ഇസ്‌ലാം:തുറവിയുടെ ആഖ്യാനങ്ങള്‍

ഇസ്‌ലാം:തുറവിയുടെ ആഖ്യാനങ്ങള്‍

2001 സപ്തംബര്‍ 11. അമേരിക്കയില്‍ അല്‍ഖാഇദയുടെ ഭീകരാക്രമണം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ച. ജീവനാശം. അമേരിക്ക തിന്മയുടെ അച്ചുതണ്ടിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ആദ്യം അഫ്ഗാന്‍, പിന്നെ ഇറാഖ്.. അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം അവസാനിപ്പിച്ചു. അല്‍ഖാഇദ കേന്ദ്രങ്ങള്‍ ബോംബിട്ടുതകര്‍ത്തു. ഒടുവില്‍ ഉസാമ ബിന്‍ലാദനെ തന്നെ വധിച്ചു. ഇറാഖിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. സദ്ദാം ഭരണകൂടത്തെ പുറന്തള്ളി. ശിയാവിഭാഗത്തിന്റെ നേതൃത്വത്തില്‍ പാവസര്‍ക്കാരിനെ അവരോധിച്ചു. സദ്ദാം ഹുസൈനെ പിടികൂടി തൂക്കിലേറ്റി. ഇറാഖിന് ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ആ പെരുന്നാള്‍ദിവസത്തെ യു എസ് […]

ഉപരിപഠനത്തിന് ഇഫ്‌ളുവില്‍ ചേരാം

ഉപരിപഠനത്തിന് ഇഫ്‌ളുവില്‍ ചേരാം

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഇംഗ്ലീഷിലും വിദേശ ഭാഷകളിലും പി.എച്ച്.ഡി., എം.എ., ബി.എഡ്., ബി.എ. കോഴ്‌സുകള്‍ക്കും കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് മെയിന്‍ കാമ്പസിലും ഷില്ലോങ്, ലക്‌നൗ കാമ്പസുകളിലുമാണ് കോഴ്‌സ് നടത്തുന്നത്. ഫെബ്രുവരി 24, 25 തീയതികളിലാണ് പ്രവേശന പരീക്ഷ. ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം. ബിരുദ കോഴ്‌സുകള്‍: ബിഎ ഓണേഴ്‌സ് (ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്), ബാച്ചിലര്‍ ഇന്‍ കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, […]

അധീശ പൊതുബോധത്തിന്റെ അര്‍മാദമാണ് കലോത്സവം

അധീശ പൊതുബോധത്തിന്റെ അര്‍മാദമാണ് കലോത്സവം

”കേരളത്തില്‍ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുന്‍പു മുതല്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റര്‍ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളില്‍ മാമാങ്കം നടത്തിവരുന്നത്. […]

നിലംപൊത്തരുത് നീതിയുടെ പൂമരം

നിലംപൊത്തരുത് നീതിയുടെ പൂമരം

യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്‌നേഹപൂര്‍വം ശാഹിദിന് നല്‍കിയ ഒരു പുസ്തകം വിലപ്പെട്ട ഉപഹാരമായി ഇന്നും സൂക്ഷിക്കുന്നുണ്ട്. ‘”India: A People Betrayed ‘ (ഇന്ത്യ: വഞ്ചിക്കപ്പെട്ട ഒരു ജനത) എന്ന ശീര്‍ഷകത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലേക്കും പ്രശ്‌നങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന വിദഗ്ധരുടെ ലേഖന സമാഹാരമാണീ പുസ്തകം. അതില്‍ നീതിന്യായ വ്യവസ്ഥയെ ആമൂലാഗ്രം ഗ്രസിച്ച അപചയങ്ങളെകുറിച്ചാണ് ആ നിയമവിശാരദന്‍ ഗഹനമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ആ ലേഖനത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ട് ഇങ്ങനെ : The […]

താഴ്‌വരയിലെ തമ്പ്

താഴ്‌വരയിലെ തമ്പ്

മുഹമ്മദിന്റെ കുഞ്ഞുകാല്‍പാടുകള്‍ പതിഞ്ഞ താഴ്‌വരയിലേക്കായിരുന്നു ആദ്യം പോയത്. പൗരാണികമായ ഒരുപാട് ഓര്‍മകള്‍ പതിഞ്ഞുകിടക്കുന്ന ബനൂസഅ്ദ് ഗോത്രഭൂമിയാണിത്. ഇവിടുത്തെ കറുത്തൊരു തമ്പിലേക്കാണ് ഹലീമ ബീവി മുഹമ്മദിനെ കൊണ്ടുവരുന്നത്. മുഹമ്മദിനപ്പോള്‍ എട്ടുമാസം പ്രായം. ഹലീമയുടെ സ്വന്തം മകന്‍ അബ്ദുല്ലക്കും ഏതാണ്ട് ആ പ്രായം തന്നെ. മുഹമ്മദിനെ തമ്പിലേക്ക് കൊണ്ടുവന്നതോടെ രണ്ട് കുഞ്ഞുങ്ങളുടെ കരച്ചില്‍ കൊണ്ട് ആ ബദവിത്തമ്പ് ഉണര്‍ന്നു. കുന്നുകളും താഴ്‌വരകളും താണ്ടി മക്കത്തുനിന്ന് ബനൂസഅദ് ഗോത്രഭൂമിയിലെത്താന്‍ ഒമ്പത് ദിവസത്തെ ക്ലേശകരമായ യാത്ര വേണം. ആ താഴ്‌വര അത്രക്ക് വരണ്ടതല്ല. […]