ഉറക്കൊഴിക്കാതെ ഐ എ എസ്

ഉറക്കൊഴിക്കാതെ ഐ എ എസ്

ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ഐ.എ.എസുകാരനാകാം. മലപ്പുറം വേങ്ങര ഊരകം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജുനൈദ് നമുക്ക് കാണിച്ചുതരുന്നതും അതാണ്. കഴിഞ്ഞ വര്‍ഷത്തെ ഐ.എ.എസ് പരീക്ഷയ്ക്ക് ഇരുന്നൂറാം റാങ്ക് വാങ്ങിച്ച ഈ മദ്‌റസാധ്യാപകന്റെ മകന് രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് ഐ.എ.എസ് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത്. ”മനസിന് ഉറപ്പുണ്ടെങ്കില്‍ ഐ.എ.എസ് പരീക്ഷയ്ക്ക് തയാറെടുക്കാം. വേറെ ആരുടെയും താല്‍പ്പര്യത്തിന് വേണ്ടി വരരുത്. ഇതിന്റെ പരിശീലനവും പഠനവും ഭാരിച്ചൊരു സാമ്പത്തികബാധ്യത വരുത്തിവയ്ക്കുമെന്ന പ്രചാരണം ശരിയല്ല. പഠിക്കാനുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ പണം അധികം വേണ്ടതില്ല.” ഊരകത്തെ […]

അല്‍ജൗഫ് പ്രവിശ്യയിലെ ആദിചരിത്രം

അല്‍ജൗഫ് പ്രവിശ്യയിലെ ആദിചരിത്രം

സകാക്കയില്‍ ഞാനും മാലിക്കും ഒരു അറബി കുടുംബത്തിന്റെ അതിഥികളായിരുന്നു. സമദിന്റെ സുഹൃത്തും ഒരിക്കല്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സറും ആയിരുന്ന മുക്‌ലെഫ്അല്‍ സൈദും മകന്‍ ഹമൂദ് അല്‍സൈദുമായിരുന്നു ഞങ്ങളെ എതിരേറ്റത്. ഞാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ പരിചയപ്പെടാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചതാണ്. പിതാവിനും പുത്രനും ഇംഗ്ലീഷ് ഭാഷയില്‍ നല്ല അവഗാഹമുണ്ട്. അതുകൊണ്ട് സംസാരിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കിംഗ് അബ്ദുല്‍അസീസ് സ്ട്രീറ്റിലായിരുന്നു അവരുടെ വീട്. പ്രധാന വീടിനുപുറത്ത് അതിഥിമന്ദിരം. അവിടേക്കാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചുകൊണ്ടുപോയത്. അല്‍ജൗഫ് മേഖലയിലെ പൗരാണികമായ ചരിത്രത്തെക്കുറിച്ചും ഈ ജനവാസത്തെക്കുറിച്ചും […]

കുനിയുന്നവര്‍ക്കൊപ്പം കുനിയുക

കുനിയുന്നവര്‍ക്കൊപ്പം കുനിയുക

മുസ്‌ലിമിന്റെ ജീവിതം സര്‍വത്ര വണക്കത്തിന്റെതാണ്. അതില്‍ നിബന്ധനകളുണ്ട്, ആസ്വാദനങ്ങളുണ്ട്, ആനുകൂല്യങ്ങളുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ നിസ്‌കാരം നിലനിര്‍ത്തുക, കുനിയുന്നവരോടുകൂടെ കുനിയുകയും ചെയ്യുക'(ആശയം: സൂറതുല്‍ബഖറ/43). ഒരാള്‍ ശരീരം കൊണ്ട് ചെയ്യുന്നതില്‍ അതിമഹത്താണ് നിസ്‌കാരം. വിശ്വാസിയുടെ നിസ്‌കാരം തിരിച്ചറിയാം. കാപട്യമുള്ളവരുടെതും തിരിച്ചറിയാം. പെരുന്നാള്‍ നിസ്‌കരിച്ച് സായൂജ്യംകൊള്ളുന്നവരും വെള്ളിയാഴ്ചകളില്‍ നിസ്‌കരിച്ച് കടമ വീട്ടിയെന്ന് വിചാരിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. പള്ളിയും നിസ്‌കാരവും റമളാനില്‍ മാത്രമാണ് ചിലര്‍ക്ക്. ഓത്തും പാട്ടും നിസ്‌കാരവുമായി ഒരുമാസം. അതുകഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ അടുത്ത റമളാനാകണം. തൊപ്പിയും മുസ്ഹഫും തസ്ബീഹുമൊക്കെ പൊടിതട്ടിയെടുക്കാന്‍. […]

