ആ അറബി ഇതൊന്നുമറിഞ്ഞില്ല

ആ അറബി ഇതൊന്നുമറിഞ്ഞില്ല

പറങ്കികളുടെ 1498ലെ ആഗമം ശരിക്കും അധിനിവേശം തന്നെയായിരുന്നു. അതുവരെ ഇന്ത്യയിലേക്ക് വന്ന വ്യാപാരികളോ സഞ്ചാരികളോ ഇവിടെ രാഷ്ട്രീയാധിപത്യത്തിന് ശ്രമിച്ചിട്ടില്ല. എല്ലാവരും നിലവിലുള്ള ഭരണ വ്യവസ്ഥ തന്നെ അംഗീകരിച്ചു. രാജ്യവികസനത്തിനുവേണ്ടി തങ്ങളാലാവുന്നതൊക്കെ ചെയ്തു. വ്യാപാരത്തിനപ്പുറം അധിനിവേശമോഹങ്ങളൊന്നും ആരെയും ബാധിച്ചിരുന്നില്ല. പറങ്കികളുടെ സ്ഥിതി മറിച്ചായിരുന്നു. മലബാറിനെ അധീനപ്പെടുത്തി ഇവിടെനിന്ന് അറബിവ്യാപാരികളെ തുരത്തുകയായിരുന്നു ലക്ഷ്യം. അതിന് പോര്‍ച്ചുഗല്‍ ഭരണകൂടം സര്‍വസഹായവും നല്‍കി. വാസ്‌കോഡ ഗാമക്ക് ആഫ്രിക്കന്‍ തീരത്ത് നിന്ന് ഇന്ത്യയിലേക്ക് വഴികാണിച്ച ഇബ്‌നുമാജിദ് എന്ന അറബി പോലും പറങ്കികള്‍ ശത്രുവാണെന്നറിഞ്ഞില്ല. എല്ലാ […]

ചെറുത്തുനില്‍പ്പിന് ഒരാമുഖം

ചെറുത്തുനില്‍പ്പിന് ഒരാമുഖം

ഇബ്രാഹിം അബൂസുറയ്യ, ഒരു ചിത്രമാണ്. വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകള്‍. നാലുവിരലുകള്‍ അതിജയത്തിന്റെ മുദ്രയാല്‍ ആകാശം തൊടുന്നു. വിരിഞ്ഞ ൈകകള്‍ക്കിടയില്‍ മുഖം. നെറ്റിയെ പാതി മറയ്ക്കുന്ന നരച്ച പച്ച നിറമുള്ള ഗൊറില്ലാ തൊപ്പി. കൂട്ടുപുരികത്തിന് താഴെ ഒരു വംശത്തിന്റെ അവസാനിക്കാത്ത കൊടുംവേദനകളെ ദഹിപ്പിച്ച, എന്തിന് എന്ന് മനുഷ്യരാശിയോട് ചോദ്യം തൊടുക്കുന്ന നിസ്സഹായമെങ്കിലും ക്ഷമിക്കാത്ത കണ്ണുകള്‍. മരണമുഖത്ത് മാത്രം, ധീരനായ മനുഷ്യനില്‍ സംഭവിക്കുന്ന നിര്‍ഭാവം. ഉടല്‍ മറച്ച് കറുത്ത ബനിയന്‍. മുകളിലെ ആകാശം പോലെ നരച്ച […]

