Articles

‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

”ഞാനൊരു ദുര്‍ബലയായ സ്ത്രീയാണ്; അവര്‍ക്കു എന്നെ ഇല്ലായ്മ ചെയ്യാന്‍ പ്രയാസമില്ല. പക്ഷേ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കു അത് കേട്ടില്ലെന്നു നടിക്കാനാവില്ല” – പറയുന്നത് ശ്വേതാഭട്ട്, ജയിലില്‍ കഴിയുന്ന ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ സഹധര്‍മിണി. കഴിഞ്ഞ ദിവസം കോഴിക്കോട്ടു കണ്ടപ്പോള്‍ അവര്‍ താനും കുടുംബവും നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ കുടുംബം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ വിവരിച്ചു. 2011ല്‍ നാനാവതി കമ്മീഷന്‍ മുന്‍പാകെ […]

നെഞ്ചിലെരിയുന്ന കത്ത്

നെഞ്ചിലെരിയുന്ന കത്ത്

പ്രിയപ്പെട്ട മോഡീ, ‘ആറു കോടി ഗുജറാത്തികളെ’ അഭിസംബോധന ചെയ്തുകൊണ്ട് താങ്കള്‍ ഒരു കത്തെഴുതാന്‍ തയാറായി എന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. താങ്കളുടെ മനസിലേക്ക് ഒരു കിളിവാതില്‍ തുറന്നുതരിക മാത്രമല്ല, അതേ മാധ്യമത്തിലൂടെ താങ്കളോടു പ്രതികരിക്കുവാന്‍ എനിക്കൊരവസരം ലഭ്യമാക്കുക കൂടിയാണ് ഇതിലൂടെ താങ്കള്‍ ചെയ്തിരിക്കുന്നത്. എന്റെ പ്രിയ സഹോദരാ, ജാക്കിയ നാസിം എഹ്‌സാന്‍ ജാഫ്‌റിി വെര്‍സസ് സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധി താങ്കള്‍ പൂര്‍ണമായും തെറ്റായിട്ടാണ് മനസിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. താങ്കളെയും അതുവഴി താങ്കളെ […]

ഴാക്യൂസ്, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍

ഴാക്യൂസ്, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍

‘ഴാക്യൂസ്’ (J’Accuse) എന്ന ഫ്രഞ്ച് പദം ആധുനിക ലോക രാഷ്ട്രീയ ചരിത്രത്തില്‍ അനവധി തവണ മുഴങ്ങിക്കേട്ട പ്രതിഷേധത്തിന്റെ കനല്‍സ്വരങ്ങളിലൊന്നാണ്. ‘ഐ അക്ക്യൂസ്’ അഥവാ ‘ഞാന്‍ ആരോപിക്കുന്നു’ എന്നാണീ പദത്തിന്റെ അര്‍ഥം. ‘ഞാന്‍ ശക്തമായി അപലപിക്കുന്നു’ എന്ന് കൂടുതല്‍ കൃത്യമായി ഇതിനെ വിവര്‍ത്തനം ചെയ്യാം. പത്തൊമ്പതാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോള ആണ് ‘ഴാക്യൂസ്’ എന്ന പ്രയോഗത്തിന്റെ പ്രോദ്ഘാടകന്‍. ഫ്രാന്‍സിലെ തേഡ് റിപ്പബ്ലിക്കിന്റെ കാലത്ത്, ആല്‍ഫ്രഡ് ഡ്രെയ്ഫ്യൂസ് എന്ന ജൂത വംശജനായ സൈനികോദ്യോഗസ്ഥന്‍ നേരിട്ട രാജ്യദ്രോഹക്കുറ്റവിചാരണയാണ് […]

മോഡി 2.0 സംഘകാല കണക്കുപുസ്തകത്തിലെ കര്‍ഷകര്‍

മോഡി 2.0 സംഘകാല കണക്കുപുസ്തകത്തിലെ കര്‍ഷകര്‍

27,86,349 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് 2019-20 കാലയളവിലേക്കായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് (അഞ്ച് ലക്ഷം കോടി ഡോളര്‍) ഉയര്‍ത്തുമെന്ന ഗംഭീര പ്രഖ്യാപനവും ധനമന്ത്രി ബജറ്റ്പ്രസംഗത്തില്‍ നടത്തുകയുണ്ടായി. ബാങ്കിംഗ് മേഖലയില്‍ കുതിച്ചുയരുന്ന കിട്ടാക്കട (Non Performing Asset-NPA) പ്രതിസന്ധി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഉല്‍പാദന മാന്ദ്യം, വിദേശ കടത്തിലെ വര്‍ധനവ്, വിദേശനിക്ഷേപത്തിലെ ഇടിവ് തുടങ്ങി സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന […]

തടയണകള്‍ സ്വയം പണിയാന്‍ കഴിയാത്തവരെന്തു ചെയ്യും?

തടയണകള്‍ സ്വയം പണിയാന്‍ കഴിയാത്തവരെന്തു ചെയ്യും?

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗണ്യമായി ശക്തിപ്പെട്ടില്ലെങ്കില്‍, വരും മാസങ്ങളില്‍ മഴയുടെ വിതരണം മെച്ചപ്പെട്ടില്ലെങ്കില്‍ ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വീണ്ടും വരള്‍ച്ചയുണ്ടാകും. 2019 ജൂലൈ 7 വരെ ഇന്ത്യയിലെ 266 ജില്ലകളില്‍ മഴയുടെ കുറവ് നാല്പതു ശതമാനമോ അതിനു മുകളിലോ ആയിരുന്നു. അതില്‍ പകുതി ജില്ലകളില്‍ ആ കുറവ് അറുപതു ശതമാനത്തില്‍ കൂടുതലും 46 ജില്ലകളില്‍ എണ്‍പതു ശതമാനത്തില്‍ കൂടുതലുമായിരുന്നു. ഇതില്‍ പലതും മണ്‍സൂണ്‍ അടുത്തു മാത്രം എത്തിയ വടക്കേ ഇന്ത്യയിലാണ്. എന്നാല്‍ മണ്‍സൂണ്‍ മുമ്പേ എത്തിയ തെക്കന്‍, കിഴക്കന്‍ […]