മത്സരിക്കുന്നതെന്തിന് നാം?

മത്സരിക്കുന്നതെന്തിന് നാം?

കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ? (പൂന്താനം – ജ്ഞാനപ്പാന) സുഭാഷ് ചന്ദ്രന്‍ മലയാളത്തില്‍ മനുഷ്യനൊരാമുഖം കുറിച്ചപ്പോള്‍ അത് പുരുഷനൊരാമുഖമല്ലേ എന്ന് സന്ദേഹിച്ചവരുണ്ട്. അദ്ദേഹത്തിന്റെ ആദ്യനോവല്‍ വായനാസമൂഹം ഏറ്റെടുത്തത് പതിയെപ്പതിയെ ആണ്. അദ്ദേഹത്തിന്റെ തലമുറയിലും പില്‍ക്കാലക്കാരിലും പെട്ട പല എഴുത്തുകാരുമായും തട്ടിച്ചുനോക്കുമ്പോള്‍ ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ല അദ്ദേഹത്തിന്റെ കൃതികള്‍. കഥകള്‍ മോശമായത് കൊണ്ടല്ല. സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വശമില്ലാത്തതും വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ‘കരുത്തില്ലാത്തതും’ കാരണങ്ങളായി വേണമെങ്കില്‍ പറയാം. മനുഷ്യന് […]

ജെ.എന്‍.യു.വില്‍ പഠിക്കാം

ജെ.എന്‍.യു.വില്‍ പഠിക്കാം

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, 2018-19 വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശഭാഷകളിലുള്ള ബി.എ. ഓണേഴ്‌സ് പ്രോഗ്രാം, എം.എ., എം.എസ്‌സി., മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ഫില്‍./പിഎച്ച്.ഡി., പിഎച്ച്.ഡി., പി.ജി.ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ അനലിറ്റിക്‌സ്, മറ്റു പാര്‍ട്ട്‌ടൈം കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിസംബര്‍ 27 മുതല്‍ 30 വരെ, രാജ്യത്തെ 53 […]

കാളിന്ദിക്കുഞ്ചിലെ കണ്ണീര്‍കൂരകള്‍

കാളിന്ദിക്കുഞ്ചിലെ കണ്ണീര്‍കൂരകള്‍

ദുര്‍ഗ്ഗാ പൂജയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ് ഞങ്ങള്‍ ബസ്സിറങ്ങിയത്. വെയിലു പെരുത്ത മധ്യാഹ്നത്തില്‍ പേരിനൊരു തണലു പറ്റാന്‍ പൊളിഞ്ഞു തൂങ്ങിയ സ്ലാബുകളുള്ള നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. ചെറുതും വലുതുമായ ലോറികളിലേറിയും അല്ലാതെയും ദുര്‍ഗ്ഗാ പൂജയുടെ വിഗ്രഹ നിമജ്ജന കര്‍മ്മത്തിനു പോകുന്ന ആളുകളെ കൊണ്ട് തിങ്ങിയിരിക്കുകയാണ് റോഡ്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാട്ടുവെച്ച വണ്ടിപ്പുറത്തു നിന്ന് അവര്‍ നിറങ്ങള്‍ വാരിയെറിഞ്ഞും ഉച്ചത്തില്‍ ജയ്ശ്രീരാം മുഴക്കിയും ആഘോഷിക്കുന്നു. ദുര്‍ഗ്ഗാ പൂജക്കും ജയ്ശ്രീരാം? ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഭാവമെന്താണെന്ന് ഊഹിച്ചു. കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷനു ചുവട്ടിലൂടെ […]

‘ഇരുണ്ട കാലത്തെ കുറിച്ചുള്ള പാട്ടുകള്‍’

‘ഇരുണ്ട കാലത്തെ കുറിച്ചുള്ള പാട്ടുകള്‍’

പ്രിയപ്പെട്ടവരെ, ഭീതിയുടെ അന്തരീക്ഷത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. അത് വളരെ കൃത്യമായി, മനപൂര്‍വം ഉണ്ടാക്കിയ ഭീതിയാണ്. കാരണം ആ ഭീതി ഉണ്ടാക്കുന്നവര്‍ക്ക് അത് അത്യാവശ്യമാണ്. ഭീതിയില്ലാത്ത ലോകത്തില്‍ അവര്‍ക്ക് പ്രസക്തിയില്ല. ഫാഷിസത്തിന്റെ ഒരു പ്രത്യേകത അത് ഭീതിയില്‍ കൂടെ വളരും എന്നതാണ്. ഭീതിയില്‍ കൂടി അതിന്റെ സ്വരൂപം നമ്മെ കാണിക്കും. ഹിറ്റ്‌ലറെ പറ്റി പറയാറുണ്ട് ‘ഇന്‍ നോര്‍മല്‍സി എ നത്തിങ്, ഇന്‍ കയോസ് എ ടൈറ്റില്‍’ എന്ന്. അതായത് സാധാരണ സ്ഥിതിയില്‍ ഒന്നുമല്ല, പക്ഷേ കുഴപ്പങ്ങളുടെ കാലത്ത് അവരിങ്ങനെ […]

ചില്ലിട്ടുവെക്കേണ്ട നാല് ചിത്രങ്ങള്‍”

ചില്ലിട്ടുവെക്കേണ്ട നാല് ചിത്രങ്ങള്‍”

ഭൂരിപക്ഷ വര്‍ഗീയത’ എന്ന പദപ്രയോഗം തികച്ചും തെറ്റാണ്; അബദ്ധധാരണയാണത്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തേണ്ടത്. അതിനാല്‍, ഭൂരിപക്ഷത്തിന്റെ പ്രായോഗിക ജീവിതത്തെ ദേശമെന്ന സത്തയുടെ യഥാര്‍ഥജീവിതമായി പരിഗണിക്കുന്നതാണ് ശരി, ഈ വീക്ഷണ കോണില്‍നിന്നായാലും ഹിന്ദുക്കളുടെ ജീവിതോദ്ധാരണത്തിനായി ശ്രമിക്കുന്നത് ദേശീയമേ ആവുകയുള്ളൂ; വര്‍ഗീയമാവില്ല. അതിനാല്‍ ഭൂരിപക്ഷവര്‍ഗീയത എന്ന് പറയുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല”രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറുടെ വാക്കുകളാണിത്. മതഭൂരിപക്ഷത്തെ രാഷ്ട്രീയഭൂരിപക്ഷമായി ദുര്‍വ്യാഖ്യാനം ചെയ്ത് വിഭാഗീയവര്‍ഗീയ ചിന്തകളെ ആര്‍.എസ്.എസ് നട്ടുവളര്‍ത്തുന്ന രീതിയാണിത്. ഭൂരിപക്ഷസമൂഹം എന്തപരാധം ചെയ്താലും […]

1 29 30 31 32 33 46