ഫാഷിസത്തിന് മറുപടി ജനാധിപത്യമാണ്

ഫാഷിസത്തിന് മറുപടി ജനാധിപത്യമാണ്

ഫാഷിസം എന്നത് സാധാരണഗതിയില്‍ മനസിലാക്കി വരുന്ന അര്‍ത്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു രാഷ്ട്രീയ പ്രവണതയാണ്. ഇരുപതുകളുടെ തുടക്കത്തില്‍ ഇറ്റലിയില്‍ മുസോളിനിയും മുപ്പതുകളുടെ ഒടുവില്‍ ജര്‍മനിയില്‍ ഹിറ്റ്‌ലറും പിന്നീട് റഷ്യയില്‍ സ്റ്റാലിനും നടപ്പാക്കിയത് ഫാഷിസമാണെന്ന് പൊതുവെ ആളുകള്‍ക്കൊരു ധാരണയുണ്ട്. അത് ശരിയുമാണ്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ വളരെ പുരാതനമായ ഒരു മാനസിക രാഷ്ട്രീയ കാലാവസ്ഥയാണ് ഫാഷിസം. അവനവനില്‍നിന്ന് വ്യത്യസ്തമോ വിരുദ്ധമോ ആയ ഒന്നിനെയും അംഗീകരിക്കാതിരിക്കുക, അതിനെ ആയുധം കൊണ്ടോ ആള്‍ബലം കൊണ്ടോ പണം കൊണ്ടോ കീഴ്‌പ്പെടുത്തുക, അന്യര്‍ക്ക് സമ്മതമല്ലാത്തത് […]

തലപോകുന്ന കാലത്ത് തലമുടിയുടെ നീളത്തെ കുറിച്ച് തര്‍ക്കിക്കാതിരിക്കാം

തലപോകുന്ന കാലത്ത് തലമുടിയുടെ നീളത്തെ കുറിച്ച് തര്‍ക്കിക്കാതിരിക്കാം

ഇന്നത്തെ ഇന്ത്യനവസ്ഥ തിരിച്ചറിയുന്നതില്‍ വിവിധ മുസ്‌ലിം സംഘടനകളും ജനാധിപത്യ വാദികളും വേണ്ടത്ര സൂക്ഷ്മത പുലര്‍ത്തുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. സമാനതകളില്ലാത്ത ഒരു ഭീകരാവസ്ഥയിലൂടെയാണ് ഇന്ത്യന്‍ സമൂഹം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറമുള്ള ഐക്യത്തിനാണ് പരമമായ മുന്‍ഗണന നല്‍കേണ്ടത്. വിവിധ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതിനു ശേഷം യോജിച്ച ഒരു പ്രസ്ഥാനം എന്നത് ഒരു മിഥ്യയായിരിക്കും. നിലവില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ വിനിമയം ചെയ്യാനും അത് സംബന്ധമായി സംവാദം നടത്താനും കഴിയണമെങ്കില്‍ […]

സാഹിത്യോത്സവ് നന്മയുടെ ബദല്‍ തേടുന്നു

സാഹിത്യോത്സവ് നന്മയുടെ ബദല്‍ തേടുന്നു

പ്രപഞ്ചത്തിലെ സവിശേഷ സൃഷ്ടിയാണ് മനുഷ്യന്‍. അവനെ സൃഷ്ടിച്ച സ്രഷ്ടാവ് അവനുവേണ്ടിതന്നെ സംവിധാനിച്ചതാണ് ഇസ്‌ലാം. അതിനാല്‍ മനുഷ്യന്റെ ആലോചനകളും ആസ്വാദനങ്ങളും അനുഭൂതികളും ഇസ്‌ലാമിന്ന് വിഷയമാണ്. അങ്ങനെയാണ് കലയും സാഹിത്യവും മനുഷ്യജീവിതത്തിലെ ഒഴിച്ചുനിര്‍ത്താനാവാത്ത സര്‍ഗഭാവങ്ങളായിത്തീരുന്നത്. മൃഗീയചോദനകളുണ്ട് മനുഷ്യന്റെ ഉള്ളില്‍. മൂല്യങ്ങളുമുണ്ട്. ഇതിലേത് എന്ന തീരുമാനം മനുഷ്യന്റേതാണ്. മൃഗീയതക്ക് കളമൊരുക്കുന്നതിനോട് ഇസ്‌ലാമിന് വിയോജിപ്പാണ്. എന്നാല്‍ മൂല്യങ്ങളെയും വിവേകത്തെയും സമന്വയിപ്പിക്കുന്ന ആനന്ദാഘോഷങ്ങളെ അത് അനുഭാവപൂര്‍വം കാണുകയും ചെയ്യുന്നു. ജീവപ്രപഞ്ചം മനോഹരമായ ഒരു കലാരൂപമാണ്. കലാസമ്പന്നമായ പദാവലികള്‍ കൊണ്ടാണ് ഖുര്‍ആന്‍ പ്രപഞ്ചത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. രാവ് […]

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

ജമ്മു റീജ്യണിലെ പ്രധാന നഗരങ്ങളിലൊന്നായ രജൗറിയിലെ ഒരു പൗരപ്രമുഖന്റെ വീട്ടില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള മൗലിദ് പ്രോഗാമിലെ പ്രധാന ഇനങ്ങളിലൊന്നാണ് ഇസ്‌ലാമിക് ക്വിസ് മത്സരം. സമീപപ്രദേശങ്ങളിലെ പ്രധാന മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ യാസീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കൂടെ പോയിരുന്നു. മത്സരാര്‍ത്ഥികളില്‍ മിക്കവരും മതം മാത്രം പഠിക്കുന്നവരാണ്. സര്‍ക്കാര്‍ ഡിഗ്രി കോളജില്‍നിന്ന് വിരമിച്ച പ്രിന്‍സിപ്പലാണ് ക്വിസ് മാസ്റ്റര്‍. പതിമൂന്ന് ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരത്തിലെ ആദ്യ ചോദ്യം: നബിയുടെ ഉപ്പയുടെ പേരെന്താണ്? കേരളീയ സാഹചര്യത്തില്‍ ജൂനിയര്‍ […]

ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവരുന്ന ഔദ്യോഗിക വാര്‍ത്താ കുറിപ്പുകളില്‍ പൊതുവേ കേള്‍ക്കുന്ന ചില പദപ്രയോഗങ്ങള്‍ ഉണ്ട്. ചരിത്രപരം, ഊഷ്മളം, നിര്‍ണായകം, ക്രിയാത്മകം, പുതിയ അധ്യായം തുടങ്ങിയ പദാവലികള്‍ കൊണ്ട് ഏത് ഏകപക്ഷീയമായ കൂടിക്കാഴ്ചയെയും അത്യന്തം സന്തുലിതവും സൃഷ്ടിപരവുമായി അവതരിപ്പിക്കാന്‍ സാധിക്കും. അതത് രാജ്യങ്ങളിലെ ആഭ്യന്തര ആവശ്യത്തിനാണ് ഇത്തരം പ്രയോഗങ്ങള്‍ പൊതുവേ ഉപയോഗിക്കാറുള്ളത്. നേതാവ് സ്വന്തം നാട്ടിലെ അനവധിയായ പ്രതിസന്ധികളെ മുഴുവന്‍ പിന്നിലാക്കിയാണ് വിദേശത്തേക്ക് വിമാനം കയറുന്നതെങ്കില്‍ ഇത്തരം അപദാന നിര്‍മിതികളില്‍ ഏര്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലിയേറും. പലപ്പോഴും […]