ഇസ്‌ലാമിക് ബേങ്ക് സ്വീകാര്യതയും സ്വാധീനവും

ഇസ്‌ലാമിക് ബേങ്ക് സ്വീകാര്യതയും സ്വാധീനവും

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥക്ക് പൂര്‍ണ രൂപം കൈവന്നത് നബി (സ) യുടെ കാലത്ത് മദീനയില്‍ വെച്ചാണ്. എന്നാല്‍ ഇതിന് ആധുനികമായ ചട്ടക്കൂടും ബാങ്കിങ് രീതിയും നിലവില്‍ വന്നിട്ട് നാലു പതിറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. അതിനു മുമ്പും ചെറിയ ചെറിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണ വിജയമുണ്ടായിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്‌ലാമിക് കണ്‍ട്രീസ് (ഒ ഐ സി ) യുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഇസ്‌ലാമിക് ഡെവലെപ്‌മെന്റ് ബാങ്ക് 1975 ല്‍ ജിദ്ദയില്‍ നിലവില്‍ വന്നു. അതേവര്‍ഷം […]

തവക്കുല്‍, പരമാധികാരത്തിനുമുന്നില്‍ വിനയാന്വിതം

തവക്കുല്‍, പരമാധികാരത്തിനുമുന്നില്‍ വിനയാന്വിതം

ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലെ സുലൈമാനെ മറ്റു കഥാപാത്രങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം അദ്ദേഹത്തിന്റെ അചഞ്ചലമായ ദൈവവിശ്വാസമാണ്. വിപദ്കരമായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് ഒരാളിലെ ഔജ്ജല്യം പ്രകടമാവുക എന്ന അറബി പഴഞ്ചൊല്ലിന് സമാനമായാണ് നോവലില്‍ സുലൈമാന്‍ പെരുമാറുന്നത്. ദൈവത്തെ സംരക്ഷകനായി മുന്നില്‍കണ്ട് സുലൈമാന്‍ മറ്റു കഥാപാത്രങ്ങളുടെ പ്രതിസന്ധികള്‍ക്ക് സാധൂകരണം കണ്ടെത്തുന്നു. അവര്‍ക്ക് ആശ്വാസ വാക്കുകള്‍ നല്‍കുന്നു. ഉറൂബ് ജീവിച്ചു വളര്‍ന്ന പൊന്നാനിയിലെ മുസ്‌ലിം പരിസരമായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തെ സുലൈമാന്‍ എന്ന മുസ്‌ലിം കഥാപാത്രത്തെ ഈ രൂപത്തില്‍ […]

അകക്കണ്ണിലെ നേര്‍ക്കാഴ്ച

അകക്കണ്ണിലെ നേര്‍ക്കാഴ്ച

ഉമര്‍(റ) ഒരനുഭവം പറയുന്നു: ‘ഒരാള്‍ നബിയുടെ അടുത്ത് വന്നു. നബിയുടെ കാല്‍മുട്ടോട് കാല്‍മുട്ട് ചേര്‍ത്തുവെച്ച് ഇരുന്നു. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തെ അറിയില്ല. യാത്ര ചെയ്തുവരുന്നതിന്റെ ലക്ഷണമൊന്നും അയാളില്‍ ദൃശ്യമല്ലതാനും. വന്നിരുന്ന് തിരുദൂതരോട് അയാള്‍ ചോദിച്ചുതുടങ്ങി: എന്താണ് ഇസ്‌ലാം? അല്ലാഹു ഏകനായ ആരാധ്യനാണ്. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ്. നിസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് വീട്ടുകയും ചെയ്യുക. നോമ്പ് അനുഷ്ഠിക്കുക. ഹജ്ജ് ചെയ്യുക. ആഗതന്‍ ഉത്തരം ശരിവെച്ചു. പിന്നെ ചോദിച്ചത് ഈമാനെ സംബന്ധിച്ചാണ്. അല്ലാഹുവിലും മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും വിധിയിലും അന്ത്യദിനത്തിലും […]

കാമ്പസുകളില്‍ തീയുണ്ട്

കാമ്പസുകളില്‍ തീയുണ്ട്

സര്‍സയ്യിദ് അഹമ്മദ് ഖാന്‍ 1875ല്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് ഒരു സര്‍വകലാശാലയായി വികസിക്കുന്നത് 1920ല്‍ ആണ്. അതിനു മൂന്ന് വര്‍ഷം മുമ്പേ സ്ഥാപിക്കപ്പെട്ട സര്‍വകലാശാലയാണ് ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി. കോണ്‍ഗ്രസ് നേതാവും ഹൈന്ദവ യാഥാസ്ഥിതികനുമായ മദന്‍ മോഹന്‍ മാളവ്യയായിരുന്നു അതിനു പിന്നില്‍. അലീഗര്‍ യൂനിവേഴ്‌സറ്റി മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ ഉന്നതിയാണ് ലക്ഷ്യമിട്ടതെങ്കില്‍ ബനാറസിന്റെ ഊന്നല്‍ ഹൈന്ദവ പുനരുത്ഥാനമായിരുന്നു. സര്‍സയ്യിദിനെ ഏതൊക്കെയോ തരത്തില്‍ അനുകരിക്കാനാണത്രെ മാളവ്യ ശ്രമിച്ചത്. 1925ല്‍ ആര്‍.എസ്.എസ് രൂപീകൃതമായപ്പോള്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി അതിന്റെ […]

കാമ്പസുകളുടെ രാഷ്ട്രീയ ശരികള്‍

കാമ്പസുകളുടെ രാഷ്ട്രീയ ശരികള്‍

ഈ വര്‍ഷമാദ്യം രാംജസ് കോളജില്‍ ഡല്‍ഹി സര്‍വ്വകലാശാലാ രാഷ്ട്രീയത്തിന്റെ ഇരുണ്ടവശം നാമെല്ലാം കണ്ടുകഴിഞ്ഞു. അവിടെ പ്രക്ഷോഭമുന്നേറ്റങ്ങളെ കുറിച്ച് സമ്മേളനം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമെതിരെ എ ബി വി പി അക്രമം അഴിച്ചു വിട്ടു. ജനാധിപത്യത്തെ മറ്റേതൊരു തരം രാഷ്ട്രീയപ്രതിനിധാനത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതില്‍ പ്രതിപക്ഷത്തിനും വിജയിക്കാന്‍, തുല്യമല്ലെങ്കില്‍ പോലും സമാനമായ സാധ്യതയുണ്ടെന്നതാണ്. ഡല്‍ഹി സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയനിലേക്കുള്ള (ഡി യു എസ് യു) തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു. അവിടത്തെ പ്രധാന പ്രതിപക്ഷസംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് […]