Articles

ഡല്‍ഹിയിലെ നോമ്പുകാലം

ഡല്‍ഹിയിലെ നോമ്പുകാലം

ഡല്‍ഹിയിലെ വേനല്‍ കാലത്താണ് ഇത്തവണയും നോമ്പ്. പതിനാല് മണിക്കൂറാണ് നിലവില്‍ നോമ്പിന്റെ ഇവിടുത്തെ ദൈര്‍ഘ്യം. ഒടുവിലെ പത്താകുമ്പോഴേക്കും ഇത് പതിനാറ് മണിക്കൂറൊക്കെ കടക്കും. അതും ഉഷ്ണം കടുക്കുന്ന വേളയില്‍. ചൂടുകാറ്റും ഇടയ്ക്കിടക്ക് വീശിക്കയറുന്ന പൊടിക്കാറ്റുമെല്ലാം നോമ്പുകാലത്തെ പുറം ജീവിതം ദുസ്സഹമാക്കും. എന്തെങ്കിലും ശീതീകരണ സംവിധാനങ്ങളില്ലെങ്കില്‍ അകവും തഥൈവ! ദില്ലിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന സമയമാണിത്. ഏകദേശം അന്‍പതോടടുക്കും. ഡല്‍ഹിയുടെ കാലാവസ്ഥയും ഇവിടുത്തെ ജീവിത യാഥാര്‍ത്ഥ്യങ്ങളെപോലെ എപ്പോഴും തീവ്രവും തീക്ഷണവുമാണ്. ശൈത്യം വന്നാല്‍ ആളെകൊല്ലുന്ന തണുപ്പാണ്. വേനലായാല്‍ […]

ശ്രീലങ്ക ഇനി നമുക്ക് തൊലിപ്പുറ വാര്‍ത്തയല്ല

ശ്രീലങ്ക ഇനി നമുക്ക് തൊലിപ്പുറ വാര്‍ത്തയല്ല

”ഭീകരതക്കെതിരായ യുദ്ധത്തില്‍, ഭീകരതയെ ഭീകരതയുടെ ആയുധം കൊണ്ട് നേരിടുകയാണെന്ന് രണ്ട് ൈവരികളും അവകാശപ്പെടുന്ന സാഹചര്യത്തില്‍, സമാധാനത്തിന് വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനത്തിനല്ലാതെ, മാനവരാശിയെ രക്ഷിക്കാനാവുകയില്ല.” മഹമൂദ് മംദാനി ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം. ഇസ്‌ലാമിനെകുറിച്ചുള്ള, ഇസ്‌ലാമിനെ മറയും കവചവുമാക്കി ഒരു കൂട്ടര്‍ കെട്ടഴിച്ചുവിടുന്ന ഭീകരതയെകുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ അധികമൊന്നും പരാമര്‍ശിക്കാറില്ല മഹ്മൂദ് മംദാനിയെ. ഭീകരതയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അടിവേരുകള്‍ പുറത്തിട്ട മംദാനി അക്കാദമിക് ഭീകരതാസംവാദകര്‍ക്ക് അത്രമേല്‍ സ്വീകാര്യനുമല്ല. ശ്രീലങ്കയിലെ വംശഹത്യയെക്കുറിച്ച് പക്ഷേ, മംദാനിയില്‍ നിന്ന് തുടങ്ങാന്‍ ന്യായങ്ങളുണ്ട്. […]

