Articles

ഗുരു/ ശിഷ്യന്‍

ഗുരു/ ശിഷ്യന്‍

കോഴിക്കോട് നെഹ്‌റു വരുന്നു. അന്വേഷണത്വരയും രാഷ്ട്രീയ ബോധവും കലാസാഹിത്യങ്ങളോടുള്ള അഭിനിവേശവും വേണ്ടുവോളമുള്ള തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്ന ദര്‍സ് വിദ്യാര്‍ത്ഥിക്ക് ആ പരിപാടിക്ക് ഒന്ന് പോയാലോ എന്ന് കലശലായ ആശ. ആശ പെരുത്തപ്പോള്‍ ഉസ്താദിനോട് പറഞ്ഞാല്‍ എന്താകും എന്ന ആശങ്ക. അവസാനം പോകാന്‍ തീരുമാനിച്ചു; സമ്മതമില്ലാതെ. പക്ഷേ, ഘ്രാണശക്തിയുള്ള ഉസ്താദ് അരുമശിഷ്യന്‍ പോയത് അറിഞ്ഞു. എന്നാല്‍ ദര്‍സില്‍ നിന്ന് പുറത്താക്കിയോ? ഇല്ല. രക്ഷിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞോ? അതുമില്ല. തല്ലിയോ? ഏയ്! രോഷപ്പെട്ടോ? നെവര്‍. പിന്നെ എന്തായിരുന്നു ശിക്ഷ? […]

അധ്യാപകര്‍ കുട്ടിയെ ബഹുമാനിക്കണം

അധ്യാപകര്‍ കുട്ടിയെ ബഹുമാനിക്കണം

ഈ തലക്കെട്ടുതന്നെ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നറിയാം. കുട്ടികള്‍ അധ്യാപകരെയല്ലാതെ അധ്യാപകര്‍ കുട്ടികളെ ബഹുമാനിക്കണോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അധ്യാപകരോട് ഒരു ബഹുമാനവുമില്ല. ബഹുമാനം എന്നത് ചോദിച്ചുവാങ്ങേണ്ടതോ പിടിച്ച് വാങ്ങേണ്ടതോ അല്ല. നമ്മോട് കുട്ടികള്‍ എങ്ങനെ പെരുമാറണം എന്നാണ് നാം ആഗ്രഹിക്കുന്നത്, അതുപോലെ നാം അവരോട് പെരുമാറണം. അങ്ങനെ പലരും പെരുമാറുന്നത് അവര്‍ കാണണം. ചില അനുഭവങ്ങള്‍ സൂചിപ്പിക്കാം. പ്ലസ് ടു പഠിക്കുന്ന അമൃതയുടെ പിറന്നാളിന് സ്‌കൂളിലെ എല്ലാവര്‍ക്കും ലഡു വിതരണം ചെയ്യുന്നു. സ്റ്റാഫ് റൂമിലെത്തി എല്ലാ അധ്യാപകര്‍ക്കും […]

അവസാന ബെല്ലും മുഴങ്ങിക്കഴിയുമ്പോള്‍

അവസാന ബെല്ലും മുഴങ്ങിക്കഴിയുമ്പോള്‍

പണ്ടു പഠിപ്പിച്ച ചെറുതും വലുതുമായ എല്ലാ അധ്യാപകരോടും മനസില്‍ നിറയെ ബഹുമാനമാണ്. സ്‌കൂളില്‍ ഏറ്റവും ഭയപ്പെട്ടിരുന്ന അധ്യാപകനോടാണ് സ്‌കൂള്‍മുറ്റം വിട്ടത് തൊട്ട് ഏറ്റവും സ്‌നേഹം. വഴിയിലെവിടെവച്ചെങ്കിലും കണ്ടുമുട്ടുമ്പോള്‍ ഇന്നും ഏറെ ആദരവോടെതന്നെയായിരിക്കും അദ്ദേഹത്തെ സ്വീകരിക്കുന്നത്. അദ്ദേഹം വടിയെടുത്തതും കണ്ണുരുട്ടിയതും ശാസിച്ചതും ഉപദേശിച്ചതും ഞങ്ങളുടെ നന്മക്കായിരുന്നു എന്ന തിരിച്ചറിവാണ് അതിനാധാരമായത്. പത്താം ക്ലാസിലെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ് സകൂള്‍ മുറ്റം വിടുമ്പോള്‍ ‘എന്താടാ… പരീക്ഷയെല്ലാം നല്ലവണ്ണം എഴുതിയില്ലേ’ന്ന് അല്പം തമിഴ് കലര്‍ന്ന മലയാളത്തില്‍ രാജേന്ദ്രന്‍ മാഷുടെ അവസാനത്തെ ചോദ്യവും […]

ദേശാഭിമാനവും ദേശവിരുദ്ധതയും ഹരജികള്‍ ചരിത്രം പറയുന്നു

ദേശാഭിമാനവും ദേശവിരുദ്ധതയും ഹരജികള്‍ ചരിത്രം പറയുന്നു

എണ്‍പത്തിഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ്,1931 മാര്‍ച്ച് 23ന,് ഭഗത്‌സിംഗിനെയും അദ്ദേഹത്തിന്റെ രണ്ടു സഖാക്കളായ രാജ്ഗുരുവിനെയും സുഖ്‌ദേവിനെയും ലാഹോറില്‍ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നു. രക്തസാക്ഷിത്വം വരിക്കുന്ന സമയത്ത് ഭഗത്‌സിംഗിന് ഇരുപത്തിമൂന്നുവയസ്സു മാത്രമാണ് പ്രായം. മുഴുവന്‍ ജീവിതവും മുന്നിലുണ്ടായിരുന്നിട്ടും അദ്ദേഹം ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിക്കാന്‍ തയാറായില്ല. ചില അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും അതാഗ്രഹിച്ചിരുന്നുവെങ്കില്‍ പോലും. തന്റെ അവസാനത്തെ ഹരജിയിലും സത്യവാങ്മൂലത്തിലും അദ്ദേഹം കൊളോണിയല്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റത്തില്‍ ഉറച്ചുനിന്നു. തന്നെ തൂക്കിക്കൊല്ലരുതെന്നും ഫയറിംഗ് സ്‌ക്വാഡിനെ കൊണ്ട് വെടിവെച്ചു കൊല്ലുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം […]

ലീഗ് എഴുപതില്‍ വന്നുനില്‍ക്കുമ്പോള്‍

ലീഗ് എഴുപതില്‍ വന്നുനില്‍ക്കുമ്പോള്‍

ഒരു പാര്‍ട്ടിക്ക് എഴുപത് വയസ്സ് തികയുന്ന സന്ദര്‍ഭം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് . ഒരുപാട് രാഷ്ട്രീയപ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും ഭൂതകാലത്തില്‍ തിരോഭവിച്ച അനുഭവപാഠം നമ്മുടെ മുന്നിലുള്ളപ്പോള്‍ വിശേഷിച്ചും. ആധുനിക ഇന്ത്യയുടെ സഞ്ചാരഗതി നിര്‍ണയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോടൊപ്പം സമാന്തരമായി നടന്നുനീങ്ങിയ ഒരു പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിം ലീഗ് എഴുപത് വയസ്സ് തികയ്ക്കുമ്പോള്‍ കോട്ടനേട്ടങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ സാംഗത്യമുണ്ട്. ആ ശ്രമം സത്യസന്ധമാകുമ്പോള്‍ പുതിയ തലമുറക്കെങ്കിലും അത് വെളിച്ചം പകരാന്‍ സഹായിച്ചുകൂടായ്കയില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ആര് എത്ര […]