Articles

അവരുടെ കഞ്ഞിയിലും ചൗക്കിദാര്‍ മണ്ണുവാരിയിട്ടു

അവരുടെ കഞ്ഞിയിലും ചൗക്കിദാര്‍ മണ്ണുവാരിയിട്ടു

ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ച സ്വപ്‌ന പദ്ധതിയായിരുന്നു, National Rural Employment Guarantee Act 2005. ഗ്രാമങ്ങളില്‍ സ്ത്രീ പുരുഷ വിവേചനമില്ലാതെ തുല്യവേതനമെന്ന അടിസ്ഥാനനീതി സാധ്യമാക്കിയ പദ്ധതി. യു പി എ സര്‍ക്കാറിന് ശേഷം NREGA ക്ക് എന്ത് സംഭവിച്ചുവെന്നത് മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളില്‍ ഒരുപാടൊന്നും ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ, ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ NREGA എന്ന് ആഴത്തില്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘looking for Modi: give us our wages, not free money, […]

ദേശീയ പ്രൊഫ്‌സമ്മിറ്റ്: അറിവനുഭവങ്ങളുടെ ഒത്തിരുപ്പ്

ദേശീയ പ്രൊഫ്‌സമ്മിറ്റ്: അറിവനുഭവങ്ങളുടെ ഒത്തിരുപ്പ്

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമഘട്ട താഴ്‌വരകള്‍ക്കിടയിലെ ജൈവസമ്പന്നമായ ദേശമാണ് നീലഗിരി. ഹരിതാഭമായ നീലഗിരിക്കുന്നുകള്‍ക്കിടയില്‍ അറിവുല്‍പാദനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന പാടന്തറ മര്‍കസ് കാമ്പസില്‍ ദേശീയ, അന്തര്‍ദേശീയ സര്‍വകലാശാലകളിലെ 2000ത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുകയുണ്ടായി 2019 ഫെബ്രുവരി 8-10 തിയതികളില്‍ പന്ത്രണ്ടാമത് എസ് എസ് എഫ് ദേശീയ പ്രോഫ്‌സമ്മിറ്റില്‍. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ എസ് എസ് എഫ് നടത്തിയ ഉജ്വല മുന്നേറ്റങ്ങളുടെ ഉത്തരമാണ് നീലഗിരിയിലേക്കെത്തിയ 2000ത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍. പ്രൊഫ്‌സമ്മിറ്റ് 12ാമത് […]

ഇത് പൊയ്‌വെടിയല്ല, കാരണം

ഇത് പൊയ്‌വെടിയല്ല, കാരണം

ചരിത്രസംഭവങ്ങളും വ്യക്തികളും രണ്ടുതവണ ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് ഹെഗലാണ്. എല്ലായ്‌പ്പോഴും എന്നപോലെ കാള്‍മാര്‍ക്‌സ് അതിനെ തിരുത്തി. ഒന്നാം തവണ ദുരന്തമായും രണ്ടാം തവണ പ്രഹസനമായുമാണ് ചരിത്രം ആവര്‍ത്തിക്കുക എന്ന് ലൂയി ബോണപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമെയറില്‍ മാര്‍ക്‌സ് എഴുതി. മഹത്തായ മരണാനന്തരജീവിതം സിദ്ധിച്ച ധൈഷണികനാണ് മാര്‍ക്‌സ്. ലോകത്തിന്റെ സമസ്ത ചിന്താധാരകളെയും പലരൂപത്തില്‍ മാര്‍ക്‌സ് സ്വാധീനിക്കുന്നു. മാര്‍ക്‌സിന്റെ ഭൂതങ്ങള്‍ എന്ന് ദെറിദ. മാര്‍ക്‌സ് ജീവിതാന്ത്യം വരെ എഴുതിച്ചെറുത്ത മുതലാളിത്തം പോലും പ്രതിസന്ധിഘട്ടങ്ങളില്‍ മാര്‍ക്‌സിനെ അവര്‍ക്കുവേണ്ടി വായിച്ചെടുക്കുന്നു. സമാനമോ അതിലധികമോ ആണ് മാര്‍ക്‌സിസം […]

ആമിര്‍ ഒരാളല്ല;ഇരുട്ടറയില്‍ ആയിരങ്ങളിനിയുമുണ്ട്

ആമിര്‍ ഒരാളല്ല;ഇരുട്ടറയില്‍ ആയിരങ്ങളിനിയുമുണ്ട്

മൂന്നാം സെമസ്റ്ററിലെ ഡോക്യുമെന്ററി നിര്‍മാണത്തിനു വേണ്ടി വിഷയങ്ങള്‍ തിരയുന്നതിനിടക്ക് ഗ്രൂപ്പംഗമായിരുന്ന മെഹ്‌വഷാണ് മുഹമ്മദ് ആമിര്‍ ഖാനെക്കുറിച്ച് ആദ്യം പറയുന്നത്. എന്‍ ഡി ടി വിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കാലത്ത് ഇങ്ങനെ ഒരു സ്റ്റോറിയുമായി ബന്ധപ്പെട്ട ഓര്‍മയില്‍ നിന്നാണ് മെഹ്‌വഷ് അത് കണ്ടെത്തിയത്. തീവ്രവാദക്കേസില്‍ ജയിലില്‍ പോയ ഒരു നിരപരാധിയുടെ കഥ എന്നൊക്കെ പറഞ്ഞുചെന്നാല്‍ ഇത്തരം സെന്‍സേഷണല്‍ വിഷയങ്ങളോട് പൊതുവെ വിമുഖത കാണിക്കാറുള്ള ഡിപ്പാര്‍ട്ടുമെന്റില്‍ എളുപ്പമത് തള്ളിപ്പോകുമെന്ന ധാരണയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ ജയിലില്‍ പോയ ആമിറിനുവേണ്ടി കാത്തിരുന്ന ആലിയ […]

ഇടക്കാല ബജറ്റ്: അപകടകരമായ വിലപേശല്‍

ഇടക്കാല ബജറ്റ്: അപകടകരമായ വിലപേശല്‍

ബജറ്റാനന്തര ചര്‍ച്ചകള്‍ പലപ്പോഴും അലോസരമാകാറുണ്ട്. കക്ഷി രാഷ്ട്രീയ സ്വഭാവത്തോടെ ബജറ്റിനെ ചര്‍ച്ച ചെയ്യുന്നതിലൂടെ ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് രാജ്യത്തിന്റെ സാമ്പത്തികനിലയെ കുറിച്ചുള്ള വസ്തുനിഷ്ഠമായ അവബോധമാണ്. ഏതൊരു ബജറ്റിനെയും അനുകൂലമായും പ്രതികൂലമായും സമീപിക്കാന്‍ സാധിക്കുമെന്നിരിക്കെ, ഇത്തരം കക്ഷി രാഷ്ട്രീയ കടുംപിടുത്തം കൂടി സാമ്പത്തിക രംഗത്ത് കടന്നു വരുന്നത് ഏറെ ആശങ്ക ജനകമാണ്. ഇക്കഴിഞ്ഞാഴ്ച മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അത്തരത്തില്‍ ചര്‍ച്ചക്കെടുക്കുന്നതിന് പകരം, പ്രഖ്യാപിത നേട്ടങ്ങളേയും പദ്ധതികളേയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. 1980കള്‍ക്ക് ശേഷമായിരുന്നു തിരഞ്ഞെടുപ്പു […]