ലങ്കന്‍ മുസ്‌ലിംകള്‍:പുലിമടയില്‍നിന്ന് സിംഹവായിലേക്ക്

ലങ്കന്‍ മുസ്‌ലിംകള്‍:പുലിമടയില്‍നിന്ന് സിംഹവായിലേക്ക്

പൊലീസ് ആക്ഷനില്‍ സിവിലിയന്മാരെ, വിശിഷ്യാ സ്ത്രീകളെയും കുഞ്ഞുങ്ങളെയും, ആയുധപ്രയോഗത്തിന്റെ ഇരകളാക്കാതിരിക്കാന്‍ സൈന്യവും പൊലീസും അങ്ങേയറ്റത്തെ നിഷ്‌കര്‍ഷത പാലിക്കണമെന്നാണ് പരിഷ്‌കൃത ലോകത്തിന്റെ അപേക്ഷ. എന്നാല്‍, ഭീകരന്മാരെ തേടിയുള്ള പൊലീസ് നടപടിയില്‍ ഇത്തരം മനുഷ്യാവകാശങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് സമീപകാല അനുഭവങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തു. പശ്ചിമേഷ്യയില്‍ മാത്രമല്ല, നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലും ഭീകരവാദം എന്ന് കേട്ടപ്പോള്‍ സൈന്യമടക്കം മനുഷ്യാവകാശലംഘനങ്ങളുടെ വാര്‍ത്തയാണ് ഏപ്രില്‍ 28ന് നമുക്ക് തന്നത്. ശ്രീലങ്കയിലെ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നമ്മുടെ അയല്‍ ദ്വീപ് രാജ്യമായ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളിക്കകത്തും […]

ആ ഈസ്റ്റര്‍ ദിനം നമുക്കേറ്റുവാങ്ങേണ്ടി വന്നതെന്തിന്?

ആ ഈസ്റ്റര്‍ ദിനം നമുക്കേറ്റുവാങ്ങേണ്ടി വന്നതെന്തിന്?

സിറിയന്‍ പണ്ഡിതനായ ശൈഖ് മുഹമ്മദ് അല്‍ യാഖൂബിയുടെ പ്രശസ്തമായ ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു 2015 ല്‍. Refuting isis: A rebuttal of its religious and ideological foundations  എന്ന ശീര്‍ഷകത്തില്‍. അതിലദ്ദേഹം സലഫിസവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ആലോചനകള്‍ക്ക് കൃത്യമായ വിവരണം നല്‍കുന്നു. സലഫിസത്തെ രണ്ടായിട്ടാണ് അദ്ദേഹം പറയുന്നത്. ഒന്ന്: സലഫിസം ഇന്‍ ഡോഗ്മ, രണ്ട്: സലഫിസം ഇന്‍ ഫിഖ്ഹ്. ഒന്നാമത്തേതില്‍ ഇബ്നു തൈമിയ്യയെ അതിന്റെ മുഖ്യ ആശയദാതാവായി കാണുന്നു. രണ്ടാമത്തേതാവട്ടെ, ഇസ്ലാമിലെ മദ്ഹബുകളെ […]

ഒറ്റയാള്‍ പോരാട്ടത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍

ഒറ്റയാള്‍ പോരാട്ടത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍

ഒടുവില്‍ ആ നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്. മറവിക്ക് അല്‍പം പോലും വിട്ട് കൊടുക്കാന്‍ പാടില്ലാത്ത ചില സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ബില്‍ക്കീസ് ബാനുകേസിലെ കോടതി വിധി. തിരഞ്ഞെടുപ്പു ബഹളങ്ങള്‍ക്കിടയില്‍ ഒട്ടുംതന്നെ പ്രകടമല്ലാത്ത മോഡി തരംഗം സൃഷ്ടിക്കാന്‍ ഹിന്ദി വാര്‍ത്താചാനലുകള്‍ കഠിനപ്രയത്‌നം നടത്തുന്നതിനിടയില്‍ ഇത് വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായില്ല. ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്ക് ബില്‍ക്കീസിന്റെ വിജയം ഒരുപാട് ആഘോഷിക്കാന്‍ കഴിയില്ല. ബില്‍ക്കീസ് നേരിടേണ്ടിവന്ന ശാരീരിക, മാനസിക പ്രയാസങ്ങളും അവരുടെ നിയമപോരാട്ടത്തിന്റെ നാള്‍വഴികളും പറയുമ്പോള്‍ ഇന്നത്തെ ഇന്ത്യയുടെ ഭരണം കയ്യടക്കിയിരിക്കുന്ന […]