Articles

വാട്‌സാപ്പില്‍ ചാരന്‍

വാട്‌സാപ്പില്‍ ചാരന്‍

നിരീക്ഷണ ക്യാമറകള്‍ ഒരുപുതുമയുള്ള വിഷയമല്ല. എത്രമാത്രമാണതിന്റെ ആഴവും വ്യാപ്തിയും എന്ന കാര്യത്തിലേ സംശയങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ. ഈയിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത അത്തരമൊരു നിരീക്ഷണ വലയത്തിന്റെ തീവ്രതയെ കുറിച്ചുള്ളതായിരുന്നു. ലോകമെമ്പാടും ശതകോടി കണക്കിന് ആളുകള്‍ അനുദിനം ഉപയോഗിക്കുന്ന വാട്‌സാപ്പില്‍ നിന്നും പെഗാസസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വിവിധ രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് സൈബര്‍ ടെക്‌നോളജി കമ്പനിയായ എന്‍ എസ് ഒ നുഴഞ്ഞു കയറ്റം നടത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. കാലിഫോര്‍ണിയയിലെ കോടതിയില്‍ വാട്‌സാപ്പ്, എന്‍ എസ് ഒ ക്ക് […]

തിരുനബിദര്‍ശനം: ഈ കൂരമ്പുകള്‍ വന്നുതീരാനുള്ളതല്ല

തിരുനബിദര്‍ശനം: ഈ കൂരമ്പുകള്‍ വന്നുതീരാനുള്ളതല്ല

മാനവരാശിയുടെ നേര്‍ദിശയിലേക്ക് തിരിച്ചുവിട്ടതാണ് മുഹമ്മദ് നബി(സ) ചെയ്ത വലിയ വിപ്ലവം. അത് ലോകചരിത്രത്തിലെ സമാനതകളില്ലാത്ത മഹാസംഭവം തന്നെയായിരുന്നു. തിരുനബി(സ) സ്‌നേഹിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും ഇക്കാരണത്താലാണെന്ന് നിഷ്പക്ഷാന്വേഷകര്‍ക്ക് ബോധ്യമാവും. വിശ്വാസം, സംസ്‌കാരം, വ്യവഹാരം, ധാര്‍മികത തുടങ്ങി മനുഷ്യര്‍ ഇടപെടുന്ന മേഖലകളിലെല്ലാം സമ്പൂര്‍ണ തിരുത്തുനടത്താന്‍ നബി(സ) നിര്‍ബന്ധിതനായിത്തീരുന്ന ഒരു പശ്ചാതലത്തിലായിരുന്നല്ലോ അവിടുത്തെ ആഗമനം. അന്ധകാരത്തിന്റെ ഉപാസകര്‍ക്ക് നബി(സ) അസഹ്യമായത് സ്വാഭാവികം. നബിയുടെ(സ) പ്രബോധനകാലത്ത് മാത്രമല്ല, ഇസ്‌ലാം സര്‍വകാലികമാകയാല്‍ ചരിത്രത്തിലിന്നോളവും വര്‍ത്തമാനത്തിലും വലിയ മാറ്റങ്ങളില്ലാതെ ഭാവിയിലും ഇതുതുടരും. എന്തുകൊണ്ടെന്നാല്‍ അധര്‍മത്തിന് എക്കാലവും ഒരേ […]

