Articles

കരിനിയമം തട്ടിപ്പറിച്ച കാല്‍നൂറ്റാണ്ടിന്റെ ജീവിതം

കരിനിയമം തട്ടിപ്പറിച്ച കാല്‍നൂറ്റാണ്ടിന്റെ ജീവിതം

2019 ഫെബ്രുവരി 27, നാസിക്കിലെ ടാഡ പ്രത്യേക കോടതി. ഇരുപത്തിയഞ്ച് വര്‍ഷത്തെ നിരന്തരവും നിരാശാജനകവുമായ നീണ്ട നിയമപോരാട്ടങ്ങളുടെ അതിനിര്‍ണായകമായ ഒരു വിധി പ്രതീക്ഷിച്ച് പതിനൊന്നു പേര്‍ കോടതിയില്‍ ക്ഷമയോടെ നില്‍ക്കുന്നു; ജമീല്‍ അഹമ്മദ് ഖാന്‍, മുഹമ്മദ് യൂനുസ്, യൂസുഫ് ഖാന്‍, ഹാറൂണ്‍ അന്‍സാരി, വസിം ആസിഫ്, അയ്യൂബ് ഇസ്മായില്‍ ഖാന്‍, ഷെയ്ഖ് ശാഫി, ഫാറൂഖ് അഹ്മദ് ഖാന്‍, അബ്ദുല്‍ ഖാദര്‍ ഹബീബി, സയ്യിദ് അഷ്ഫാഖ് മിര്‍, മുംതാസ് നിര്‍ത്താസ മിര്‍. പതിനൊന്നു പേരുടെയും കുടുംബങ്ങള്‍ കഴിഞ്ഞ രണ്ടര […]

അവോക്കര്‍ മുസ്‌ലിയാര്‍ പിടിയിലാകുന്നു

അവോക്കര്‍ മുസ്‌ലിയാര്‍ പിടിയിലാകുന്നു

നിലമ്പൂര്‍ ഭാഗങ്ങളില്‍ ചില ടിമ്പര്‍ ഡിപ്പോകള്‍ മാപ്പിള സൈനിക ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്നു. പലതും പട്ടാളം തകര്‍ത്തു. മുഹമ്മദ് കോയ തങ്ങളെയും കൂട്ടരെയും പിടികൂടാനാവാതെ പട്ടാളം മടങ്ങുകയായിരുന്നു. തങ്ങളും മൊയ്തീന്‍ കുട്ടി ഹാജിയും മമ്പുറത്തെ പ്രാര്‍ഥനക്ക് പോകാനുള്ള ഉദ്ദേശ്യത്തോടെ നിലമ്പൂര്‍ ഭാഗത്ത് നിന്ന് പുറപ്പെട്ടിരുന്നു. അവോക്കര്‍ മുസ്‌ലിയാരുടെ ഒരു സംഘം കൊന്നാര് തങ്ങളുടെ സൈന്യത്തില്‍ ചേരാന്‍ പോകവേ പെരിളിയില്‍ തമ്പടിച്ചിരുന്നു. ഇവരില്‍ ഒമ്പത് പേരെ പട്ടാളം കൊന്നു. നാട്ടുകാര്‍ കൂട്ട വാങ്കുവിളിച്ച് ജനങ്ങളെ വരുത്തിയെങ്കിലും പട്ടാളം പിന്തിരിയുകയാണുണ്ടായത്. തങ്ങള്‍ […]

തോപ്പിൽ സ്‌മരണകൾ

തോപ്പിൽ സ്‌മരണകൾ

തോപ്പില്‍ മുഹമ്മദ് മീരാന്‍ ജനനം : 1944 സപ്തംബര്‍ 26 പിതാവ് : മുഹമ്മദ് അബ്ദുല്‍ഖാദര്‍ മാതാവ് : പാത്തകണ്ണ് ജന്മദേശം : തേങ്ങാപട്ടണം, തിരുനെല്‍വേലി ഭാര്യ : ജലീല മീരാന്‍ മക്കള്‍ : ശമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ് കൃതികള്‍: നോവലുകള്‍ ഒരു കടലോരഗ്രാമത്തില്‍ കഥൈ, തുറൈമുഖം, കൂനന്‍തോപ്പ്, ചായ്വു നാര്‍ക്കാലി, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവര്‍, കുടിയേറ്റം കഥാസമാഹാരങ്ങള്‍ അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍, ഒരു […]

ചരിത്രം മെയ് 23 ന് അവസാനിക്കുന്ന കലണ്ടറല്ല

ചരിത്രം മെയ് 23 ന് അവസാനിക്കുന്ന കലണ്ടറല്ല

ദിഗ്‌വിജയ് സിംഗായിരുന്നു ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. പത്ത് വര്‍ഷം മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസിന്റെ പ്രതാപകാലമുഖം. ഭോപ്പാല്‍ ഉറച്ച ബി.ജെ.പി മണ്ഡലമാണ്. അറുപത് ശതമാനത്തിന് മേല്‍ വോട്ടുണ്ട് ബി.ജെ.പിക്ക് ആ മണ്ഡലത്തില്‍. സുശീല്‍ ചന്ദ്രവര്‍മയും ഉമാഭാരതിയുമൊക്കെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ച് കയറിയ മണ്ഡലം. ഇക്കുറി മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ദിഗ്‌വിജയ് സിംഗെന്ന കരുത്തനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. തീവ്രഹിന്ദുത്വയെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണെങ്കിലും തോല്‍പിച്ചതിന്റെ തിളക്കവുമുണ്ട് കോണ്‍ഗ്രസിന്. 165 സീറ്റുമായി ഭരണം കയ്യാളിയിരുന്ന ബി.ജെ.പിയെ […]

ഒരു കടലോര കഥാകാരന്റെ എഴുത്തും ജീവിതവും

ഒരു കടലോര കഥാകാരന്റെ എഴുത്തും ജീവിതവും

1998ല്‍, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ചാണ് തോപ്പില്‍ മുഹമ്മദ് മീരാനെ ഞാനാദ്യമായി കാണുന്നത്. തുഞ്ചന്‍ ഉത്സവത്തില്‍ പങ്കെടുക്കാനായി വന്നതായിരുന്നു അദ്ദേഹം. കന്നട എഴുത്തുകാരി സാറാ അബൂബക്കറിനെയും ആദ്യമായി കണ്ടത് അന്നാണ്. കാരശ്ശേരി മാഷാണ്, ‘ഇത് തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. മലയാളിയെ പോലെ മലയാളം സംസാരിക്കുന്ന തമിഴന്‍ എന്നതായിരുന്നു എന്റെ ആദ്യ കൗതുകം. ഞാനീ കാര്യം അദ്ദേഹത്തോടു തന്നെ സൂചിപ്പിച്ചപ്പോള്‍, ചിരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു: ‘മലയാളം അറിയാം. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന […]