ചോദ്യപ്പെരുപ്പം

ചോദ്യപ്പെരുപ്പം

സ്വാതന്ത്ര്യത്തിന്റെ സുഖക്കാറ്റ് വീശുമ്പോള്‍ മനുഷ്യന് പലപ്പോഴും അടിതെറ്റും. ഇസ്രയേല്‍ ജനത്തിന്റെ ചരിത്രത്തിലും ആ വീഴ്ച കാണാം. നേര്‍ക്കുനേര്‍ ചിന്തിച്ചാല്‍ അവരങ്ങനെ ധാര്‍മികമായി വീണുപോവേണ്ട ഒരു സമൂഹമല്ല. ദൈവിക ദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ടവരാണവര്‍. നമ്മെപ്പോലെയല്ല, നമ്മളിലൊക്കെ വിശ്വസ്തരെ കേട്ടംഗീകരിക്കുകയാണ്. അവര്‍ക്കിതൊരു നേരനുഭവമായിരുന്നു. എന്നിട്ടും സുഖം തഴുകിയപ്പോള്‍ അവര്‍ പതറി. ദുഃഖത്തില്‍ മനുഷ്യന്‍ പതറിപ്പോവാറുണ്ട്. അതുപോലെ സുഖത്തിലും മനുഷ്യന്‍ പതറിപ്പോവും. അതെങ്ങനെ? അവന്‍ ചിട്ടകള്‍ കൈവിടും. അനുഗ്രഹങ്ങള്‍ മറക്കും. ധൂര്‍ത്ത് ചെയ്യും. ദരിദ്രരെ കൈവെടിയും. പലതരം ആര്‍ത്തികളുടെ പിടിയില്‍പെടും. ചെങ്കടലിലെ […]

മലയാള ചാനലുകളുടെ വിപരിണാമങ്ങള്‍

മലയാള ചാനലുകളുടെ വിപരിണാമങ്ങള്‍

ഈ ലേഖനം എഴുതേണ്ടത് ഇങ്ങനെയല്ല. ഇനി നിങ്ങള്‍ വായിക്കാന്‍ പോകുന്ന ഭാഷയിലുമല്ല. കാരണം മലയാളത്തിലെ വാര്‍ത്താചാനലുകളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ എട്ടെണ്ണമുള്ള കേരളത്തിലിരുന്നാണ് നമ്മള്‍ സംസാരിക്കുന്നത്. വാര്‍ത്താചാനലുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് നമ്മുടെ അന്വേഷണത്തിന്റെ കാതല്‍. വാര്‍ത്തകള്‍ അവയുടെ ഉറവിടത്തില്‍ നിന്ന് എത്തിക്കുക, വിശകലനം ചെയ്യുക, നിലപാടെടുക്കാന്‍ ജനങ്ങളെ സജ്ജരാക്കുക തുടങ്ങിയ പ്രാഥമിക ദൗത്യങ്ങളില്‍ നിന്ന് അവ ഒന്നാകെ അകന്നുപോകുന്നതിനെക്കുറിച്ചും വാര്‍ത്ത എന്ന ജീവനുള്ള, ചലനക്ഷമതയുള്ള വസ്തുതയെ, മാധ്യമം എന്ന മനുഷ്യനിര്‍മിതമായ പുരോഗമന ആശയത്തെ […]

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

”ഹിന്ദുരാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല എന്നല്ല. അങ്ങനെ പറയുന്ന ആ ദിവസം, അത് ഹിന്ദുത്വ അല്ലാതെയാവുന്നു. ലോകമേ തറവാട് എന്ന ആശയത്തിലൂന്നിയാണ് ഹിന്ദുത്വ സംസാരിക്കുന്നത്.” ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ (സര്‍ക്കാരിന്റെ സുപ്രധാന ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദിയാണിത്) സെപ്റ്റംബര്‍ 17 – 19 തീയതികളില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് പ്രസംഗിച്ച വാക്കുകളാണിത്. മുസ്‌ലിംകള്‍ ഇല്ലാതെ ഹിന്ദുരാഷ്ട്രമില്ല എന്ന സര്‍സംഘ്ചാലകിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് എന്ന് വ്യാഖ്യാനിക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളും […]

റഫേല്‍ ഇടപാട്: ആരും സംശയമുയര്‍ത്താത്തതിനാല്‍

റഫേല്‍ ഇടപാട്: ആരും സംശയമുയര്‍ത്താത്തതിനാല്‍

മോഡിയുടെ, അധികാരഭ്രാന്തു തലയ്ക്കു പിടിച്ച സ്തുതിപാഠകവൃന്ദം റഫേല്‍ വിവാദത്തില്‍ ഗ്ലാഡിയേറ്റര്‍ ചലച്ചിത്രത്തിലെ ചക്രവര്‍ത്തി കൊമോഡസ് അഭിമുഖീകരിച്ച അതേ ധര്‍മസങ്കടമാണ് നേരിടുന്നത്. വിഷമത്തിലായ ചെറുപ്പക്കാരന്‍ സീസര്‍, ജനറല്‍ മാക്‌സിമസിനോട് ചോദിക്കുന്നുണ്ട്:”ഞാന്‍ നിങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യും? നിങ്ങള്‍ മരിക്കാനേ തയാറല്ലല്ലോ.” ചലച്ചിത്രത്തിലേതു പോലെ ആള്‍ക്കൂട്ടം ചക്രവര്‍ത്തിയുടെ ഓരോ ചലനവും നോക്കിക്കൊണ്ടിരിക്കുകയാണ്. റഫേല്‍ വിവാദം മാഞ്ഞുപോകാന്‍ വിസമ്മതിക്കുകയാണ്. പുകയുന്ന തോക്ക് പുറത്തുകാണിക്കാന്‍ പ്രതിപക്ഷത്തിനും വിമര്‍ശകര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും. റഫേല്‍ ഇടപാടില്‍ ‘ക്വത്‌റോച്ചി അമ്മാവന്‍’ ഇല്ലെന്നാണ് ഒരു മന്ത്രി ഉറപ്പു നല്‍കിയത്. […]

പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

മാധ്യമങ്ങള്‍ ഒരു വാര്‍ത്തയുടെ ആയുസ്സ് കണക്കാക്കുന്ന സമ്പ്രദായത്തെ Timeliness (ഒരു വാര്‍ത്തക്ക് അനുയോജ്യമായ സമയം,അതിനുള്ള സമകാലിക പ്രസക്തി) എന്ന് വിളിക്കുന്നു. ന്യൂസ്റൂമുകള്‍ ഒരു വാര്‍ത്തയുടെ കാലാവധി സ്വയം തീരുമാനിച്ച്, ആ വാര്‍ത്ത പുറംലോകത്തോട് പറയുന്നതില്‍ നിന്നും എളുപ്പം തടഞ്ഞുനിര്‍ത്തുന്നു. അത്തരത്തില്‍ Timeliness ചുക്കാന്‍ പിടിച്ച് മാധ്യമങ്ങള്‍ ഒഴിവാക്കുന്ന വാര്‍ത്തകളുടെ കണക്കുകള്‍ നിരവധിയാണ്. 1993-നുള്ളില്‍ നിയമപരമായി നിരോധിക്കപ്പെട്ട തൊഴിലാണ് ങമിൗമഹ ടരമ്‌ലിഴശിഴ (മനുഷ്യാവശിഷ്ടം കോരി വൃത്തിയാക്കല്‍). ദളിതനുമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച അനീതിയുടെ ഭാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യ നിലനിര്‍ത്തിപ്പോരുന്ന […]