എന്നിട്ടും ലോകം വിവേകത്തിന് കാതോര്‍ക്കുന്നു

എന്നിട്ടും ലോകം വിവേകത്തിന് കാതോര്‍ക്കുന്നു

രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ മുഹമ്മദ് നബി മക്കയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ പ്രായം ചെന്ന ഒരു സ്ത്രീ ഭാരിച്ച വിറകു കെട്ടുമായി നടന്നുവരുന്നത് അദ്ദേഹം കണ്ടു. ‘ഞാന്‍ നിങ്ങളെ സഹായിക്കാം’ – നബി അവരെ സമീപിച്ചു പറഞ്ഞു. ‘സന്തോഷം’ അവര്‍ വിറക് കെട്ട് മുഹമ്മദ് നബിക്ക് കൈമാറി. ചുമട് ചുമലില്‍ വച്ചു നബി വൃദ്ധയുടെ കൂടെ അവരുടെ വീട് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴി ആ സ്ത്രീ മക്കയില്‍ പ്രവാചകനെന്ന് അവകാശപ്പെട്ട് മുഹമ്മദ് എന്ന ഒരു ചെറുപ്പക്കാരന്‍ […]

കടന്നുവന്ന വഴികളില്‍ ഇസ്‌ലാം ബാക്കിവെച്ചത്

കടന്നുവന്ന വഴികളില്‍ ഇസ്‌ലാം ബാക്കിവെച്ചത്

പ്രവാചകന്‍ (സ) സൃഷ്ടിച്ച ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വികാസപരിണാമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വശം അതിന്റെ ധൈഷണികവും സാംസ്‌കാരികവുമായ ഔന്നത്യമായിരുന്നു. അതുകണ്ടാണ് ചരിത്രകാരന്മാര്‍ അദ്ഭുതം കൂറിയതും പുതിയ നാഗരികതയിലേക്ക് മനസ്സ് കൊണ്ടും ശരീരം കൊണ്ടും നടന്നടുത്തതും. പരിശുദ്ധ മദീനയില്‍നിന്ന് തുടങ്ങി ഡമാസ്‌കസിലൂടെ, കൂഫയും ബസറയും കടന്ന് ബഗ്ദാദിലൂടെ, ഒപ്പം കൊര്‍ദോവയിലൂടെ പ്രയാണം തുടര്‍ന്ന നവീനമായൊരു സംസ്‌കാരം, ഭൂപടം മാറ്റിവരച്ചതോടൊപ്പം ജീര്‍ണതയുടെമേല്‍ കെട്ടിപ്പൊക്കിയ നാമാവശേഷമായ നാഗരികാവശിഷ്ടങ്ങളെ തൂത്തുമാറ്റി മികച്ച മറ്റൊന്ന് പ്രതിഷ്ഠിച്ചു. ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍ നാഗരികതകള്‍ മാനവരാശിയുടെ അവസാനത്തെ നന്മയും […]

പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

നൊബേല്‍ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്ന സമിതിയെ ‘ഓസ്‌ലോ മാഫിയ’ എന്ന് വിശേഷിപ്പിക്കാറുള്ളത് പുരസ്‌കാരനിര്‍ണയത്തില്‍ സ്വീകരിക്കുന്ന പക്ഷപാതിത്വവും തത്ത്വദീക്ഷയില്ലായ്മയും പലപ്പോഴും പ്രകടമാവുന്നത് കൊണ്ടാണ്. ഇവ്വിഷയകമായി നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സില്‍വര്‍ നാസര്‍ ജോണ്‍ എഴുതിയ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ‘ എന്ന രചന നൊബേലിന്റെ ഉള്ളുകള്ളികളിലേക്കാണ് വെളിച്ചം പായിക്കുന്നത്. ഒന്നാംലോകത്തിന്റെ നിക്ഷിപ്ത താപര്യങ്ങളെ താലോലിക്കുന്നവര്‍ക്കായി മാറ്റിവെക്കുന്ന പുരസ്‌കാരം എന്ന് നൊബേലിനെ കുറ്റപ്പെടുത്താറ് അനുഭവയാഥാര്‍ഥ്യങ്ങളുടെ പിന്‍ബലത്തിലാണ്. ഇക്കുറി സമാധാന നൊബേലും സാമ്പത്തികശാസ്ത്ര നൊബേലും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വഴിമാറിവന്നപ്പോള്‍ മൂന്നാംലോകത്ത് […]