Articles

പഠിച്ചുവളരുന്ന ഒരിന്ത്യയാണ് സ്വപ്നം

പഠിച്ചുവളരുന്ന ഒരിന്ത്യയാണ് സ്വപ്നം

? എസ് എസ് എഫിന്റെ പ്രധാന പ്രവര്‍ത്തന മേഖല കേരളമായിരുന്നെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പലവിധേനയും അതിന്റെ സാന്നിധ്യം കണ്ടു തുടങ്ങിയിട്ട് കുറച്ചുകാലമായി. ആദ്യം എം എസ് ഒ ആയിരുന്നു. ശേഷം എസ് എസ് എഫ് എന്ന പേരില്‍ തന്നെ കേന്ദ്ര സര്‍വകലാശാലകളിലും മര്‍കസിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളോട് അനുബന്ധിച്ചും പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. ഏകദേശം സംസ്ഥാനങ്ങളിലൊക്കെ സജീവ പ്രവര്‍ത്തനത്തിന് വേണ്ട സംഘടനാ സംവിധാനം തയാറായി കഴിഞ്ഞു. എസ് എസ് എഫ് നാളിതുവരെ കേരളത്തില്‍ സാധ്യമാക്കിയ […]

യുദ്ധക്കൊതി:അതിര്‍ത്തി ഭേദിച്ച് മനോരമ

യുദ്ധക്കൊതി:അതിര്‍ത്തി ഭേദിച്ച് മനോരമ

ഇനിയൊരു പുല്‍വാമ ഉണ്ടാവുകയാണെങ്കില്‍ രാജ്യം എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത്? ചോദ്യം ഇന്ത്യാടുഡേ ചാനലിന്റെ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ രാജ് ചെങ്കപ്പയുടേതാണ്. ഇന്ത്യ നേരിട്ടുകൊണ്ടിരുന്ന അപ്രതീക്ഷിതമായ തീവ്രവാദ അക്രമണത്തെ കുറിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടാണ് ചോദ്യം. പ്രമുഖ മാധ്യമസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട ഒരു അന്തര്‍ദേശീയ പ്രശ്‌നത്തെ എങ്ങനെയാണ് മനസിലാക്കിയത,് എങ്ങനെയാണ് അത് ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തത് എന്ന് കൂടി അതിലുള്ളടങ്ങിയിരിക്കുന്നു. ഗൗരവമേറിയ ഒരു വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ വാക്കുകളിലും വാഗ്വാദങ്ങളിലും നിയന്ത്രണവും […]

മറക്കരുത്, ജയ്പാല്‍ സിംഗ് മുണ്ടയെയും അദ്ദേഹത്തിന്റെ ജനതയെയും

മറക്കരുത്, ജയ്പാല്‍ സിംഗ് മുണ്ടയെയും അദ്ദേഹത്തിന്റെ ജനതയെയും

സ്വതന്ത്ര പരമാധികാര ഇന്ത്യയുടെ അറുപത്തി ഒമ്പതാം പിറന്നാളായിരുന്നു 2019 ജനുവരി 26. റിപ്പബ്ലിക് ദിനം. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മദിനം. നിങ്ങള്‍ക്ക് അറിയുന്നതുപോലെ വിശാല ഇന്ത്യയിലെ നാനാതരം സവിശേഷതകളെ പ്രതിനിധാനം ചെയ്ത് 299 മനുഷ്യര്‍ രണ്ടുവര്‍ഷം ഒരുമിച്ചിരുന്ന് അതിദീര്‍ഘമായ സംവാദങ്ങളും വാദങ്ങളും പ്രതിവാദങ്ങളും നടത്തി രൂപപ്പെടുത്തിയ ഒന്നാണ് ഇന്ത്യയുടെ ഭരണഘടന. ആ ഒരുമിച്ചിരിക്കലിന്റെ സ്ഥാപനപരമായ പേരാണ് ഭരണഘടനാ നിര്‍മാണ സഭ. ആ സഭയിലെ പല അംഗങ്ങളെയും ഇന്ത്യാചരിത്രം അര്‍ഹിക്കുന്ന ആദരത്തോടെ രേഖപ്പെടുത്തിയതായി നമുക്കറിയാം. അധ്യക്ഷന്‍ രാജേന്ദ്ര […]

കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

നമ്മുടെ രാജ്യം എത്രമാത്രം പ്രതിസന്ധിയിലാണ് എന്ന് മനസിലാക്കാന്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ വേര്‍തിരിച്ചു പറയലായിരിക്കും നല്ലതെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ പ്രധാനമായും നാല് പ്രശ്‌നങ്ങളാണ് എനിക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളത്. അതിലൊന്നാമത്തേത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം തന്നെയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നാണെങ്കില്‍ ഞാനെങ്ങനെ നിങ്ങളുടെ മുമ്പില്‍ വന്നു സംസാരിക്കും എന്നത് ഒരു വൈരുധ്യമായി തോന്നിയേക്കും. എന്നാല്‍ നമുക്ക് വിയോജിക്കാനും മനസ്സു തുറക്കാനുമുള്ള നമ്മുടെ മൗലികാവകാശത്തെ ഇല്ലാതാക്കുന്ന ശക്തികളെ പ്രതിരോധിക്കാനുള്ള നമ്മുടെ പോരാട്ടത്തിന്റെ ഫലമാണ് ഇത്തരം വേദികളും ചര്‍ച്ചകളുമെല്ലാം. ഈ രാജ്യത്ത് […]

കശ്മീര്‍ വെല്ലുവിളിയാണ്

കശ്മീര്‍ വെല്ലുവിളിയാണ്

പുല്‍വാമ കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ ഉന്മാദാവസ്ഥകള്‍ക്കും ആക്രോശങ്ങള്‍ക്കുമിടയില്‍ ഏറ്റവും വിവേകമുള്ള രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് രണ്ട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരാണ്. ‘കശ്മീര്‍ ഒരു തുണ്ട് ഭൂമി മാത്രമല്ലെന്നും അതില്‍ താമസിക്കുന്ന മനുഷ്യരാണെ’ന്നുമുള്ള ഉമര്‍ അബ്ദുല്ലയുടെ മനോവേദന നിറഞ്ഞ അപേക്ഷയെ, അദ്ദേഹം പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെപ്പോലെ സംസാരിക്കുന്നു എന്നു പറഞ്ഞാണ് വിമര്‍ശകര്‍ തള്ളിക്കളഞ്ഞത്. ‘രണ്ടു രാജ്യങ്ങള്‍ക്കും ഇനിയുമൊരു യുദ്ധം താങ്ങാനാകില്ലെ’ ന്ന മെഹബൂബ മുഫ്തിയുടെ തിരിച്ചറിവുള്ള മുന്നറിയിപ്പും ഏറെ വെറുപ്പും വിദ്വേഷവും ക്ഷണിച്ചു വരുത്തി. സൈനിക സാഹസികതകളെ […]

1 2 3 252