പ്രതിപക്ഷത്തോടാണ്;നിങ്ങള്‍ ജെ.എന്‍.യുവില്‍ നിന്ന് പഠിക്കൂ

പ്രതിപക്ഷത്തോടാണ്;നിങ്ങള്‍ ജെ.എന്‍.യുവില്‍ നിന്ന് പഠിക്കൂ

1977 സെപ്റ്റംബര്‍ അഞ്ച്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. സീതാറാം യെച്ചൂരിയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. അടിയന്തിരാവസ്ഥ പിന്‍വലിച്ചിട്ട് ആറ് മാസമേ ആയുള്ളൂ. ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന് ആര്‍ത്തലച്ചിരുന്ന ഒരു ഭരണസംവിധാനം അധികാരം വിട്ടൊഴിഞ്ഞിട്ടും കഷ്ടി ആറ് മാസം. സര്‍വപ്രതാപിയാണ് അന്നും ഇന്ദിരാഗാന്ധി. ഡല്‍ഹിയില്‍ ഇന്ദിരയറിയാതെ ഈച്ചപാറാത്ത കാലമെന്ന് അന്നത്തെ പാട്ടുകാര്‍. ശാന്തസ്വരൂപനായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രി. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇന്ദിര വിട്ടൊഴിയാത്ത അധികാരങ്ങള്‍ നിരവധി. അതിലൊന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയാണ്. അടിയന്തിരാവസ്ഥക്കെതിരെ അതിതീഷ്ണമായ മുദ്രാവാക്യങ്ങള്‍ […]

മൂകമാണ് രാജ്യം

മൂകമാണ് രാജ്യം

നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അതിവിദഗ്ധനായ പ്രഭാഷകനായാണു വാഴ്ത്തപ്പെടുന്നത്. 2013 ല്‍ അന്നത്തെ സര്‍ക്കാരിനെതിരെയും രൂപയുടെ മൂല്യശോഷണത്തിനെതിരെയും അദ്ദേഹം ഗര്‍ജിച്ചപ്പോള്‍ എല്ലാവരും ”സബാഷ്,മോഡിജി,സബാഷ്! ഇതാണ് പ്രസംഗം. ഇതൊരു പ്രസംഗം മാത്രമല്ല,വിശന്നിരിക്കുന്ന രാഷ്ട്രത്തിന് ആഹാരവുമാണ്. പ്രസംഗിക്കാനറിയുന്ന ഒരു നേതാവിനെ ഞങ്ങള്‍ക്കു വേണം. ഞങ്ങള്‍ക്ക് ഭക്ഷണം മാത്രമല്ല, ഭാഷണവും വേണം,” എന്നെല്ലാം ആര്‍ത്തുവിളിച്ചു. സംസാരിക്കാനറിയാവുന്ന ഒരു നേതാവിനു വേണ്ടിയുളള ആഗ്രഹവും ആവശ്യവും തീര്‍ച്ചയായും നരേന്ദ്രമോഡിയുടെ ചെവികളിലും എത്തിയിട്ടുണ്ടാകും. അന്നു മുതല്‍ അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടേയില്ല-പ്രഭാഷണം നടത്താനുള്ള ഒരൊറ്റയവസരം പോലും അദ്ദേഹം പാഴാക്കിയിട്ടില്ല. […]

ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

വ്യത്യസ്ത മേഖലകളില്‍ ധൈഷണികമായ ഇടപെടലുകള്‍ നടത്തുകയും തങ്ങളുടെ ജീവിതപരിസരത്ത് മുഖ്യധാരയുടെ ഒഴുക്കിന് എതിരായി തുഴഞ്ഞുനീങ്ങാന്‍ ആര്‍ജവം കാണിക്കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ ദൂരൂഹ സാഹചര്യത്തില്‍ നാടന്‍ തോക്കില്‍നിന്നുള്ള വെടിയേറ്റ് മരിച്ചുവീണിട്ട് വര്‍ഷങ്ങളായെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. കൊലപാതകങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഢത മാധ്യമങ്ങള്‍ക്ക് വിഷയം പോലുമാകുന്നില്ല എന്നതില്‍നിന്നു തന്നെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ കൃപാശിസ്സുകളോടെയാണ് കൊലയാളികള്‍ സൈ്വരവിഹാരം നടത്തുന്നതെന്ന് തെളിയുന്നുണ്ട്. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നിടത്ത് സര്‍ക്കാറുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ […]