Articles

മനുഷ്യരായിരിക്കാനുള്ള സമരം

ഒരു ജീവി എന്ന നിലക്ക് മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം മനുഷ്യനല്ലാതെ ജീവിക്കുക എന്നതാണ്. മദ്യത്തിനെതിരെയുള്ള പ്രത്യക്ഷ സമരത്തിന്റെ ആദ്യഘട്ടമെന്നോണം ഡിസ.31ന് എസ്എസ്എഫ് മദ്യവില്പന തടയുന്നു; സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍ എന്‍ എം സ്വാദിഖ് സഖാഫി       വായനാ മുറിയില്‍ ചിതറിക്കിടക്കുന്ന ദിനപത്രങ്ങളില്‍ ഒന്നാം പേജിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ആ വാര്‍ത്തയുള്ളത്; പാര്‍ലമെന്റിനെപ്പോലും ഇളക്കിമറിച്ച സംഭവം. ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഒരു പറ്റം ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗം […]

പെണ്ണുങ്ങളുടെ 'മതപഠനം' വഴിമാറുമ്പോള്‍

      കഴിഞ്ഞ ഏതോ ഒരു ലക്കത്തില്‍ ‘പര്‍ദ്ദക്കറുപ്പിന്റെ അഴകില്‍ ഒരു നഗരം’ എന്ന ചെറുകുറിപ്പ് കണ്ടു, ഞെട്ടി. മതപ്രഭാഷകന്മാ ര്‍ നാട് നന്നാക്കുന്നതാണനുഭവം. ഇത് കേടു വരുത്തുകയാണ്. വനിതകള്‍ക്ക് ദീന്‍ പഠിപ്പിക്കുന്നു എന്ന വ്യാജേന അവരെ തെരുവിലിറക്കുന്നത് ഒരിക്കലും ശരിയല്ല. പണ്ഡിത•ാര്‍ക്ക് വിവരമുണ്ടെങ്കില്‍ അത് ഹലാലായ നിലയില്‍ വിനിമയം ചെയ്യാനാണ് നോക്കേണ്ടത്. അതിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ സാങ്കേതികമായി എത്രയോ വിപുലമാണ്. നാട്ടിലുള്ള പെണ്ണുങ്ങള്‍ മുഴുവന്‍ തന്റെ മുന്നിലേക്കിറങ്ങി വന്നാലേ ദീന്‍ കാര്യം മുറ പോലെ നടക്കൂ […]

ഞെട്ടലും നീറ്റലും ആര്‍ക്കാണ് പാഠം?

ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ പുകയുന്ന തലച്ചോറും വിഷം പമ്പ് ചെയ്യുന്ന ഹൃദയവുമായിരുന്ന അമേരിക്ക ആദം ലാന്‍സ എന്ന ഇരുപതുകാരനായ കൊലയാളിയുടെ തോക്കിനു മുമ്പില്‍ വിറപൂണ്ടിരിക്കുകയാണ്. അമേരിക്കയിലെ കണേറ്റിക്കട്ടില്‍ അധ്യാപികയായ സ്വന്തം അമ്മയെ കൊന്നിട്ട് അരിശംതീരാതെ പള്ളിക്കൂടത്തിലേക്ക് പാഞ്ഞുകയറി പ്രിന്‍സിപ്പളടക്കം പത്തു വയസ്സ് തികയാത്ത ഇരുപത് കുട്ടികളെയും എട്ട് മുതിര്‍ന്നവരെയും കൊന്ന സംഭവം കോര്‍പറേറ്റുകളെ താലോലിക്കുന്ന അങ്കിള്‍സാമിന്റെ അടിവയറ്റിലാണ് കൊണ്ടത്. കണേറ്റിക്കട്ട് സാന്‍ഡ് ഹുക്ക് സ്ക്കുളിലെ തോക്കുകൊണ്ടുള്ള തീക്കളി അമേരിക്കയിലെ ആദ്യ ഇനമൊന്നുമല്ല . 1999ഏപ്രില്‍ 20ന് 12 […]

നമ്മുടെ ഭാഷാപമാനവും അഭിമാനവും

“പല പേഷ്യന്റ്സും റിസല്‍റ്റ് തരുന്നൊരു ഹെയര്‍ ഓയിലിനെക്കുറിച്ച് ചോദിക്കുമായിരുന്നു. പലതും അവയ്ലെബിള്‍ ആണെങ്കിലും ഒന്നും ഇഫക്ടീവാണെന്ന് പറയാനാവില്ലായിരുന്നു. ഒരു റൈറ്റ് അപ് വായിച്ചാണ് ഞാന്‍ ഇന്ദുലേഖയെക്കുറിച്ച് അറിയുന്നത്. ഉപയോഗിച്ചു നോക്കിയപ്പോള്‍ വിശ്വാസമായി. ഇപ്പോള്‍ പേഷ്യന്റ്സിന് ഞാന്‍ ഇന്ദുലേഖ തന്നെ സജസ്റ് ചെയ്യുന്നു.”       മേല്‍ പറഞ്ഞത് ഒരു പരസ്യവാചകം. ഒരു ഡോക്ടറുടെ കുറിപ്പടിയായി തോന്നിപ്പിക്കാന്‍ ഈ ചെറിയ ഖണ്ഡികയെ വികൃതമാക്കിയത് എട്ട് ഇംഗ്ളീഷ് വാക്കുകളെ ഇടയില്‍ കൂട്ടിച്ചേര്‍ത്താണ്.      ഇനി പറയുന്നത് ശ്രദ്ധിക്കുക; […]

ചലച്ചിത്രമേളയിലെ ബദല്‍ ഓപ്പണ്‍ഫോറം

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ നിര്‍ത്തിവച്ച ഓപ്പണ്‍ഫോറം പുനഃസ്ഥാപിക്കണമെന്ന് ‘ജനാധിപത്യത്തിലെ മാടമ്പിത്തരവും കലയിലെ ജനാധിപത്യവും’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ബദല്‍ ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ വിമര്‍ശിക്കാനും നിരൂപിക്കാനുമുള്ള അവസരം സിനിമാസ്വാദകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും അവകാശമാണ്. ഈ അവകാശങ്ങളെ നിഷേധിച്ച് ചലച്ചിത്ര അക്കാദമിയെ ഫാസിസ്റ്വത്കരിക്കാനാണ് സിനിമാമന്ത്രി ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ചലച്ചിത്രോത്സവത്തിന്റെ യശസ്സ് ഇല്ലാതാക്കുന്നതിനേ ഇത് ഇടയാക്കൂ എന്നും ഫോറം അഭിപ്രായപ്പെട്ടു.     യോജിക്കാനും വിയോജിക്കാനുമുള്ള അവസരം ഇല്ലാതാക്കിയത് […]