ഭരണകൂടമേ, ചോദ്യം അരിയെത്ര എന്നാണ്? അരിയെത്ര ബാക്കിയുണ്ടെന്നാണ്?

ഭരണകൂടമേ, ചോദ്യം അരിയെത്ര എന്നാണ്? അരിയെത്ര ബാക്കിയുണ്ടെന്നാണ്?

അലറുന്ന ഇരുപതുകളില്‍ നിന്ന് അലമുറയിടുന്ന മുപ്പതുകളിലേക്ക് ഒരു മഹാസാമ്രാജ്യം നിലംപൊത്തിയത് ഓര്‍ക്കുന്നുണ്ടോ? ചരിത്രം മഹാമാന്ദ്യമെന്ന് പേരിട്ട സാമ്പത്തിക തകര്‍ച്ച? ഗ്രേറ്റ് ഡിപ്രഷന്‍. ഓര്‍ക്കുന്നത് നല്ലതാണ്. 1920-കളാണ് കാലം. അമേരിക്ക സാമ്പത്തികമായി ജ്വലിച്ചുനില്‍ക്കുന്നു. നയങ്ങളോട് നയങ്ങള്‍. പരിഷ്‌കാരത്തോട് പരിഷ്‌കാരം. 1920-നും 1929-നുമിടയില്‍ അമേരിക്കന്‍ സാമ്പത്തികത അതിന്റെ ഏറ്റവും വലിയ ഉന്നതിയിലെത്തി. വളര്‍ച്ച ഇരട്ടിയായി. ‘റോറിങ് ട്വൊന്റീസ്’ എന്ന് സാമ്പത്തികശാസ്ത്രവിദഗ്ധര്‍ അത്ഭുതപ്പെട്ടു. ബലൂണ്‍പോലെ വീര്‍ത്തുവീര്‍ത്ത് വന്ന അത് 1929-ഒക്‌ടോബര്‍ 24-ന് പൊട്ടി. അതൊരു ചൊവ്വാഴ്ച ആയിരുന്നു. ലോകചരിത്രം ആ ദിവസത്തെ […]

ഇന്ത്യയുടെ നല്ലദിവസങ്ങള്‍ നശിപ്പിക്കുന്നതാര്?

ഇന്ത്യയുടെ നല്ലദിവസങ്ങള്‍ നശിപ്പിക്കുന്നതാര്?

ഏറെ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് നടപ്പാക്കിയ നോട്ടു പിന്‍വലിക്കല്‍ അടക്കമുള്ള നടപടികള്‍ ഇന്ത്യയെ അഗാധമായ സാമ്പത്തിക സാമൂഹ്യ കുഴപ്പങ്ങളിലേക്കു എത്തിച്ചിരിക്കുന്നു എന്ന് കേന്ദ്രസര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടി വന്ന കാലമാണ് ഇത്. നോട്ട് പിന്‍വലിക്കല്‍ നടത്തിയപ്പോള്‍ തന്നെ അതിന്റെ ലക്ഷ്യത്തെകുറിച്ചും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിവിധ കോണുകളില്‍ നിന്നും ആശങ്കകളും മുന്നറിയിപ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇടതു വലതു വ്യത്യാസമില്ലാതെ ഇത്തരം ചോദ്യങ്ങള്‍ അന്ന് പലരും ഉന്നയിച്ചിരുന്നത് ഓര്‍ക്കാം. പക്ഷേ അതിനെയൊക്കെ സര്‍ക്കാര്‍ നേരിട്ടത് ആത്മവിശ്വാസത്തോടെ നടത്തിയ ചില പ്രസ്താവനകളിലൂടെയാണ്. കള്ളപ്പണം കണ്ടെത്താനും […]

ഇസ്‌ലാമിക് ബേങ്കിംഗ് എന്തുകൊകൊണ്ട് ആകര്‍ഷിക്കുന്നു?

