സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

മതസംഘടനകളുടെ മുന്‍കൈയില്‍ നടക്കുന്ന സാഹിത്യോത്സവ് പോലുള്ള കലാ, സാഹിത്യ പരിശ്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? കെ പി രാമനുണ്ണി: കേരളത്തിലെ മുസ്‌ലിംകളുടെ സര്‍വതോന്മുഖ വികസനത്തിനും യശസിനും അന്തസ്സിനും നിദാനമായിട്ടുള്ളത് മലയാള ഭാഷ കൂടിയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍, ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരയിലുള്ള ഭാഷയല്ല സംസാരിക്കുന്നത്. അങ്ങനെയുള്ള പ്രദേശങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് മുസ്‌ലിംകള്‍ പുറന്തള്ളപ്പെട്ടതായി കാണാം. പിന്നെപ്പിന്നെ അവര്‍ പാര്‍ശ്വവല്‍കൃതരായി അന്തസ്സ് ലഭിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ ഈ ദുര്യോഗമില്ല. ഇവിടുത്തെ മത ന്യൂനപക്ഷങ്ങളും ജാതി ന്യൂനപക്ഷങ്ങളും മലയാള […]

വ്യാഖ്യാനങ്ങളില്‍ കുരുങ്ങിയ മുത്ത്വലാഖ് വിധി

വ്യാഖ്യാനങ്ങളില്‍ കുരുങ്ങിയ മുത്ത്വലാഖ് വിധി

സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി നമുക്ക് ഇഷ്ടപെട്ട സാധനം എടുത്ത് ബാസ്‌ക്കറ്റില്‍ ഇടുന്നത് പോലെ, നമുക്കാവശ്യമുള്ള ഒരു കോടതി വിധി പരമോന്നത നീതി പീഠത്തില്‍ ചെന്ന് തരപ്പെടുത്താം എന്ന് കരുതിയവരെ നിരാശപ്പെടുത്തി എന്നതാണ് ആഗസ്റ്റ് 22ന്റെ മുത്വലാഖ് വിധിയെക്കുറിച്ച് ഏക വാചകത്തില്‍ വിലയിരുത്താന്‍. മൂന്ന് ത്വലാഖും ഒറ്റയിരിപ്പില്‍ ചൊല്ലുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, 1937ലെ ശരീഅത്ത് ആക്ട് റദ്ദാക്കണമെന്ന് കൂടി ആവശ്യപ്പെട്ടാണ് ആറ് സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സംഘ് പരിവാര്‍ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആ […]

ചുടു നെയ്‌ച്ചോറും ചൂടാറിയ സമരവും

ചുടു നെയ്‌ച്ചോറും ചൂടാറിയ സമരവും

1799 മെയ് 4ന് ടിപ്പുസുല്‍ത്താന്‍ ശ്രീരംഗപട്ടണത്തുവെച്ച് ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 1800ല്‍ മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് ആധിപത്യത്തിലായി. ഭരണകൂടവും ഭൂവുടമകളും ചേര്‍ന്ന് കുടിയാന്മാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും എതിരായി മര്‍ദന മുറകള്‍ ആരംഭിച്ചു. തന്മൂലം രണ്ട് ചേരിയായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ ഏതാണ്ട് അവസാനത്തെ കലാപമായിരുന്നു 1921ലെ മലബാര്‍ കലാപം. ഈ പോരാട്ടത്തിന്റെ നേതാവായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ പ്രവര്‍ത്തനരംഗത്ത് സജീവമായതിനെ തുടര്‍ന്ന് മലബാര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഖിലാഫത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ സംഘടിപ്പിക്കാന്‍ അഹോരാത്രം ചുറ്റിസഞ്ചരിച്ച് നേതൃത്വം […]

ത്വലാഖ്

ത്വലാഖ്

Talaq[/taˈlɑːk/] An Islamic etxra -judicial law of divorce enabling a husband to unilaterally divorce his wife by repudiating her three times. The marriage is then dissolved, unless the husband revokes the pronouncement during the next three months or, if the wife is pregnant, before the child is born (Oxford Concise Encyclopedia, Page 863). വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് […]

സ്വദേശി സംഘത്തിന്റെ വിദേശ ഇടപാടുകള്‍

സ്വദേശി സംഘത്തിന്റെ വിദേശ ഇടപാടുകള്‍

രാജ്യദ്രോഹം എന്ന വാക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളാകാനാണ് സാധ്യത. 2014 ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സംഘ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ആ വാക്ക് കൂടുതല്‍ സംഹാരസ്വഭാവത്തോടെ മുഴങ്ങുന്നുണ്ട്. പരിവാര്‍ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന വികലമായ മനോഭാവത്തിന്റെ തടവറയിലാണ് ഓരോ ആര്‍ എസ് എസ് പ്രവര്‍ത്തകനും. മോഡിക്കാലത്തെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച കലാകാരന്മാരോട് ഹിന്ദുത്വ ഫാഷിസം എങ്ങനെ പ്രതികരിച്ചു എന്ന് നമുക്കറിയാം. അവരെ പാകിസ്താനിലേക്കയക്കാന്‍ അവര്‍ ധൃതിപ്പെട്ടു. […]

1 91 92 93 94 95 104