ജീവിതപ്പെരുവഴിയില്‍ അലയുന്ന ഏഴ് കോടി മനുഷ്യര്‍

ജീവിതപ്പെരുവഴിയില്‍ അലയുന്ന ഏഴ് കോടി മനുഷ്യര്‍

സ്രഷ്ടാവ് പ്രപഞ്ചത്തെ രൂപകല്‍പന ചെയ്തിരിക്കുന്നത് ജീവജാലങ്ങള്‍ക്ക് സുഭിക്ഷം ആഹരിച്ച് സ്വസ്ഥമായി ജീവിക്കാനുള്ള ഇടമായിട്ടാണ്. മതങ്ങള്‍ മനുഷ്യരാശിക്ക് കൈമാറിയ അധ്യാപനങ്ങളുടെ സത്ത, ഭൂമുഖം ജീവിതയോഗ്യമല്ലാതാക്കുന്ന ദുശ്ശക്തികളെ എതിര്‍ത്തുതോല്‍പിക്കണമെന്നതാണ്. മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിച്ചുമരിക്കാന്‍ അവകാശം വകവെച്ചുനല്‍കിയത് പടച്ചതമ്പുരാനാണ്. പ്രപഞ്ചത്തിന്റെ നാഥന്‍ അല്ലാഹു മാത്രമാണെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ അകപ്പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ കണ്ടെത്തുന്ന ഒരു യാഥാര്‍ത്ഥ്യം ഭൂമുഖത്ത് ഒരു മനുഷ്യനും മറ്റൊരാളെക്കാള്‍ അധികാരമോ മേധാവിത്വമോ ഇല്ല എന്നതാണ്. ഏതെങ്കിലുമൊരു സൃഷ്ടിജാലത്തിന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കൊടും അനീതിയായി മാറുന്നത് പ്രകൃതിനിയമത്തെ ഉല്ലംഘിക്കുന്നതിലൂടെയാണ്. […]

ഹിജ്‌റ തുറക്കുന്ന വാതിലുകള്‍

ഹിജ്‌റ തുറക്കുന്ന വാതിലുകള്‍

‘വിശപ്പിന് ആഹാരവും ഭയത്തില്‍നിന്ന് അഭയവും നല്‍കിയ ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ യഥാവിധി വണങ്ങിക്കൊള്ളട്ടെ’ – വി. ഖുര്‍ആന്‍ ‘ഒരേ മാതാപിതാക്കള്‍ക്ക് പിറക്കുകയും പരസ്പരം തിരിച്ചറിയാന്‍ മാത്രമായി വംശങ്ങളും ഗോത്രങ്ങളുമായി പിരിയുകയും ചെയ്ത(ഖുര്‍ആന്‍), ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമാനരായ(മുഹമ്മദ് നബി(സ്വ), മനുഷ്യര്‍ ദൈവത്തിന്റെ വിശാലമായ ഭൂമി(ഖുര്‍ആന്‍) പുഴകളും മലകളും മരുഭൂമികളും അതിരുവിട്ട് വീതിച്ചെടുത്ത് അവകാശം സ്ഥാപിക്കുകയും ആദേശങ്ങളും അധിനിവേശങ്ങളും തൊഴിലാക്കി നിഷ്‌കാസനങ്ങളും പടിയടപ്പുകളും വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ അഭയാര്‍ത്ഥികളുടെ പുറപ്പാടുകളുടെയും പ്രയാണങ്ങളുടെയും പശ്ചാതലത്തില്‍ ഹിജ്‌റയുടെ ബഹുതലമാനങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. […]

അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മതവും രാഷ്ട്രീയവും

അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മതവും രാഷ്ട്രീയവും

no one leaves home unless home is the mouth of a shark you only run for the border when you see the whole city running as well Warsan shire (kenyan born samali poet) എന്താണ് കുടിയേറ്റം (Migration)? എന്താണ് അഭയാര്‍ത്ഥിത്വം (Refugee)? ഈ രണ്ട് പദങ്ങളും പര്യായങ്ങളാണോ? അതോ വ്യത്യസ്തമായ അര്‍ത്ഥങ്ങളുള്ളവയോ? രണ്ടും പുറപ്പെട്ട് പോകലാണെങ്കിലും ഇവ വ്യത്യസ്ത അവസ്ഥകളാണ്. കുടിയേറ്റം സ്വാഭാവികമായ പ്രക്രിയയാകുന്നു. […]

നാടുപേക്ഷിച്ചവരല്ല; നാടുകടത്തപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍

നാടുപേക്ഷിച്ചവരല്ല; നാടുകടത്തപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍

”നാടുപേക്ഷിക്കപ്പെടാന്‍ നിര്‍ബന്ധിതരായവര്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകത്തെല്ലായിടത്തും പരിഹരിക്കാനാവുന്നതിലപ്പുറം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂട്ടത്തോടെ നാടുവിടാന്‍ നിര്‍ബന്ധിതരാകുകയല്ല മറിച്ച് നാടുകടത്തപ്പെടുകയാണ്. സ്വന്തം ജനതയെ സംരക്ഷിക്കേണ്ട സൈന്യം തന്നെ കൂട്ടക്കൊല ചെയ്യുന്നു. ലോകം അപകടത്തിന്റെ വക്കിലാണ്. അഭയാര്‍ത്ഥികള്‍ എന്ന പദം ഇന്ന് ഭീകരവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും അക്രമങ്ങള്‍ നടത്തുന്നവര്‍ക്കും കുറ്റവാളികള്‍ക്കും സമാനമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വീടും കുടുംബവും നാടും വിട്ടുപോകേണ്ടിവരുന്ന മനുഷ്യര്‍ക്ക് മുന്നില്‍ ദേശങ്ങളും അതിര്‍ത്തികളും വാതിലുകള്‍ കൊട്ടിയടക്കുന്നത് ആത്യന്തികമായി മനുഷ്യത്വഹീനതയിലേക്ക് തന്നെയാണ് ലോകത്തെ കൊണ്ടുപോകുന്നത്.” ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള […]

ഹിജ്‌റയുടെ തത്വശാസ്ത്രം

ഹിജ്‌റയുടെ തത്വശാസ്ത്രം

പലായനം ഒരു ജീവിതത്തിന്റെ ഏറ്റവും കയ്‌പേറിയ അനുഭവമാണ്. വിയര്‍പ്പിന്റെ ഗന്ധമലിഞ്ഞുചേര്‍ന്ന മണ്ണിനോടും ബാല്യവും കൗമാരവും ആവാഹിച്ചെടുത്ത സാഹചര്യങ്ങളോടും ജീവിതത്തിന്റെ നിമ്‌നോന്നതികള്‍ ഒപ്പിയെടുത്ത ബന്ധുമിത്രാദികളോടും ആയുഷ്‌കാലം മുഴുവന്‍ ആര്‍ജ്ജിച്ച സമ്പാദ്യങ്ങളോടും വിടപറഞ്ഞ് ഒരന്യ ദേശത്തേക്ക് യാത്രപോവുക! പലായനത്തില്‍ വേവുന്ന ഒരു ഹൃദയമുണ്ട്. ലോകഭൂപടത്തില്‍ പലായനം ഒരുപാട് ചോരചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ചരിത്രകാരന്മാരും ദാര്‍ശനികരും കവികളും കഥാകാരന്മാരും പലായനം വിഷയമാക്കിയത്. ഡബ്ലിയു. എച്ച്. ഓഡ ന്റെ വരികളില്‍ ഒരു ‘മുഹാജിറി’ന്റെ ഗൃഹാതുരത്വം നമുക്ക് വായിച്ചെടുക്കാം. There head falls forward, […]