ഇസ്‌ലാമിക് ബേങ്കിംഗ് എന്തുകൊകൊണ്ട് ആകര്‍ഷിക്കുന്നു?

പ്രൊഫ: തോമസ് പികെട്ടി (Thomas Pikketty) 2013 ല്‍ എഴുതിയ ‘ക്യാപിറ്റല്‍ ഇന്‍ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകം സാമ്പത്തിക ശാസ്ത്ര രംഗത്ത് വളരെയേറെ വിള്ളലുകളും തിരുത്തലുകളും സൃഷ്ടിച്ചൊരു രചനയാണ്. ജി ഡി പിയുടെ കണക്കനുസരിച്ചും ആളോഹരി വരുമാനത്തിന്റെ തോതനുസരിച്ചും രാജ്യങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയും നിശ്ചയിച്ചിരുന്ന സാമ്പ്രദായിക സാമ്പത്തിക ശാസ്ത്രത്തിന്റെ അമളിയുടെ ആഴവും വ്യാപ്തിയും ഈ കൃതി വ്യക്തമാക്കുന്നു. ഭൂമുഖത്തെ മൊത്തം സമ്പത്തിന്റെ പകുതിയും ജനസംഖ്യയുടെ ഒരു ശതമാനത്തിനു താഴെ വരുന്ന വ്യക്തികളുടെ കൈവശമാണുള്ളതെന്നു […]

സംസ്‌കാരം

സംസ്‌കാരം

culture/ˈkʌltʃə/ noun The arts and other manifestations of human intellectual achievement regarded collectively. or The ideas, customs, and social behaviour of a particular people or society(Oxford Dictionary) ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മാനസിക വികാസം, ഒരു പ്രത്യേക സംസ്‌കാര മാതൃക(രാമലിംഗംപിള്ള ഇംഗ്ലീഷ് മലയാളം നിഘണ്ടു). സംസ്‌കാരം എന്ന വാക്കിനെക്കുറിച്ചുള്ള ഭാരതീയ സങ്കല്‍പം എല്ലാ വിധത്തിലുമുള്ള ആശയങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും സ്വീകരിക്കുകയും പരിശോധിക്കുകയും അതിനെ സംശോധിച്ച് വിമലീകരിക്കുകയും ചെയ്യുക എന്നാണ്. […]

വിചാരണ നാളിന്റെ അധിപന്‍

വിചാരണ നാളിന്റെ അധിപന്‍

ഫാതിഹയിലെ മൂന്നാം സൂക്തത്തിന്റെ പ്രമേയം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ സര്‍വ സ്തുതിക്കും അര്‍ഹനാണ് എന്ന രണ്ടാം വചനത്തിന്റെ കാരണം കൂടി ഈ സൂക്തത്തിലുണ്ട്. അവനാണ് കരുണാവാരിധിയായവന്‍. എണ്ണി നിശ്ചയിക്കാന്‍ കഴിയാത്തത്ര അനുഗ്രഹങ്ങള്‍ അവന്‍ കോരിച്ചൊരിയുന്നു. ഇങ്ങനെ തലോടി ഉണര്‍വേകുമ്പോള്‍ വിശ്വാസി, അവിശ്വാസി ഭേദമില്ല. പ്രപഞ്ചത്തിന്റെ നിലനില്‍പാണ് ആ ഉണര്‍വും തുടിപ്പുമൊക്കെ. എന്നാല്‍ മനുഷ്യന്‍ ആ തലോടലേറ്റ് അതുപോലെ തന്റെ കീഴെയുള്ളവയെ തഴുകുന്നില്ല. ആകാശം, സമുദ്രം, മല തുടങ്ങിയ പ്രപഞ്ചഗാത്രത്തിലെ ഓരോന്നും ഇക്കാര്യമുന്നയിച്ച് പരാതിപ്പെട്ടിട്ടുണ്ട്. പരാതിപ്പെടാനുള്ള വിനിമയ ശേഷി […]

1 71 72 73 74 75 89