സുകൃതങ്ങളുടെ ആഘോഷക്കാലം

സുകൃതങ്ങളുടെ ആഘോഷക്കാലം

ചുട്ടു പഴുത്ത കല്ലാണ് റംളാഅ.് ചുടുകല്ലിലൂടെ നടന്നു എന്നാണ് റമള എന്ന വാക്കിനര്‍ത്ഥം. ഈ ധാതുവില്‍ നിന്ന് നിഷ്പന്നമായതാണ് റമളാന്‍. ആത്മ വിചാരണയും സാരോപദേശങ്ങളും കൊണ്ട് കരള്‍ ചൂടാകുന്ന മാസമല്ലോ റമളാന്‍. മനസ്സിലടിഞ്ഞ് കൂടിയ പാപക്കറകള്‍ റമളാന്റെ അത്യുഷ്ണത്തില്‍ ഉരുകിയൊലിക്കുന്നു. റമള് എന്ന പദത്തില്‍ നിന്ന് വന്നതാണെന്നും അഭിപ്രായമുണ്ട്. അപ്പോള്‍ ദോഷങ്ങള്‍ കഴുകി വൃത്തിയാക്കുന്ന മഴയാണ് റമളാന്‍. ഏതര്‍ത്ഥത്തിലും വിശ്വാസിക്ക് നിറവസന്തമാണത്. തിരുനബി അരുളി: റമളാന്‍ മാസം ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കും. നരക കവാടങ്ങള്‍ അടക്കും. […]

അരനൂറ്റാണ്ടപ്പുറത്തെ ആ നോമ്പുജീവിതം

അരനൂറ്റാണ്ടപ്പുറത്തെ ആ നോമ്പുജീവിതം

കൂരയെന്നുപോലും വിളിക്കാനാവാത്ത കുടിലുകള്‍. ഓല മേഞ്ഞ മണ്‍പുറ്റുകള്‍. കരിക്കട്ട തേച്ച ചുമരുകള്‍. ഓടു മേഞ്ഞ പുരകള്‍ വിരളം. നാടെങ്ങും ദാരിദ്ര്യം. പട്ടിണി. ബുദ്ധിയുറച്ച കുട്ടികള്‍ പോലും വിശന്നു കരയുന്ന കാലം. ‘പട്ടിണിമരുന്ന് ‘ കണ്ടെത്താനാകാതെ മാതാപിതാക്കള്‍ പരുങ്ങുന്ന വീടുകള്‍. അരിയും മറ്റു ഭക്ഷ്യപദാര്‍ത്ഥങ്ങളുമായിരിക്കും ചിലപ്പോള്‍ പണിക്കൂലി. സ്വര്‍ണം പൊതിയുന്നതുപോലെ ഭക്ഷ്യവസ്തുക്കളുമായി വീട്ടിലെത്തുന്ന ഉപ്പമാരെ കാണുമ്പോള്‍ കരഞ്ഞുകലങ്ങിയ കുഞ്ഞുകണ്ണുകളില്‍ സന്തോഷം വന്നുനിറയും. കലത്തിലിട്ട അരി അടുപ്പത്ത് വെച്ച് കണ്ണീര്‍ തുടച്ച് തവിയിളക്കുന്ന മാതൃമനസുകള്‍. അതായിരുന്നു കുട്ടിക്കാലം. മണ്ണിനും സഹജീവികള്‍ക്കും […]

1 36 37 38 39 40 94