്നു. നിയമം ഒരിക്കലും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കില്ല എന്ന് ഹിസ്പാനിയന്‍ വംശജര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഈ രാജ്യത്ത് നീഗ്രോകള്‍ക്ക് സ്വാതന്ത്ര്യവും സ്വാശ്രയത്വവും അന്തസ്സാര്‍ന്ന ജീവിതവും ലഭിക്കില്ലെന്നും അതുകൊണ്ട് മൂലരാജ്യമായ ആഫ്രിക്കയിലേക്ക് തിരിച്ചുപോവുകയേ നിര്‍വാഹമുള്ളൂവെന്നും നീഗ്രോകളുടെ വിമോചനത്തിനായി പോരാടിയ മാര്‍ക്സ് ഗര്‍വിയെ പോലുള്ളവര്‍ സദാ വാദിച്ചിരുന്നു. ഹിസ്പാനിയന്‍ വെള്ളസമൂഹം കാട്ടിയ നെറികേടും മനുഷ്യത്വമില്ലായ്മയും അന്നത്തെ വ്യവസ്ഥിതി അപ്പടി അംഗീകരിച്ചിരുന്നുവെന്നല്ല, നിയമവും നീതിന്യായ വ്യവസ്ഥിതിയും അക്രമികള്‍ക്ക് കാവലായി ഒപ്പമുണ്ടായിരുന്നു. കറുത്ത വര്‍ഗത്തില്‍പ്പെട്ട […]

ഫാഷിസ്റ്റുകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ നിലവിളിക്കേണ്ടതില്ല

ഫാഷിസ്റ്റുകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ നിലവിളിക്കേണ്ടതില്ല

മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെ സി.ബി.ഐ, ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതും, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണവുമായിരുന്നു ഇന്ത്യന്‍ ടി.വി ചാനലുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്. നരേന്ദ്ര മോഡി ഗവണ്‍മെന്റ് ധൈര്യശാലികളാണെന്നും മുഖംനോക്കാതെ നടപടിയെടുക്കുന്നുവെന്നും വരുത്തിത്തീര്‍ക്കുന്ന വിധം ചിദംബരത്തിന്റെ അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിട്ടു. ചിദംബരത്തെ എന്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത് എന്ന് വിശകലനം ചെയ്യുന്നതിലുപരിയായി, മോഡിയെ പുകഴ്ത്തുന്നതിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ. സമാധാനപരമായി നടത്താമായിരുന്ന അറസ്റ്റിനെ മതില്‍ ചാടിക്കടന്ന അതിസാഹസികതയാക്കി മാധ്യമങ്ങള്‍ക്ക് […]

1 2 3 135