Articles

മിടിക്കുന്നുണ്ടോ നിങ്ങളുടെ കവിത

    എന്തുകൊണ്ട് നമ്മള്‍ സാഹിത്യം ഇഷ്ടപ്പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? സാഹിത്യം വായിക്കുന്നത് രസമാണെന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്തുകൊണ്ടാണ് സാഹിത്യം ഏതു കാലത്തും ഇത്ര രസകരവും ആനന്ദദായകവുമാകുന്നത്? മറ്റൊന്നും കൊണ്ടല്ലാ അത് നമ്മളെതന്നെയാണ് പകര്‍ത്തുന്നത് എന്നതു കൊണ്ടാണ്. കണ്ടതും കേട്ടതും രുചിച്ചതും മണത്തതും തൊട്ടതും അറിഞ്ഞതുമായ ജീവിതാനുഭവങ്ങളിലൂടെ സാഹിത്യം നമ്മെക്കൊണ്ടു പോകുന്നു. തന്റെ ജീവിതത്തിനപ്പുറത്തേക്ക് കണ്ണും കാതും തുറന്ന് വച്ചിരിക്കുന്നവരാണ് മനുഷ്യര്‍. മറ്റുള്ളവരുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ അറിയാന്‍ അവര്‍ക്ക് അതിയായ താല്‍പര്യമാണ്. വ്യക്തി ജീവിതത്തിന്റെ പരിമിതികളെ ആന്തരികമായി […]

ഭൗതികവാദിയുടെ മതം.

അബ്ദുല്‍ സമദ് കെ കറകളഞ്ഞ ഒരു ഭൌതികവാദിക്കു പോലും ഒറ്റയടിക്ക് തള്ളിക്കളയാനാവാത്ത സവിശേഷതകള്‍ ഉള്‍കൊള്ളുന്നു ഇസ്ലാം. ഭൌതിക വാദിയെ അത് കൂടെക്കൂടെ തന്റെ ആശയപ്രപഞ്ചത്തിലേക്ക് വിളിച്ചുകൂട്ടുന്നതെങ്ങനെയാണ്? ‘പിജിയും മതങ്ങളും’ എന്ന വിഷയത്തില്‍ ഇടപെടുന്ന ചിന്ത.      കേരളത്തിലെ അറിയപ്പെടുന്ന മാര്‍ക്സിസ്റ് സൈദ്ധാന്തികനും ചിന്തകനും, എഴുത്തുകാരനുമായ പി.ഗോവിന്ദപിളള തന്റെ അഭിമുഖ സംഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: “”പലതും വെച്ചുനോക്കുമ്പോള്‍ ഏററവും നല്ല മതം ഇസ്ലാം മതം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുണ്യഗ്രന്ഥങ്ങളിലേക്കും വെച്ച് ഏററവും നല്ലത് ഖുര്‍ആനാണ് എന്നാണ് […]

സൂര്യനെല്ലിയും ചില നീതിന്യായ ചിന്തകളും

മനോജ് എം     എം എം മണിയുടെ പ്രശ്നത്തില്‍ രണ്ടു ദശകത്തിനു ശേഷം പുനരന്വേഷണം ആകാം എന്നു പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ സൂര്യനെല്ലി പ്രശ്നത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. അതിനു കാരണം പാര്‍ട്ടിയിലെ മാന്യന്‍ എന്നറിയപ്പെടുന്ന പി ജെ കുര്യന്‍ പ്രതിസ്ഥാനത്ത് വന്നതു കൊണ്ടാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഒരിക്കല്‍ തീര്‍പ്പു കല്‍പിച്ച ഇടുക്കിയിലെ കേസ് മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്ന സര്‍ക്കാര്‍ സൂര്യനെല്ലിയിലെ ഇരയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലിനോട് കണ്ണടച്ചു കൊണ്ട് സ്വയം അപഹാസ്യരാവുകയാണ്. പീഡിപ്പിക്കപ്പെട്ട ഇരയുടെ […]

പെങ്ങളേ, ഓടിക്കൊള്ളുക

പെങ്ങളേ, ഓടിക്കൊള്ളുക ബസില്‍ കയറരുത്, ടാക്സി പിടിക്കരുത്, ഇരുട്ടില്‍- കൂട്ടുകാരോടൊപ്പം കൂടരുത്. ഒറ്റയ്ക്ക് നടക്കരുത്, വിശ്വസിച്ചാരെയും- കൂടെക്കൂട്ടുകയുമരുത്. ഡോക്ടറെ കാണരുത്, ഗുരുവിനെ വണങ്ങരുത്, പോലീസില്‍പ്പോകരുത്, അച്ഛനെപ്പോലും വിശ്വസിച്ചീടരുത്. തിരിഞ്ഞുനോക്കരുത്, മുമ്പില്‍ വരുന്നൊരു നിഴലിനോടുപോലും മിണ്ടിപ്പോകരുത്. സ്റാന്റില്‍ നില്‍ക്കരുത്, പാര്‍ക്കിലിരിക്കരുത്, തനിച്ചെവിടെയുമുറങ്ങിപ്പോകരുത്. പെങ്ങളേ, ഓടിക്കൊള്ളുക… ചുറ്റിലുമുണ്ട് തുറിച്ചുനോട്ടങ്ങള്‍, ക്യാമറക്കണ്ണുകള്‍, തോണ്ടല്‍, തലോടല്‍, അശ്ളീല ഭാഷണങ്ങള്‍, കാമരൂപം പൂണ്ട മനുഷ്യ മൃഗങ്ങള്‍… പെങ്ങളേ, ഓടിക്കൊള്ളുക… ചില നേരത്തെങ്കിലും മാംസം നിറഞ്ഞൊരുടലായിട്ടാണ് നിന്നെക്കാണുന്നത്, ‘ഞാനും’!!! പെങ്ങളേ, ഓടിക്കൊള്ളുക.

എങ്ങനെയാണ് ഒരു പീഡനത്തിന്ന് വാതില്‍ തുറക്കുന്നത്?

    ബലാല്‍സംഗങ്ങള്‍ക്കെതിരെ നാടൊട്ടാകെ വില്ലുകുലച്ചു നില്പാണ്. ശരിക്ക് ബലാല്‍സംഗമാണോ വില്ലന്‍? അതല്ലെങ്കില്‍ പുരുഷനാണോ പ്രതി? സ്ത്രീയാണോ? അവളുടെ ഉടയാടകളാണോ?പറയാനെല്ലാവര്‍ക്കും പേടിയാണ്. ലോകം ഇളകിയാലോ? അവസരങ്ങളാണ് വില്ലന്‍. അവസരം ആരൊരുക്കുന്നു? ആണും പെണ്ണും ചേര്‍ന്നു തന്നെ. പെണ്ണാദ്യം ഒന്ന് ചൂളും. തെന്നിമാറും. പിന്നെപ്പിന്നെ വഴങ്ങും. ആദ്യമാദ്യം സദാചാരചിന്തകളൊക്കെ വരും. പിന്നെ ഓരോരോ ന്യായം തോന്നി ചെറുതായിട്ട് നിന്നുകൊടുക്കും.    ആണാണ് പെണ്ണിന് ഈ രോഗം കൊടുക്കുന്നത്. അവന്റെ മനസ്സിലാണ് രോഗബീജമുള്ളത്. അതിന് ചെന്നു കേറാന്‍ പെണ്ണിന്റെ ശരീരഭാഷയാണ് നിമിത്തമാവുന്നത്. […]