Articles

മുത്വലാഖ് ബില്‍ ഒരു രാഷ്ട്രീയ അജണ്ടയാണ്

മുത്വലാഖ് ബില്‍ ഒരു രാഷ്ട്രീയ അജണ്ടയാണ്

മുത്വലാഖിനെ ചൊല്ലി പൊതുവേയുള്ള ഉത്കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ നരേന്ദ്ര മോഡിയും അമിത് ഷായും ചേര്‍ന്ന് അതിനെ വൈകാരികമായ പ്രചാരണപരിപാടിയാക്കി മാറ്റി. വിവാഹബന്ധത്തെ അങ്ങനെ വേര്‍പിരിക്കുന്നത്, നിക്കാഹ് ഒരു ഉടമ്പടിയാണെങ്കില്‍ പോലും, തീര്‍ച്ചയായും അനീതിയാണ്. 1400 വര്‍ഷം പഴക്കമുള്ള ഹനഫി പാരമ്പര്യത്തിന്റെ ഭാഗമാണെങ്കില്‍ പോലും അത് ന്യായീകരിക്കപ്പെടില്ല. പ്രത്യേകിച്ചും ഖുര്‍ആന്‍ അത് പവിത്രീകരിക്കുന്നില്ലെങ്കില്‍! സുപ്രീം കോടതിയുടെ വിധി ഇക്കാര്യത്തില്‍ മൂന്നു വഴിയില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ജഡ്ജുമാരില്‍ രണ്ടു പേര്‍ അതിനെ മതപരമായ ആചാരമായി അംഗീകരിച്ചു-ഇടപെടാന്‍ പാടില്ലാത്ത വ്യക്തിഗത നിയമങ്ങളുടെ ഭാഗം. […]

സ്വതന്ത്ര ചിന്തകരെ വെറുതെ വിട്ടേക്കുക രാജ്യം പുരോഗമിക്കട്ടെ

സ്വതന്ത്ര ചിന്തകരെ വെറുതെ വിട്ടേക്കുക രാജ്യം പുരോഗമിക്കട്ടെ

ചില യുദ്ധങ്ങള്‍ ഒഴിവാക്കാനാകാത്തതാണ്. അത് നടന്നേ പറ്റൂ. മഹാഭാരതം വായിച്ചുതുടങ്ങുമ്പോഴേ അറിയാം ഇതൊരു സംഘര്‍ഷത്തിലേ അവസാനിക്കൂ എന്ന്. ജെ.എന്‍.യുവിന്റെയും ബി.ജെ.പിയുടെയും കാര്യം അതാണ്. ബി.ജെ.പി എന്ന രാഷ്ട്രീയപാര്‍ട്ടിയും ജെ.എന്‍.യു എന്ന സര്‍വകലാശാലയും രണ്ട് വ്യത്യസ്ത ആശയധാരകളുടെ, ലോകവീക്ഷണങ്ങളുടെ പ്രതിനിധാനങ്ങളാണ്. ഇന്ത്യാ മഹാരാജ്യത്ത് ആശയപരമായി വലിയ സ്വാധീനം ചെലുത്തുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഇന്ത്യയിലെ ഏറ്റവും താഴെത്തട്ടില്‍ തന്നെ സ്വാധീനമുള്ള ബി.ജെ.പി എന്ന രാഷ്ട്രീപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയും തമ്മിലുള്ള സംഘര്‍ഷം എന്നെങ്കിലും സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം, ഒന്നിന് ബഹുജനാടിത്തറയാണെങ്കില്‍ […]

ഇന്‍ഷുറന്‍സും തകാഫുലും

ഇന്‍ഷുറന്‍സും തകാഫുലും

കേരളത്തിന് പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രണ്ടാമതും വീണ്ടും പ്രകൃതി ദുരന്തങ്ങളുടെ വേദനയേറ്റു വാങ്ങേണ്ടിവന്നു. സാമ്പത്തികരംഗത്ത് ചെലവുകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പതിവുപോലെ വന്‍ കുത്തൊഴുക്കുണ്ടായി. എന്നാലോ, ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള ശാശ്വതപരിഹാരങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ല. പ്രളയം പോലെ വേരടക്കം പിഴുതെടുക്കുന്ന അപകടസാധ്യതകളെ നേരിടാന്‍ ഓരോ വ്യക്തിയുമെടുക്കുന്ന മുന്‍കരുതലാണല്ലോ ഇന്‍ഷുറന്‍സ്. എന്തുകൊണ്ട് ഇന്‍ഷുറന്‍സ് സംവിധാനത്തിന് കേരളത്തിന്റെ പ്രളയത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്‍ഷുറന്‍സ് കമ്പനികളുടെ അടിസ്ഥാന ലക്ഷ്യത്തിന് നേരെ വരുന്ന ഈ ചോദ്യത്തിന്റെ […]

ഗുജറാത്ത് : വര്‍ഗീയവിഭജനത്തിന് നിയമസാധുത

ഗുജറാത്ത് : വര്‍ഗീയവിഭജനത്തിന് നിയമസാധുത

അഹമ്മദാബാദ് നഗരത്തിനടുത്തുള്ള ഷാപൂരിലെ സര്‍ദാര്‍ കുഞ്ജ് എന്ന പാര്‍പ്പിട സൊസൈറ്റിയിലുള്ള ഏതാണ്ട് നൂറ്റിയെണ്‍പതു പേര്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി അവരുടെ വീടുകള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ‘അസ്വസ്ഥ പ്രദേശങ്ങളിലെ’ സ്ഥാവര വസ്തുക്കള്‍, ബന്ധപ്പെട്ട ജില്ലാകളക്ടറുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാകില്ലെന്ന നിയമമാണ് അവരെ അതില്‍നിന്ന് തടയുന്നത്. ലഹളകളും അക്രമവും സംഭവിക്കുമെന്ന് തോന്നുന്ന ഒരു പ്രദേശത്തെ ‘അസ്വസ്ഥബാധിത പ്രദേശ’മായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. 2002 മുതല്‍ അത്തരം സംഭവങ്ങളൊന്നും തന്നെ നടന്നിട്ടില്ലെങ്കിലും മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഷാപൂരിനെ ഈ നിയമമനുസരിച്ച് അസ്വസ്ഥബാധിത […]

ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് ഇപ്പോള്‍ പറയാമോ? തെളിവുകളില്ലാതെ മാഞ്ഞുപോയ ഒന്നിനെക്കുറിച്ച്? ചരിത്രത്തില്‍ അത്തരം മാഞ്ഞുപോകലുകള്‍ അനവധി ഉണ്ടെന്നിരിക്കെ, കെട്ടുകഥയെന്ന് ഭരണകൂടത്തിന്റെ പല തലങ്ങള്‍ വിധിയെഴുതി അവസാനിപ്പിച്ച കുനാന്‍ പോഷ്‌പൊറ എന്ന കേസുകെട്ടില്‍ മായ്ചിട്ടും മായാതെ ബാക്കിയായ ചില അടയാളങ്ങളുണ്ട്. ആ അടയാളങ്ങള്‍ അഭിമാനിക്കാന്‍ ഒന്നുമില്ലാതായ ഒരു ജനതയെക്കുറിച്ചുള്ള നിസ്സഹായമായ സൂചനകളാണ്. അതിനാല്‍ കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് പറയാം. കശ്മീരിലെ രണ്ട് വിദൂരഗ്രാമങ്ങളായിരുന്നു കുനാനും പോഷ്‌പൊറയും. ആയിരുന്നു എന്നത് രാഷ്ട്രീയമായി ശരിയായ ഒരു വ്യാകരണമാണ്. കുപ്‌വാര ജില്ലയിലായിരുന്നു രണ്ട് ഗ്രാമങ്ങളും. 1991 […]