Articles

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

പൗരാണിക ഇറാനിലെ ആര്യഭാഷയായിരുന്ന സെങ്ങും ഇന്ത്യയിലെ സംസ്‌കൃതവും തമ്മില്‍ സാമ്യമുണ്ട്. ഇന്ന് ഇറാന്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് പണ്ടു വസിച്ചിരുന്നവരുടെ പുണ്യഗ്രന്ഥമായ ‘അവസ്ത’യിലും ഇന്ത്യക്കാരുടെ വേദങ്ങളിലും ഒരേ ദേവന്മാരെപ്പറ്റി പറയുന്നുമുണ്ട്. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ദക്ഷിണേഷ്യയിലേക്ക് കുടിയേറിയ ആര്യന്മാരാണ് സംസ്‌കൃതത്തെയും വേദങ്ങളെയും ഇവിടെയെത്തിച്ചതെന്നതിന് പുരാവസ്തു, ഭാഷാ ശാസ്ത്ര തെളിവുകള്‍ പലതുമുണ്ട്. എങ്കിലും ആര്യന്മാരുടെ അധിനിവേശം ഒരു കെട്ടുകഥയാണെന്ന വാദത്തിന് കുറച്ചുകാലമായി ശക്തിയേറി വരികയാണ്. അതിന് ഒരേയൊരു കാരണമേയുള്ളൂ. സംസ്‌കൃതം ആര്യന്മാര്‍ കൊണ്ടുവന്നതാണെന്ന് സമ്മതിച്ചാല്‍ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ ഭാരതീയ പൈതൃകം […]

ഭരണകൂടത്തിന്റെ പ്രതിപക്ഷത്താകയാല്‍

ഭരണകൂടത്തിന്റെ പ്രതിപക്ഷത്താകയാല്‍

പ്രകാശ് ജാവേദ്കര്‍ വിവരാവകാശ മന്ത്രാലയത്തിന്റെ ചുമതലയേറ്റപ്പോള്‍ പ്രസ്താവിച്ചത് മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്. എന്നാല്‍ രാജ്യത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ജാവേദ്കറിന്റെ വാക്കുകളും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലെ വൈരുദ്ധ്യമാണ് കാണിക്കുന്നത്. ഐ.പി.സി 500 ക്രിമിനല്‍ ഡിഫമേഷന്‍ ചുമത്തിയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മുന്‍ ഹിന്ദി റിപ്പോര്‍ട്ടറായ പ്രശാന്ത് കനോജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിവാഹാഭ്യര്‍ഥന നടത്തിയ യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിനാണ്, […]

വഴിതുറക്കുന്ന ഉടമ്പടികള്‍

വഴിതുറക്കുന്ന ഉടമ്പടികള്‍

ഇസ്രയേല്യരോട് അല്ലാഹു ചില കരാറുകള്‍ ചെയ്തിരുന്നു. എന്തുകൊണ്ടെന്നാല്‍ നരകത്തീയില്‍ വെന്തു വെണ്ണീറാകാന്‍ തക്ക കയ്യിലിരിപ്പുകളുണ്ടായിരുന്നു അവര്‍ക്ക്. അതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള വഴിയാണീ കരാര്‍. അവ പാലിച്ചിരുന്നെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഇരുലോക ക്ഷേമത്തിന്ന് വേണ്ടതെല്ലാം അതിലുണ്ടായിരുന്നു. ഒറ്റ സൂക്തത്തില്‍ ഖുര്‍ആന്‍ അതൊതുക്കിയിട്ടുണ്ട്. ‘ബനൂ ഇസ്രയേല്യരോട് നാം കരാര്‍ വാങ്ങിയതിനെ ഓര്‍ക്കുക. നിങ്ങള്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. മാതാപിതാക്കളോടും ഉറ്റ ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല രീതിയില്‍ വര്‍ത്തിക്കണം. ആളുകളോട് നല്ലതു പറയണം. നിസ്‌കാരം നിലനിര്‍ത്തണം. സകാത് കൊടുക്കണം. എന്നാല്‍ […]

ഈ ആത്മീയ മണ്ഡലത്തില്‍ ചെറുജീവികളുടെ ഇടം

ഈ ആത്മീയ മണ്ഡലത്തില്‍ ചെറുജീവികളുടെ ഇടം

ഇരുട്ടില്‍ ചെറിയൊരു വെളിച്ചം കത്തിക്കുമ്പോള്‍ അവിടെയും പ്രാണികളുടെ ആധിക്യം! ആവശ്യം കഴിഞ്ഞാല്‍ നാമുടനെ ആ വെളിച്ചം തന്നെ കെടുത്തിക്കളയാനാണ് ശ്രമിക്കുക. പരകോടി ജീവികളുടെ കൂടി ആവാസകേന്ദ്രമാണ് ഈ ഭൂമി എന്ന സത്യം മറന്നു പോയിരിക്കുന്നു. പ്രകാശവും വെള്ളവും വായുവുമെല്ലാം തന്റെ മാത്രം കുത്തകയാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. പുതുമഴ പെയ്തു നനഞ്ഞ ഭൂമിയില്‍ ധാരാളം പ്രാണികളുണ്ടാകുമെന്ന കാരണത്താല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചെരുപ്പിടാതെയായിരുന്നു നടന്നിരുന്നത്. ഇന്ന് എത്ര ബഷീറുമാരുണ്ടാവും? വാഷ്ബേസിനില്‍ കുമിഞ്ഞുകൂടിയ ഉറുമ്പിന്‍ പറ്റങ്ങള്‍ ഒരിറ്റു പാനജലമാണ് അന്വേഷിക്കുന്നതെന്ന […]

പ്രാണനാണീ പ്രാണികള്‍

പ്രാണനാണീ പ്രാണികള്‍

എപ്പോഴാണ് അവസാനമായി നിങ്ങളുടെ ചായക്കപ്പിലേക്ക് ഒരു പ്രാണി വന്നു വീണത്? ഉജ്ജ്വലമായി പ്രകാശിക്കുന്ന നിരത്തുവിളക്കിനു കീഴില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ കുപ്പായക്കഴുത്തില്‍ ഒരു പ്രാണി പാറി വീണതെന്നാണ്? ഇക്കാലത്ത് പ്രാണികള്‍ ജാലകച്ചില്ലുകളില്‍ വന്നിടിക്കുന്നതോ സൂര്യവെളിച്ചത്തില്‍ മൂളിപ്പറക്കുന്നതോ അപൂര്‍വ്വമാണ്. അതൊരു നല്ല കാര്യമാണെന്ന് കരുതുന്നുണ്ടെങ്കില്‍, വീണ്ടുമൊന്ന് ആലോചിക്കൂ. ഏകദേശം 5.5 ദശലക്ഷം പ്രാണിവര്‍ഗങ്ങളാണ് നമ്മുടെ ഭൂമിയില്‍ മൂളിപ്പറക്കുകയും ഇഴയുകയും പമ്മി നടക്കുകയും ചെയ്യുന്നത്. എന്നാല്‍ ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ എന്ന മാസികയില്‍ ഈയ്യടുത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനമനുസരിച്ച് അവയില്‍ നാല്പതു ശതമാനവും […]