സാഹിത്യോത്സവ് നന്മയുടെ ബദല്‍ തേടുന്നു

സാഹിത്യോത്സവ് നന്മയുടെ ബദല്‍ തേടുന്നു

പ്രപഞ്ചത്തിലെ സവിശേഷ സൃഷ്ടിയാണ് മനുഷ്യന്‍. അവനെ സൃഷ്ടിച്ച സ്രഷ്ടാവ് അവനുവേണ്ടിതന്നെ സംവിധാനിച്ചതാണ് ഇസ്‌ലാം. അതിനാല്‍ മനുഷ്യന്റെ ആലോചനകളും ആസ്വാദനങ്ങളും അനുഭൂതികളും ഇസ്‌ലാമിന്ന് വിഷയമാണ്. അങ്ങനെയാണ് കലയും സാഹിത്യവും മനുഷ്യജീവിതത്തിലെ ഒഴിച്ചുനിര്‍ത്താനാവാത്ത സര്‍ഗഭാവങ്ങളായിത്തീരുന്നത്. മൃഗീയചോദനകളുണ്ട് മനുഷ്യന്റെ ഉള്ളില്‍. മൂല്യങ്ങളുമുണ്ട്. ഇതിലേത് എന്ന തീരുമാനം മനുഷ്യന്റേതാണ്. മൃഗീയതക്ക് കളമൊരുക്കുന്നതിനോട് ഇസ്‌ലാമിന് വിയോജിപ്പാണ്. എന്നാല്‍ മൂല്യങ്ങളെയും വിവേകത്തെയും സമന്വയിപ്പിക്കുന്ന ആനന്ദാഘോഷങ്ങളെ അത് അനുഭാവപൂര്‍വം കാണുകയും ചെയ്യുന്നു. ജീവപ്രപഞ്ചം മനോഹരമായ ഒരു കലാരൂപമാണ്. കലാസമ്പന്നമായ പദാവലികള്‍ കൊണ്ടാണ് ഖുര്‍ആന്‍ പ്രപഞ്ചത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. രാവ് […]

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

ജമ്മു റീജ്യണിലെ പ്രധാന നഗരങ്ങളിലൊന്നായ രജൗറിയിലെ ഒരു പൗരപ്രമുഖന്റെ വീട്ടില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള മൗലിദ് പ്രോഗാമിലെ പ്രധാന ഇനങ്ങളിലൊന്നാണ് ഇസ്‌ലാമിക് ക്വിസ് മത്സരം. സമീപപ്രദേശങ്ങളിലെ പ്രധാന മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ യാസീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കൂടെ പോയിരുന്നു. മത്സരാര്‍ത്ഥികളില്‍ മിക്കവരും മതം മാത്രം പഠിക്കുന്നവരാണ്. സര്‍ക്കാര്‍ ഡിഗ്രി കോളജില്‍നിന്ന് വിരമിച്ച പ്രിന്‍സിപ്പലാണ് ക്വിസ് മാസ്റ്റര്‍. പതിമൂന്ന് ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരത്തിലെ ആദ്യ ചോദ്യം: നബിയുടെ ഉപ്പയുടെ പേരെന്താണ്? കേരളീയ സാഹചര്യത്തില്‍ ജൂനിയര്‍ […]

ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവരുന്ന ഔദ്യോഗിക വാര്‍ത്താ കുറിപ്പുകളില്‍ പൊതുവേ കേള്‍ക്കുന്ന ചില പദപ്രയോഗങ്ങള്‍ ഉണ്ട്. ചരിത്രപരം, ഊഷ്മളം, നിര്‍ണായകം, ക്രിയാത്മകം, പുതിയ അധ്യായം തുടങ്ങിയ പദാവലികള്‍ കൊണ്ട് ഏത് ഏകപക്ഷീയമായ കൂടിക്കാഴ്ചയെയും അത്യന്തം സന്തുലിതവും സൃഷ്ടിപരവുമായി അവതരിപ്പിക്കാന്‍ സാധിക്കും. അതത് രാജ്യങ്ങളിലെ ആഭ്യന്തര ആവശ്യത്തിനാണ് ഇത്തരം പ്രയോഗങ്ങള്‍ പൊതുവേ ഉപയോഗിക്കാറുള്ളത്. നേതാവ് സ്വന്തം നാട്ടിലെ അനവധിയായ പ്രതിസന്ധികളെ മുഴുവന്‍ പിന്നിലാക്കിയാണ് വിദേശത്തേക്ക് വിമാനം കയറുന്നതെങ്കില്‍ ഇത്തരം അപദാന നിര്‍മിതികളില്‍ ഏര്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലിയേറും. പലപ്പോഴും […]

ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

2014 ഡിസംബറില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണ് 122-ാമതു ഭരണഘടനാ ഭേദഗതിയിലൂടെ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന, ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചരക്കു സേവന നികുതി (ജി എസ് ടി )ക്ക് അടിസ്ഥാനമാകുന്നത്. ഒരു പുതിയ വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുക വഴി നികുതി നിര്‍ണയത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഏഴാം ഷെഡ്യൂളിലെ സംയുക്ത പട്ടികയിലാക്കുന്നു. നിലവിലുണ്ടായിരുന്ന വിവിധ കേന്ദ്ര സംസ്ഥാന നികുതികള്‍ക്കു പകരമായി ചരക്കു സേവനനികുതി എന്ന ഒറ്റ നികുതിയിലേക്കു രാജ്യം […]

പാഠം പഠിച്ചവരും പഠിപ്പിച്ചവരും

പാഠം പഠിച്ചവരും പഠിപ്പിച്ചവരും

1914ല്‍ മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ട തഅ്‌ലീമുല്‍ ഇഖ്‌വാന്‍ മദ്‌റസാ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു എന്റെ പ്രാഥമിക പഠനം. പൊന്നാനിയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്ലാഘനീയ സേവനം നടത്തിയ ഉസ്മാന്‍ മാസ്റ്റര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഓത്തുപള്ളിയായി ആരംഭിച്ച ഈ ശിശു പാഠശാലയാണ് തുടര്‍ന്ന് മദ്‌റസയും സ്‌കൂളായും പരിണമിച്ചത്. ടിഐയുപി സ്‌കൂള്‍ എന്നാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ പേര്. സ്‌കൂളുകളും മദ്‌റസകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥന്മാരുടെ പേരില്‍ […]