നാസിസം (ജര്‍മന്‍ ഫാഷിസം)

നാസിസം (ജര്‍മന്‍ ഫാഷിസം)

Nazism[ˈnɑːtsɪz(ə)m/] The German form of fascism, especially that of the National Socialist (German: Nazionalsozialist) Workers’ party underAdolf Hitler. ഫാഷിസത്തിന്റെ ഏറ്റവും രക്തരൂക്ഷിതവും, മനുഷ്യത്വ വിരുദ്ധവുമായ പ്രയോഗത്തിന്റെ ഭൂമികയായി മാറിയത് ജര്‍മനിയായിരുന്നു. ദേശീയത എന്ന തുറുപ്പുചീട്ടാണ് അവിടെയും ഫാഷിസ്റ്റ് ശക്തികള്‍ പുറത്തെടുത്തത്. ജര്‍മന്‍ ദേശീയതയെ കൃത്രിമമായ മാര്‍ഗത്തിലൂടെ ജ്വലിപ്പിക്കാന്‍ ശ്രമിച്ച ചിന്തകരില്‍ പ്രധാനിയായിരുന്നു ജോണ്‍ ഗോറ്റ ലീബ ഫിഷെ. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ ജനത ജര്‍മന്‍കാരാണ് എന്ന ആശയം തന്റെ തീവ്രപ്രസംഗത്തിലൂടെ […]

ശ്രീചിത്രയില്‍ വിവിധ കോഴ്‌സുകള്‍

ശ്രീചിത്രയില്‍ വിവിധ കോഴ്‌സുകള്‍

ആരോഗ്യ, വിദ്യാഭ്യാസ, ചികിത്സാ രംഗങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍, പി.ജി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായും മറ്റു പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുന്ന കോഴ്‌സുകളാണിവ. പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍: ഡി.എം. (കാര്‍ഡിയോളജി, ന്യൂറോളജി. ന്യൂറോ ഇമേജിങ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ), എം.സി.എച്ച്. (കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, വാസ്‌കുലാര്‍ […]

പശുപ്പേടിയില്‍ പാവം കര്‍ഷകര്‍

പശുപ്പേടിയില്‍ പാവം കര്‍ഷകര്‍

ഗോണ്ട(ഉത്തര്‍പ്രദേശ്): വീട്ടിന് മുറ്റത്തിട്ടിരിക്കുന്ന മുളങ്കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു രാജ്പാല്‍ സിങ്. പുലരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, മുക്കറശബ്ദം കേട്ട് രാജ്പാല്‍ ഞെട്ടിയുണര്‍ന്നു. കണ്ണ് തുറന്നുനോക്കിയപ്പോള്‍ മുറ്റത്തൊരു കൂറ്റന്‍ കാള. തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശുക്കളെ ലക്ഷ്യമിട്ട് വന്ന തെരുവുകാളയാണിതെന്ന് മനസിലാക്കിയ രാജ്പാല്‍ വടിയെടുത്ത് അതിനെ ആട്ടിപ്പായിപ്പിക്കാന്‍ ശ്രമിച്ചു. മാറി പോകുന്നതിന് പകരം നേരെ തിരിഞ്ഞ് രാജ്പാലിനെ ആക്രമിക്കാനാണ് കാള തുനിഞ്ഞത്. ഒറ്റസെക്കന്‍ഡ് കൊണ്ട് കട്ടിലൊന്നാകെ തള്ളിമറിച്ചിട്ട കാള രാജ്പാലിനെ ദുരേക്ക് കുത്തിത്തെറിപ്പിച്ചു. വേദനകൊണ്ട് പിടഞ്ഞ രാജ്പാലിന്റെ ആര്‍ത്തനാദം കേട്ടെത്തിയ അയല്‍വാസികളാണ് […]

സെക്കുലര്‍ ന്യൂസ് ഡസ്‌കുകള്‍ കശാപ്പുപുരകളാണ്

സെക്കുലര്‍ ന്യൂസ് ഡസ്‌കുകള്‍ കശാപ്പുപുരകളാണ്

”ഒരിക്കല്‍ അകപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചാലും പുറത്തുകടക്കാന്‍ കഴിയാത്ത രാവണന്‍ കോട്ടയാണ് അധീശപ്രത്യയശാസ്ത്രത്തിന്റെ ബോധമണ്ഡലം. നിങ്ങള്‍ എത്ര ആഗ്രഹിച്ചാലും നിങ്ങളുടെ ഓരോ വ്യവഹാരങ്ങളിലും നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ പദത്തിലും നിങ്ങള്‍ നിര്‍മിക്കുന്ന ഓരോ ആശയത്തിലും ആ കോട്ടയുടെ ഇരുട്ട് പത്തിനീട്ടി നില്‍ക്കും. സത്യസന്ധമെന്നും പൊതുതാല്‍പര്യാര്‍ത്ഥമെന്നും നിഷ്പക്ഷമെന്നും കരുതി നിങ്ങള്‍ നടത്തുന്ന ചെയ്തികള്‍ ആ പത്തിയില്‍ നിന്നുള്ള കൊടുംവിഷമായി പരിണമിക്കും.” (ഈ ഉദ്ധരണിക്ക് ഉടമസ്ഥതയില്ല. കോപ്പി ലെഫ്റ്റ് ആണ്. പേര് വെക്കണ്ട. അപരരെ നിര്‍മിച്ച് അവരെ ഹനിച്ച് രാഷ്ട്രീയാധികാരം തേര്‍വാഴ്ച […]

സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

മതസംഘടനകളുടെ മുന്‍കൈയില്‍ നടക്കുന്ന സാഹിത്യോത്സവ് പോലുള്ള കലാ, സാഹിത്യ പരിശ്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? കെ പി രാമനുണ്ണി: കേരളത്തിലെ മുസ്‌ലിംകളുടെ സര്‍വതോന്മുഖ വികസനത്തിനും യശസിനും അന്തസ്സിനും നിദാനമായിട്ടുള്ളത് മലയാള ഭാഷ കൂടിയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍, ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരയിലുള്ള ഭാഷയല്ല സംസാരിക്കുന്നത്. അങ്ങനെയുള്ള പ്രദേശങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് മുസ്‌ലിംകള്‍ പുറന്തള്ളപ്പെട്ടതായി കാണാം. പിന്നെപ്പിന്നെ അവര്‍ പാര്‍ശ്വവല്‍കൃതരായി അന്തസ്സ് ലഭിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ ഈ ദുര്യോഗമില്ല. ഇവിടുത്തെ മത ന്യൂനപക്ഷങ്ങളും ജാതി ന്യൂനപക്ഷങ്ങളും മലയാള […]

1 75 76 77 78 79 89