Articles

പഴയ കാളരാത്രികളും ഉവൈസിയുടെ കൂട്ടിച്ചേര്‍ക്കലുകളും

ഐപിസി 153 എ വകുപ്പ് പ്രകാരമെടുക്കേണ്ട കേസ് എങ്ങനെയാണ് ഐപിസി പന്ത്രണ്ടാം വകുപ്പായി നീട്ടി വലിക്കപ്പെടുന്നത്? ഇന്ത്യന്‍ മുസ്ലിം ഐപിസി പന്ത്രണ്ടു വച്ച് ഒതുക്കപ്പെടേണ്ട ഇനമാണോ? ശാഹിദ് ‘ഇന്ത്യയിലെ ഇരുപത്തഞ്ചു കോടി മുസ്ലിംകള്‍ക്ക് പോലീസ് പതിനഞ്ചു മിനുട്ട് നല്‍കുകയാണെങ്കില്‍ അവര്‍ക്ക് നൂറ് കോടി ഹിന്ദുക്കളെ കൊല്ലാന്‍ സാധിക്കും.’ – ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദിന്‍ മുസ്ലിമീന്‍ എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസി ആദിലാബാദിലും നിര്‍മലിലും ചെയ്ത പ്രസംഗത്തില്‍ ഈ അര്‍ത്ഥത്തിലുള്ള ഒരു പരാമര്‍ശം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ അറസ്റ് ചെയ്തു തുറുങ്കിലടക്കേണ്ടതുണ്ടോ? […]

ആ കാല്‍ക്കലാണ് ഉമര്‍ഖാസിയുടെ നൊമ്പരങ്ങളും

കേരളീയ ഇസ്ലാമിന്റെ പാരമ്പര്യവഴികളില്‍ അധ്യാത്മികതയുടെ പ്രകാശപ്പെരുമഴ ആര്‍ക്കും കാണാവുന്നതാണ്. നിര്‍മ്മലമായ ആ ഉറവകളെപ്പോലും ഇസ്ലാമിസ്റ് അത്യന്തികവാദികള്‍ രാഷ്ട്രീയ വിപ്ളവമെന്ന അവരുടെ ചെറുകള്ളിയിലേക്ക് ഒടിച്ചുമാറ്റാന്‍ നോക്കുന്നു. അതുകൊണ്ട് പൊന്നാനിയില്‍ നിന്ന് കേരളമൊട്ടാകെ ഒഴികിപ്പരന്ന ഇസ്ലാമിന്റെ രാഷ്ട്രീയത്തിനപ്പുറത്തെ ലോകം കാണുകയാണീ പഠനത്തില്‍. ഏറ്റവും ഒടുവില്‍ ലക്കം 1018ല്‍ വന്ന പഠനത്തിന്റെ നാലാം ഭാഗം. മുഹമ്മദ് സ്വാലിഹ്         മഖ്ദൂമീ ശിഷ്യ പരമ്പരയിലെ നക്ഷത്രശോഭയാണ് വെളിയങ്കോട് ഉമര്‍ഖാസി. പ്രാര്‍ത്ഥനയും ആരാധനയും അവിടുന്ന് അല്ലാഹുവിന് മാത്രം അര്‍പ്പിച്ചു.1 ‘പ്രാര്‍ത്ഥന […]

വേദപ്പൊരുള്‍ നിവരുന്ന പ്രവാചക ജീവിതം

യാ റസൂല്‍/ /  ശറഫുദ്ദീന്‍ തെക്കെയില്‍ മുത്തുനബിയുടെ ഹൃദയസ്പന്ദനങ്ങള്‍ നോക്കിയാണ് ലോകം ഖുര്‍ആന്‍ ഓതി ഗ്രഹിച്ചത്. ഇന്നും വേദപ്പൊരുള്‍ ആര്‍ക്കും ഗ്രഹിക്കാവുന്ന ആ ജീവിതത്തിന്റെ പകലിരവുകളില്‍ നിന്നു തന്നെയാണ് മുസ്ലിംകള്‍ വായിച്ചെടുക്കുന്നത്. പ്രവാചകത്വത്തിന് മുമ്പോ ശേഷമോ ഉള്ള യാതൊരുവിധ വ്യവസ്ഥകളെയും പോലെ വിലയിരുത്താനാവില്ല മുഹമ്മദ് നബി(സ)വരുത്തിയ മാറ്റങ്ങളെ. സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കാനായി അറേബ്യ മുഴുവന്‍ ഇസ്ലാമിലേക്കു വരുന്നതും കാത്തു നിന്നില്ല തിരുദൂതര്‍ (സ്വ). ജനങ്ങളെ ഉപദേശിച്ചുകൊണ്ട് കാലം കഴിക്കാനും മുതിര്‍ന്നില്ല. ജനങ്ങളില്‍ നല്ലൊരു ഭാഗവും എക്കാലവും നിഷ്ക്രിയരായിരിക്കുമെന്ന ചരിത്ര […]

അടിമയായിരിക്കുന്നതിന്‍റെ സുഖം

“ഉറപ്പ്, ഞാനൊരു അടിമ മാത്രം. (യജമാനഭാവത്തില്‍) ചാരിയിരുന്ന് ഞാനൊന്നും തിന്നാറില്ല. ഉറപ്പ്, ഞാന്‍ അല്ലാഹുവിന്റെ അടിമ മാത്രം. അടിമകള്‍ ഭക്ഷിക്കാനിരിക്കും പോലെ ഞാന്‍ ഇരുന്ന് ഭക്ഷിക്കുന്നു.” (തിര്‍മുദി). ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ) വിവ. സ്വാലിഹ് അല്ലാഹുവിന്റെ അടിമയാവുന്നതിനെക്കാള്‍ ഔന്നത്യം മറ്റേതിനുണ്ട്? മറ്റെല്ലാം ആ ദാസ്യത്തിന്റെ താഴെ വരുന്നത് മാത്രമാണ്. ഖുര്‍ആന്‍ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട് പലപ്പോഴും: “തന്റെ ദാസനെ രാത്രിയില്‍ പ്രയാണം ചെയ്യിപ്പിച്ചവന്‍ പരിശുദ്ധന്‍.” (ഇസ്രാഅ്/01) “നമ്മുടെ ദാസനുമേല്‍ നാം അവതരിപ്പിച്ചത്”. (അന്‍ഫാല്‍/41) “കാഫ്ഹായാ ഐന്‍ സ്വാദ്, തന്റെ […]

മാധ്യമം മനോരമക്ക് പഠിക്കുകയാണോ?

വൈകുന്നേരത്തെ പത്രവായനക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ആകാശക്കൊള്ളയുമായി എയര്‍ലൈനുകള്‍, സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല… സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്… വാര്‍ത്തക്കൊടുവില്‍ പക്ഷേ, ഒന്നു ഞെട്ടിയോ എന്നൊരു സംശയം. ഞെട്ടിച്ചുകളഞ്ഞ വാര്‍ത്താ ശകലം ദേ ഇതാണ്. ഇടക്കൊക്കെ ഒന്ന് ബിമാനത്തില്‍ കയറാറുള്ള ആരും ഞെട്ടും… ആധാരം പണയം വെച്ചാലും ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.എത്ര വലിയ സംഖ്യകളാണ് വാര്‍ത്തയില്‍. സകല എയര്‍ലൈന്‍ കഴുവേറികളെയും തെറിവിളിക്കുന്നതിനിടയില്‍WWW […]