Articles

ഹജ്ജ്; ലോകമേ തറവാട്

ഹജ്ജ്; ലോകമേ തറവാട്

എന്‍റെ പത്താം വയസ്സിലൊക്കെ കപ്പലില്‍ ആള്‍ക്കാര്‍ ഹജ്ജിന് പോകുന്നതിനെപ്പറ്റി ധാരാളം കഥ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍, എന്‍റെ കിനാവിലെ ഹജ്ജ് യാത്രയും കപ്പലിലായിരുന്നു; ഉമ്മയും ഞാനും. വീണ്ടും പതിനഞ്ച് വര്‍ഷം കഴിഞ്ഞു ഹജ്ജ് യാത്ര സഫലമാകാന്‍. അപ്പോഴേക്ക് ഉമ്മ നഷ്ടപ്പെട്ടിരുന്നു.  ഹജ്ജ് യാത്ര, എല്ലാം ഭൂമിയില്‍ വിട്ട് അല്ലാഹുവിലേക്ക് നടത്തുന്ന യാത്ര. നാഥാ! ഇരുപത്തിയെട്ട് കൊല്ലത്തിന് ശേഷവും ദുആ ചെയ്യുന്നു, ഞങ്ങളുടെ ഹജ്ജ് നീ സ്വീകരിച്ചിട്ടുണ്ടാകണേ! കഅ്ബയുടെ കില്ല പിടിച്ച കൈകള്‍ വീണ്ടും തെറ്റുകളിലേക്ക് പോയിട്ടുണ്ടാകും! നിന്‍റെ ഭവനത്തിന് […]

തന്‍ഈമിലെ ഗദ്ഗദം

തന്‍ഈമിലെ ഗദ്ഗദം

മുടി മുറിച്ചാല്‍ തഹല്ലുലായി. അഥവാ ഇഹ്റാമില്‍ പ്രവേശിച്ചതോടെ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുന്നതോടെ ശരീഅത്തിന്‍റെ തേട്ടം പോലെ ഇനി ചെയ്യാമെന്നായി. ചുംബനം, വിവാഹം, സുഗന്ധം ഉപയോഗിക്കല്‍,തലയിലോ താടിയിലോ എണ്ണ തേക്കല്‍, മുടി മുറിക്കല്‍, നഖം വെട്ടല്‍,പുരുഷന്‍ തല മറക്കല്‍, ചുറ്റിത്തുന്നിയ വസ്ത്രം ധരിക്കല്‍, സ്ത്രീ മുഖം മറക്കല്‍ തുടങ്ങിയവയെല്ലാം ഇഹ്റാം കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങളാണ്.  തഹല്ലുലായ ഉടനെ റൂമില്‍ ചെന്ന് സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് ഫ്രഷായി. ഇനിയും ഉംറ ചെയ്യണം. ഉംറ ആവര്‍ത്തിക്കുന്നത് പുണ്യമാണ്. ഹറമില്‍ […]

നല്ല പാതിയാണോ?

നല്ല പാതിയാണോ?

ജീവിതത്തില്‍ വിജയം വരിച്ച ഏതൊരു പുരുഷന്‍റെ പിന്നിലും ഒരു പെണ്ണുണ്ടെന്നു പറയാറുണ്ടല്ലോ. അതില്‍ ശരിയുണ്ട്. പക്ഷേ, വിജയത്തില്‍ മാത്രമല്ല, പരാജയത്തിനു പിന്നിലുമുണ്ടാവും ഒരു പെണ്ണ്. ശ്രീമതി മനസ്സു വെളുപ്പുള്ളവളെങ്കില്‍ ഭര്‍ത്താവ് വിജയിക്കും. തൊലിപ്പുറമെ മാത്രമേ നിറമുള്ളൂവെങ്കില്‍ ഭര്‍ത്താവിനു പരാജയം പ്രതീക്ഷിക്കാം; അതുവഴി അവള്‍ക്കും. അരങ്ങില്‍ തിളങ്ങുന്നത് ഭര്‍ത്താവെങ്കിലും അണിയറയില്‍ ഭാര്യക്കുമുണ്ട് ശക്തമായ റോള്‍. ഭാര്യയും ഇന്ന് അരങ്ങത്താണെന്ന് അറിയാതെയല്ല ഈ പറച്ചില്‍. ശരി സൂചിപ്പിച്ചെന്നു മാത്രം. ബലഹീനരായ ഭര്‍ത്താക്കളെ പിന്തുണയിലൂടെ കരുത്തരാക്കിയ ഭാര്യമാരുണ്ട്. പത്നിയുടെ സാമര്‍ത്ഥ്യം കൊണ്ടുമാത്രം […]

മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് ദല്‍ഹി സല്‍ത്തനത്തിലേക്കുള്ള ദൂരം എത്രയാണ്? ശത്രുസൈന്യം പടിവാതില്‍ക്കല്‍ എത്തിയിട്ടും അവസാനത്തെ മുഗിള രാജാവ് ബഹദൂര്‍ഷാ സഫര്‍ ആവര്‍ത്തിച്ച ഒരു വാചകമുണ്ട്: ദില്ലി ദൂര്‍ ഹസ്ത് ദല്‍ഹി വളരെ അകലെയല്ലേ? അല്ല എന്നാണ് നരേന്ദ്രമോഡി, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി തന്നെ തിരഞ്ഞെടുത്തതിന്‍റെ പിറ്റേന്ന് കുരുക്ഷേത്ര ഭൂമിക്കടുത്ത്, ഹരിയാനയിലെ റേവാരിയില്‍ പ്രസംഗിക്കവെ രാജ്യത്തെ ഓര്‍മിപ്പിച്ചത്. ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ മണ്ണ് ഹൈന്ദവ അന്തസ്ഥലികളെ ത്രസിപ്പിക്കുമെന്നറിയാവുന്നതു കൊണ്ടാവണം കുരുക്ഷേത്രയുടെ പ്രതീകാത്മകത ഉയര്‍ത്തിക്കാട്ടി മുസ്ലിം രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഡല്‍ഹിയിലേക്കുള്ള തന്‍റെ […]

ഫാനൂസ്

ഫാനൂസ്

ആകാശച്ചെരിവില്‍ ചന്ദ്രനുദിച്ചു തെരുവോരത്ത് ഫാനൂസ് തെളിഞ്ഞു റമദാന്‍ ഇങ്ങെത്തി റമദാന്‍ ഇങ്ങെത്തി സയ്യിദ് ദര്‍വീശിന്‍റെ വരികള്‍ ഈണത്തില്‍ പാടി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ നോന്പിന്‍റെ തലേന്ന് മുതിര്‍ന്നവര്‍ സമ്മാനമായി തന്ന ഫാനൂസുകള്‍ തൂക്കിപ്പിടിച്ച് അയലത്തെ വീടുകള്‍ കയറിയിറങ്ങും. ഹദ്യ കിട്ടുന്ന നാണയത്തുട്ടുകള്‍ ഒരുക്കൂട്ടി വെക്കും. അതില്‍ നിന്ന് വേണം പെരുന്നാളിന് ബലൂണുകള്‍ വാങ്ങാന്‍. ഒപ്പം മുസെഹറാത്തിക്കും സമ്മാനം കൊടുക്കണം. ഞങ്ങള്‍ കുട്ടികള്‍ കരുതിയിരുന്നത് മുസെഹറാത്തി വന്ന് വിളിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ ആര്‍ക്കും നോന്പ് പിടിക്കാനാവില്ലെന്നായിരുന്നു. യൂസുഫ് അല്‍ഖുറശി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ […]