മതം ഭീകരതക്ക് തണല്‍ വിരിക്കുന്നുവോ

മതം ഭീകരതക്ക് തണല്‍ വിരിക്കുന്നുവോ

എറണാംകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു ക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇര, കൈകളില്‍ ചോരക്കറയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവുകയാണ്. ആര്‍ക്കും ആരെയും പഴിചാരാന്‍ ധാര്‍മികമായി അവകാശമില്ലാത്ത അവസ്ഥ. കൊലപാതകികള്‍ എതിരാളികളെ കൊന്നും നശിപ്പിച്ചും പാര്‍ട്ടി വളര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ രക്തസാക്ഷിത്വത്തെ ആഘോഷിച്ചും പ്രസ്താവനാ യുദ്ധങ്ങള്‍ നടത്തിയും പാര്‍ട്ടി വളര്‍ത്തുന്നു. മരിച്ചവരുടെ സ്വപ്‌നങ്ങളും അവരുടെ ബന്ധുക്കളുടെ ദീനരോദനങ്ങളും മാത്രം പൂരണങ്ങളില്ലാതെ ബാക്കിയാവുന്നു. അഭിമന്യുവിന്റെ കൊലപാതകത്തെ പരമ്പരാഗത രാഷ്ട്രീയ കൊലപാതങ്ങള്‍ക്കപ്പുറം […]

അവര്‍’ നിര്‍വഹിക്കുന്ന ദൗത്യവും ഇസ്‌ലാമിന്റെ സ്‌നേഹ വിഭാവനകളും

അവര്‍’ നിര്‍വഹിക്കുന്ന ദൗത്യവും ഇസ്‌ലാമിന്റെ സ്‌നേഹ വിഭാവനകളും

മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ടു. നീതികരിക്കാനാവാത്തതും കരളുപിളര്‍ക്കുന്നതുമായ നീചകൃത്യം! സംഭവത്തിന് പിന്നാലെ വിവിധ പ്രതികരണങ്ങളും കേട്ടു. കൊല നടത്തിയവരെന്ന് ആരോപിക്കപ്പെടുന്ന എസ്.ഡി.പിഐയുടേതടക്കമുള്ള ന്യായീകരണങ്ങളും ഞങ്ങള്‍ അന്യായമായി വേട്ടയാടപ്പെടുന്നുവെന്ന പരിതപിക്കലുകളുമുണ്ടായി. മുഖ്യധാരാ പാര്‍ട്ടികളും സാംസ്‌കാരിക പ്രവര്‍ത്തകരും വിഷയത്തില്‍ രോഷം മറച്ചുവെച്ചില്ല. ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ വഴക്കും വക്കാണവുമുണ്ടായി. അപ്പോഴും എല്ലാവരും ഒറ്റസ്വരത്തില്‍ സമ്മതിക്കുന്നു, അങ്ങേയറ്റം അപലപനീയമാണിത്, സംഭവിക്കാന്‍ പാടില്ലാത്തത്. മുന്‍പും പല കൊലപാതകങ്ങളുണ്ടായപ്പോഴും നാമിത് കേട്ടിട്ടുണ്ട്. ജീവന്‍ ആരുടേതായാലും വിലപ്പെട്ടതാണ്. അപ്പോള്‍ ഏതൊരു ജീവന്‍ […]

മോഡി സര്‍ക്കാറിന് എന്തെങ്കിലും നയമുണ്ടോ ?

മോഡി സര്‍ക്കാറിന് എന്തെങ്കിലും നയമുണ്ടോ ?

കശ്മീരിനെക്കുറിച്ച് സെയ്ഫുദ്ദീന്‍ സോസ് രചിച്ച പുസ്തകം പ്രകാശനം ചെയ്യവെ, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും പ്രഹസനമായിരുന്നുവെന്ന് താങ്കള്‍ പറഞ്ഞിരുന്നു. എന്താണ് താങ്കള്‍ അതുകൊണ്ട് ഉദ്ദേശിച്ചത്? താങ്കളുടെ പ്രസ്താവന വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ആളുകള്‍ വാക്കുകളെ വളച്ചൊടിക്കുകയാണ്. ഇക്കാര്യം ഞാന്‍ ആദ്യമായി പറഞ്ഞതല്ല. പുസ്തകപ്രകാശനച്ചടങ്ങില്‍ പറഞ്ഞിരുന്നു, അതിനു മുമ്പും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതുതന്നെ പറയും. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അടല്‍ ബിഹാരി വാജ്‌പെയ് പ്രധാനമന്ത്രിയായിരിക്കെ ഇത്തരം […]

അഭിമന്യുവിന്റെ ചോരക്ക് മുസ്‌ലിംകള്‍ എന്തുവില നല്‍കും?

അഭിമന്യുവിന്റെ ചോരക്ക് മുസ്‌ലിംകള്‍ എന്തുവില നല്‍കും?

ബാബരി മസ്ജിദിന്റെ ധ്വംസനത്തെ തുടര്‍ന്ന് പിറന്നുവീണ തീവ്ര ആശയഗതികള്‍ നിരവധിയാണ്. അബ്ദുന്നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കൊല്ലം ആസ്ഥാനമായി പിറവികൊണ്ട ഐ.എസ്.എസ് കേരളം മുഴുവന്‍ വൈകാരിക അലയൊലികള്‍ സൃഷ്ടിച്ചു. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായി ആര്‍ എസ് എസ് ശൈലിക്ക് മറുശൈലിയായി പച്ചയായ വര്‍ഗീയത പ്രസംഗിക്കുന്നതില്‍ മഅ്ദനിയും മറ്റ് സംഘടനാനേതാക്കളും അപാകത കണ്ടിരുന്നില്ല. ഇവിടെ നിന്ന് തുടങ്ങി ഒരു ്രപതിരോധ മൂവ്‌മെന്റിന്റെ അപചയം. ബാബരി മസ്ജിദ് വിഷയത്തില്‍ ദേശീയ മുഖ്യധാരയുടെ വികാരവിചാരങ്ങളില്‍നിന്ന് മാറിനിന്ന്, സാമാന്യജനത്തിനോ ഉയര്‍ന്നു ചിന്തിക്കുന്നവര്‍ക്കോ അംഗീകരിക്കാന്‍ സാധിക്കാത്ത, അജണ്ടയില്‍ […]

മലപ്പുറം മുദ്രയുടെ അകവും പുറവും

മലപ്പുറം മുദ്രയുടെ അകവും പുറവും

ഗള്‍ഫില്‍നിന്ന് വന്ന ഒരു കല്യാണാലോചനയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തിരൂര്‍, കല്‍പകഞ്ചേരിക്കടുത്ത് ഒരു കുഗ്രാമത്തിലേക്ക് പോയതായിരുന്നു. പുത്തനത്താണിയില്‍ ബസ്സിറങ്ങിയ ശേഷം റോഡരികില്‍ കണ്ട ഒരു വൃദ്ധനു കടലാസ് തുണ്ടില്‍ എഴുതിയ മേല്‍വിലാസം കാണിച്ചുകൊടുത്തു. കണ്ണൂരില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ ഒന്ന് തുറിച്ചുനോക്കി. ഉടന്‍ ഡ്രൈവറുടെ പേര് നീട്ടി വിളിച്ച് ഓട്ടോറിക്ഷ മുന്നിലെത്തിച്ചു. അല്‍പം ആജ്ഞാസ്വരത്തില്‍ ഓട്ടോയില്‍കയറാന്‍ പറഞ്ഞു. അയാളും കയറി. നാലഞ്ചു കി.മീറ്റര്‍ ഓടിയിട്ടും ലക്ഷ്യം കണ്ടില്ല. എത്താറിയില്ലേ എന്ന എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് അയാള്‍, അല്‍പം […]

1 21 22 23 24 25 89