Articles

പെണ്‍ഭീതികളിലല്ല, പ്രതിയുടെ മതത്തിലാണ് നോട്ടം!

പെണ്‍ഭീതികളിലല്ല, പ്രതിയുടെ മതത്തിലാണ് നോട്ടം!

ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷിതത്വം പലയാവര്‍ത്തി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത്തരമൊരു വിഷയം സമൂഹമേറ്റെടുക്കാന്‍ ഒരു ദുരന്തം അനിവാര്യമാണ് എന്നപോലെയാണ്. ഹൈദരാബാദില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട മൃഗഡോക്ടര്‍ അതിനുദാഹരണമാണ്. നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ വിഷയം വ്യത്യസ്തമായ സമീപനങ്ങളോട് കൂടി ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ വിചിത്രമായ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളെ നോക്കിക്കാണുന്നതിലുള്ള ഘടനാപരമായ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമേ തയാറാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ലൈംഗിക […]

മാവോയിസവും ഇസ്‌ലാമും തീവ്രവാദികളും

മാവോയിസവും ഇസ്‌ലാമും തീവ്രവാദികളും

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ മുസ്‌ലിം തീവ്രവാദം വീണ്ടും കടന്നുവന്നത് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് രണ്ടു ചെറുപ്പക്കാര്‍ പിടികൂടപ്പെട്ടതോടെയാണ്. അവര്‍ക്കെതിരെ കരിനിയമമായ യു എ പി എ പ്രകാരം സംസ്ഥാന പൊലീസ് കേസെടുത്തത് ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായി. ഈ യുവാക്കളുടെ ചിന്തയും വായനയും നീക്കങ്ങളും മാവോയിസത്തിന്റെ തീവ്രമാര്‍ഗത്തിലാണെന്നാണ് പൊലീസ് തറപ്പിച്ചുപറയുന്നത്. യുവാക്കള്‍ മുസ്‌ലിം നാമധാരികളായത് കൊണ്ട് ഇവരുടെ കാര്യത്തില്‍ പതിവില്‍കവിഞ്ഞ മാനങ്ങളുണ്ട് എന്ന മാധ്യമവിശകലനങ്ങള്‍ ചര്‍ച്ച ചൂടുപിടിപ്പിച്ചു. മാവോയിസ്റ്റുകളെ വളര്‍ത്തുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില മുസ്‌ലിം തീവ്രവാദി […]

മറാത്തയില്‍ ജനാധിപത്യം ജയിച്ചുവോ? കാത്തിരുന്ന് മാത്രം കാണുക

മറാത്തയില്‍ ജനാധിപത്യം ജയിച്ചുവോ? കാത്തിരുന്ന് മാത്രം കാണുക

കാളിദാസ് കൊലാംബ്കര്‍ എന്ന പേര് ഈ ദിവസങ്ങളില്‍ നിങ്ങള്‍ കേട്ടുകാണും. മഹാരാഷ്ട്രയിലെ പ്രോടേം സ്പീക്കറാണ്. മുട്ടന്‍ ശിവസേനക്കാരനായിരുന്നു. ശിവസേനയുടെ ബാനറില്‍ അഞ്ച് തവണ എം.എല്‍.എ ആയി. 1992-ലെ മുംബൈ കലാപത്തില്‍ സജീവ പങ്കാളി. മൂന്ന് മുസ്‌ലിംകളെ ചുട്ടുകൊന്ന കേസില്‍ അറസ്റ്റിലായ തന്റെ അനുയായികളെ വിട്ടയക്കാന്‍ മറ്റൊരു കലാപം തന്നെ നടത്തി കൊലാംബ്കര്‍. ശ്രീകൃഷ്ണ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പലയിടത്ത് കാണാം ആ പേര്. തൂങ്ങിയാടി നില്‍ക്കുന്ന ഇപ്പോഴത്തെ മഹാരാഷ്ട്ര നിയമസഭയില്‍ നിങ്ങള്‍ കൊലാംബ്കറെ കാണുന്നത് പ്രോടേം സ്പീക്കറായാണ്. […]

അംബാനിയുടെ കാലത്തെ അധികപ്പറ്റുകള്‍

അംബാനിയുടെ കാലത്തെ അധികപ്പറ്റുകള്‍

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ജിയോ എന്ന ടെലികോം കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ‘ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും’ എന്ന വാക്യമുള്‍ച്ചേര്‍ന്ന പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മോഡലായി എത്തിയത് മറന്നുകാണാന്‍ ഇടയില്ല. രാജ്യത്തെ ടെലികോം മേഖല റിലയന്‍സിന്റെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. സൗജന്യകോളുകളും ഇന്റര്‍നെറ്റും വാഗ്ദാനംചെയ്ത് വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചു. ഇതോടെ ഇതര ടെലികോം സേവനദാതാക്കളായ കമ്പനികളൊക്കെ പ്രതിസന്ധിയിലായി. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ കീഴിലുള്ള […]

വേണ്ടെന്നു വെച്ചവരുടെ മാറ്റിവെച്ച വാര്‍ത്തകള്‍

വേണ്ടെന്നു വെച്ചവരുടെ മാറ്റിവെച്ച വാര്‍ത്തകള്‍

മാധ്യമങ്ങള്‍ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പുറകെയാണ്. മഹാരാഷ്ട്രയിലെ അധികാര യുദ്ധമാണ് ഇന്ത്യയിലെ ഒട്ടുമിക്ക വാര്‍ത്ത മുറികളിലെയും ചര്‍ച്ചാവിഷയം. വിഷയം ഗൗരവമുള്ളതുതന്നെ. ജനാധിപത്യസംവിധാനത്തില്‍ അസ്വാഭാവികമായി തോന്നുന്ന പ്രവര്‍ത്തനങ്ങളാണ് നാം കാണുന്നത്. ഓരോ പ്രഭാതത്തിലും ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വലിയ വാര്‍ത്തകളില്‍ നിന്ന് വിട്ടുപോയ ഒരു ഭാഗം ‘ദ സ്‌ക്രോള്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടാണ്. മുഖ്യധാരയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ചാവേദിയാകുമ്പോള്‍ മറ്റുപലതും അവഗണിക്കപ്പെടുകയാണ്. ഝാര്‍ഖണ്ഡില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള 10,000 പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് നിലനില്‍ക്കുകയാണ്. ഇതിനു മുമ്പ് […]