മലപ്പുറം മുദ്രയുടെ അകവും പുറവും

മലപ്പുറം മുദ്രയുടെ അകവും പുറവും

ഗള്‍ഫില്‍നിന്ന് വന്ന ഒരു കല്യാണാലോചനയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തിരൂര്‍, കല്‍പകഞ്ചേരിക്കടുത്ത് ഒരു കുഗ്രാമത്തിലേക്ക് പോയതായിരുന്നു. പുത്തനത്താണിയില്‍ ബസ്സിറങ്ങിയ ശേഷം റോഡരികില്‍ കണ്ട ഒരു വൃദ്ധനു കടലാസ് തുണ്ടില്‍ എഴുതിയ മേല്‍വിലാസം കാണിച്ചുകൊടുത്തു. കണ്ണൂരില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ ഒന്ന് തുറിച്ചുനോക്കി. ഉടന്‍ ഡ്രൈവറുടെ പേര് നീട്ടി വിളിച്ച് ഓട്ടോറിക്ഷ മുന്നിലെത്തിച്ചു. അല്‍പം ആജ്ഞാസ്വരത്തില്‍ ഓട്ടോയില്‍കയറാന്‍ പറഞ്ഞു. അയാളും കയറി. നാലഞ്ചു കി.മീറ്റര്‍ ഓടിയിട്ടും ലക്ഷ്യം കണ്ടില്ല. എത്താറിയില്ലേ എന്ന എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് അയാള്‍, അല്‍പം […]

അനുഭവിച്ച് മാത്രം അടുത്തറിയാവുന്ന മലപ്പുറം മനസ്

അനുഭവിച്ച് മാത്രം അടുത്തറിയാവുന്ന മലപ്പുറം മനസ്

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത സര്‍ക്കാര്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ച ഒരാളാണല്ലോ. ഈ സമയത്തെല്ലാം ഒരുപാട് ജനങ്ങളുമായി ഇടപെടേണ്ടി വന്നിട്ടുണ്ടാകുമല്ലോ. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറായും ജില്ലാ കലക്ടറായും മലപ്പുറം ജില്ലയില്‍ ഏറെ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്തായിരുന്നു മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി മലപ്പുറത്ത് ഉണ്ടായ സര്‍വീസ് അനുഭവങ്ങള്‍? മറ്റു സ്ഥലങ്ങളിലെല്ലാം പോയി ജോലി ചെയ്യുമ്പോഴുണ്ടാവാത്ത ഹൃദ്യമായ ഒരനുഭവം മലപ്പുറത്ത് ജോലി ചെയ്യുമ്പോഴെന്നും ഉണ്ടാവാറുണ്ട്. ജനങ്ങളുമായുള്ള ആഴത്തിലുള്ള സ്‌നേഹവും അപരിചിതരുടെ പോലും നിശ്കളങ്കമായ ചിരിയും സൗഹൃദവും ഇവിടെ മാത്രമാണ് കൂടുതല്‍ […]

അരനൂറ്റാണ്ട് ; മലപ്പുറം പഠിച്ചതും പഠിക്കാത്തതും

അരനൂറ്റാണ്ട് ; മലപ്പുറം പഠിച്ചതും പഠിക്കാത്തതും

ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം നമ്മള്‍ മറക്കില്ല. ആമ ജയിച്ചതുകൊണ്ടാണ് ആ കഥ ചരിത്രമായത്. പരിമിതികള്‍ മറികടന്ന് ലക്ഷ്യത്തിലെത്തുമ്പോള്‍ വല്ലാത്തൊരു മധുരമുണ്ട്. വിജയത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഇരട്ടി മധുരം. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് മലപ്പുറം ജില്ല നുണയുന്നത് ഇതേ രുചിയാണ്. അരനൂറ്റാണ്ട് ചെറിയ കാലയളവല്ല. ഓരോ ദേശത്തിന്റെയും ഭാഗധേയം നിശ്ചയിക്കാന്‍ അതു ധാരാളം. പിന്നാക്ക ജില്ലയെന്ന ചീത്തപ്പേരില്‍ നിന്നാണ് മലപ്പുറം യാത്ര തുടങ്ങിയത്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക മേഖലയിലും നമ്മള്‍ ഏറെ പിന്നിലായിരുന്നു. ജില്ലാ രൂപവത്കരണത്തിന്റെ […]

ആരോഗ്യ രംഗത്തെ മലപ്പുറം മോഡല്‍

ആരോഗ്യ രംഗത്തെ മലപ്പുറം മോഡല്‍

ശാസ്ത്രീയാടിസ്ഥാനത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കുന്ന സമയത്ത് കാന്‍സര്‍ എന്ന രോഗം അത്രമേല്‍ ഭീകരമായി കരുതിപ്പോന്ന ഒന്നായിരുന്നു. ചികിത്സ സാധ്യമല്ലാതിരുന്ന, രോഗത്തിന്റെ പിടിയില്‍നിന്നുള്ള തിരിച്ചുവരവ് ദുഷ്‌ക്കരമായി കരുതിയിരുന്ന ഒരുഘട്ടം. അന്നത്തെ സമൂഹിക അന്തരീക്ഷത്തില്‍ ചികിത്സിച്ചുമാറ്റുവാന്‍ ഏറ്റവും പ്രയാസമേറിയ, പ്രാഥമികമായ മരുന്നുകള്‍ മാത്രം ലഭ്യമായിരുന്ന ഒരസുഖത്തിന്, രോഗലക്ഷണങ്ങളെ അമര്‍ച്ചചെയ്യുക മാത്രം സാധ്യമായിരുന്നിടത്തു നിന്നുമാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കമാവുന്നത്. വേദന, മുറിവുകള്‍, കീമോ തുടങ്ങി ഒരു കാന്‍സര്‍ രോഗി കടന്നുപോകുന്ന വിവിധയവസ്ഥകള്‍. രോഗമാണോ, അതോ ചികിത്സയാണോ വലുതും […]

മലപ്പുറത്തിന്റെ ജ്ഞാന പാരമ്പര്യം

മലപ്പുറത്തിന്റെ ജ്ഞാന പാരമ്പര്യം

മലപ്പുറം ജില്ല രൂപപ്പെട്ടതിന്റെ അമ്പതാം വര്‍ഷമാണ്. മത രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ ഏറെ മുന്നിലാണ് ജില്ല. കേരളത്തില്‍ കൂടുതല്‍ മുസ്‌ലിംകളും പണ്ഡിതരും മത സ്ഥാപനങ്ങളും ഇവിടെയാണ്. ജില്ലയുടെ ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കാമോ? പ്രയാസങ്ങളും അസൗകര്യങ്ങളും നിറഞ്ഞതായിരുന്നു മറ്റിടങ്ങളെപ്പോലെ മലപ്പുറത്തിന്റെയും ആദ്യകാലം. ഗള്‍ഫ് വഴിയുണ്ടായ സാമ്പത്തിക അഭിവൃദ്ധിക്കാലത്തും ആത്മീയ രംഗത്ത് ശ്രദ്ധപതിപ്പിക്കാന്‍ ഇവിടത്തുകാര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ്. ചോദ്യത്തില്‍ സൂചിപ്പിച്ചതുപോലെ ദീനീ രംഗത്ത് മറ്റു പ്രദേശങ്ങള്‍ക്കു മാതൃകയായി മാറാന്‍ മലപ്പുറത്തിനായത്. ഇസ്‌ലാമിക പാരമ്പര്യം പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ആദര്‍ശാനുഷ്ഠാനങ്ങളില്‍ നിഷ്ട […]

1 68 69 70 71 72 135