Articles

ഇരയാവാന്‍ ഇടയുണ്ട്

   സ്ത്രീ പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരിക്കല്‍ നായനാര്‍ പറഞ്ഞത്; സ്ത്രീ എവിടെയുണ്ടോ അവിടെ സ്ത്രീ പീഡനമുണ്ടെന്നാണ്. ഇന്നത്തെ കോലം കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതു ശരി തന്നെ. അന്നത് സ്ത്രീകളെ മോശമാക്കാനാണ് എന്നുപറഞ്ഞ് നമ്മളെല്ലാവരും കൂടി അദ്ദേഹത്തോട് ഈറ തീര്‍ത്തു ഇന്ന്. എത്ര ലാഘവത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതും പത്രങ്ങളില്‍ നാമത് വായിച്ചു തീര്‍ക്കുന്നതും. എങ്ങുമത് നിത്യസംഭവമായി. ശരിക്കു പറഞ്ഞാല്‍ അതൊരു ഫാഷനായി. പീഡിപ്പിക്കാത്തവന്‍ ഒന്നിനും കൊള്ളാത്ത പോഴനാവുമോ എന്നിടത്തേക്കാണ് പോക്ക്. മുഖത്ത് മൂടിയിട്ട് കൊണ്ടുപോകുന്നവര്‍ മാത്രമാണോ പീഡിതര്‍?   […]

ആരോഗ്യ രംഗത്തെ മുതലാളിത്ത മുഷ്ക്കുകള്‍

       ആരോഗ്യം നിലനിര്‍ത്തുന്നതിന് ആശുപത്രികളില്‍ മുടങ്ങാതെ വരുന്നുണ്ട് മലയാളികള്‍. പലരുടെയും വീടു തന്നെ ആശുപത്രിയാണ്. എല്ലാ വീട്ടുപകരണങ്ങളും കൊണ്ടവര്‍ ആശുപത്രികളില്‍ ചെന്നുപാര്‍ക്കുകയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് മലയാളികളുടെ തള്ളിക്കയറ്റം. പോഷകാഹാരക്കുറവ് കാരണം ഒട്ടേറെ കുഞ്ഞുങ്ങള്‍ മൃതിയടയുന്നിണ്ടിവിടെ.    പണമുണ്ടെങ്കിലേ ആരോഗ്യമുള്ളൂ എന്ന മൂഢധാരണയിലാണ് ഭൂരിപക്ഷം ആളുകളും. ശുദ്ധജലവും ശുദ്ധവായുവും ശുദ്ധഭക്ഷണവും കിട്ടാന്‍ ഇത്രയേറെ പണം മുടക്കേണ്ട കാര്യമെന്ത്? ശുദ്ധജലത്തിന് നാട്ടിലെ കുടിവെള്ളം ഊറ്റുകയും നദികള്‍ […]

ശൈഖ് ബൂത്വി; ദയാദാക്ഷിണ്യങ്ങള്‍ക്ക് കൈനീട്ടാതെ

അറിവും സൂക്ഷ്മതയും വിരക്തിയും ദൈവസ്നേഹവും നിറഞ്ഞ ഹൃദയവും ഭയഭക്തിയാല്‍ നിറഞ്ഞ കണ്ണുകളുമാണ് എനിക്ക് ശൈഖ് ബൂത്വിയില്‍ കാണാനായിട്ടുള്ളത്. ലോകം അദ്ദേഹത്തിനു മുമ്പില്‍ പലതും വച്ചുനീട്ടിയെങ്കിലും അതെല്ലാം നിരസിച്ച അദ്ദേഹം ചെറിയൊരു വീടും അത്യാവശ്യ ഉപജീനോപാധികളും കൊണ്ടു തൃപ്തനായി’.  ഒമിദ് സാഫി*      സിറിയയിലെ ഏറ്റവും മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് സഈദ് റമളാന്‍ അല്‍ ബൂത്വി ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊന്നിന് ഡമാസ്കസിലുണ്ടായ വന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പള്ളിയില്‍ ആളുകള്‍ക്ക് മതനിര്‍ദേശങ്ങള്‍ നല്കുന്ന വേളയിലാണ് […]

ജീവിതവും പ്രതിനിധാനവും

ഡോ. ശൈഖ് സഈദ് റമളാന്‍ ബൂത്വി ഡോ. സഈദ് റമളാന്‍1 ബൂത്വി അതിശയമായിരുന്നു. മൂന്ന് പതിറ്റാണ്ട് സിറിയന്‍ ജനത ഏറ്റവുമധികം ആദരിച്ച പണ്ഡിതന്‍. പരമ്പരാഗതമായി ഭരണകൂടവും പൊതുജനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോഴൊക്കെ സഹിഷ്ണതയെക്കുറിച്ച് സംസാരിച്ച മിതവാദി. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ അറിവും ആധുനിക ജ്ഞാനധാരകളെക്കുറിച്ച് കൃത്യമായ ബോധ്യവും ഉണ്ടായിരുന്ന ബൂത്വി, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ ജീവിതത്തെക്കുറിച്ച് അനേകം അക്കാദമിക് അന്വേഷണങ്ങള്‍ നടത്തിയ ആന്‍ഡ്രൂസ് ക്രിസ്റ്മാന്‍ സഈദ് റമളാനെ വിശേഷിപ്പിച്ചത് Staunch […]

ബഹുമുഖ ധൈഷണികതയുടെ മായാമുദ്രകള്‍

‘നാമുണരും മുമ്പേ വൃക്ഷച്ചില്ലകളിലിരുന്ന് വിടരുന്ന പുഷ്പം പരത്തുന്ന സുഗന്ധാന്തരീക്ഷത്തില്‍ സൂര്യോദയം വരെ സ്രഷ്ടാവായ നാഥനെ വാഴ്ത്തുന്ന പറവകള്‍ അശ്രദ്ധരായ മനുഷ്യരെ നോക്കി പാടുന്ന സങ്കീര്‍ത്തനങ്ങള്‍ എന്താണ്? ആന്ധ്യത ബാധിച്ച നയനങ്ങളും അടഞ്ഞ കര്‍ണപുടങ്ങളും മനുഷ്യനെ ആലസ്യത്തിന്റെ ആഴങ്ങളിലേക്കാഴ്ത്തുമ്പോഴും അവന്‍ എത്രമേല്‍ ധാര്‍ഷ്ട്യത്തോടെയാണ് ഇതര ജന്തുക്കളെ പുഛിക്കുന്നതും സസ്യങ്ങളെ ചവിട്ടിമെതിക്കുന്നതും!  മുഹ്സിന്‍ എളാട്       ‘രക്തസാക്ഷിയുടെ ചെഞ്ചോരയെക്കാള്‍ അത്യുത്കൃഷ്ടമാണ് പണ്ഡിതന്റെ തൂലികയിലെ മഷിത്തുള്ളികള്‍’ എന്ന തിരുവചനം അത്യധികം അര്‍ത്ഥപൂര്‍ണതയോടെ ബോധ്യപ്പെടുന്നത്, ഇരുള്‍മുറ്റിയ ഒരാസുരകാല സന്ധിയില്‍ വിജ്ഞാന […]