Articles

പ്രതിരോധിക്കാനറിയില്ലെങ്കിൽ അവർ മിടുക്കോടെ ആക്രമിക്കും

പ്രതിരോധിക്കാനറിയില്ലെങ്കിൽ അവർ മിടുക്കോടെ ആക്രമിക്കും

Hence that general is skilful in attack whose opponent does not know what to defend; and he is skilful in defence whose opponent does not know what to attack. ദീപക് ശങ്കരനാരായണൻ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഉദ്ധരിച്ച വാചകമാണ്. ടൗി ഠ്വൗ എന്ന ചൈനീസ് ദാർശനികന്റെ യുദ്ധതന്ത്ര വാചകങ്ങളിലൊന്ന്. മറ്റൊരു സന്ദർഭത്തിൽ, മറ്റൊരു സാഹചര്യത്തെ വിമർശിച്ച പോസ്റ്റിൽ ആണ് ഈ ഉദ്ധരണി എങ്കിലും 2014-ൽ നടന്ന […]

അടിച്ചമര്‍ത്തപ്പെടുന്ന കീഴാള ശബ്ദം

അടിച്ചമര്‍ത്തപ്പെടുന്ന കീഴാള ശബ്ദം

”കീഴാളര്‍ എന്ന് വാര്‍ഡ് വിളിക്കുന്ന തരത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടായിരുന്നിട്ടുണ്ട്. റോമക്കാര്‍ക്ക് അടിമകള്‍, സ്പാര്‍ട്ടക്കാര്‍ക്ക് ഹെലോട്ടുകള്‍, ബ്രിട്ടീഷുകാര്‍ക്ക് വില്ലെനുകള്‍, അമേരിക്കക്കാര്‍ക്ക് നീഗ്രോകള്‍, ജര്‍മന്‍കാര്‍ക്ക് യഹൂദര്‍ അതുപോലെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് അസ്പൃശ്യര്‍. എന്നാല്‍ അസ്പൃശ്യര്‍ നേരിടുന്ന മാതിരി ഒരു ദുര്‍വിധി മറ്റാര്‍ക്കുമുണ്ടായിട്ടില്ല. അടിമത്തവും അടിയാളത്തവും വില്‍പനയും അപ്രത്യക്ഷമായി. എന്നാല്‍ അസ്പൃശ്യത ഇന്നും നിലനില്‍ക്കുന്നു. അതു ഹിന്ദുമതം നിലനില്‍ക്കുന്നിടത്തോളം തുടരുകയും ചെയ്യും. ഒരു അസ്പൃശ്യന്റെ സ്ഥിതി ഒരു യഹൂദന്റെ സ്ഥിതിയെക്കാള്‍ ഏറെ മോശമാണ്. യഹൂദന്റെ ദുരിതം സ്വയംകൃതമാണ്. […]

കണ്ണടച്ചുണ്ടാക്കിയ ഇരുട്ടത്ത്

കണ്ണടച്ചുണ്ടാക്കിയ ഇരുട്ടത്ത്

വിനോദ – രാഷ്ട്രീയ വിഭാഗത്തിനാണ് എപ്പോഴും കാഴ്ചക്കാരെങ്കില്‍ കൂടി, രാഷ്ട്രീയ വാര്‍ത്തകളുടെ അതിപ്രസരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെയും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് മാധ്യമ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയുടെ സാമൂഹിക രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു ബില്ല് മോഡി സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയുണ്ടായി. മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം എന്ന ആശയമാണിത്. ഈ ആശയം അവതരിപ്പിക്കുന്ന ആദ്യത്തെ വ്യക്തിയല്ല മോഡി. കേരളമുള്‍പ്പെെട ചില സംസ്ഥാനങ്ങളില്‍ ഇത് കൊണ്ടുവന്നിട്ടുണ്ട്. […]

സമ്പന്നമായിരുന്നു ആ അറബിമലയാളകാലം

സമ്പന്നമായിരുന്നു ആ അറബിമലയാളകാലം

മലബാര്‍! കേരളത്തിന്റെ വടക്കുഭാഗത്ത്, പടിഞ്ഞാറന്‍ കടല്‍തീരത്ത് തനിമ കൈവിടാതെ തലഉയര്‍ത്തി നില്‍ക്കുന്ന ദേശം! വിദേശികളുടെ കടല്‍കടന്നുള്ള വാണിജ്യബന്ധം മലബാറിനെ അനേകം ഭാഷകളുടെ സംഗമഭൂമിയാക്കി മാറ്റി. അറബിയാണ് മലബാറിനെ ആദ്യം ആകര്‍ഷിച്ചത്. മലയാളനാട് അറബിമലയാളമായി അതിനെ സ്വീകരിച്ചു. മറ്റുഭാഷകള്‍ അറബിമലയാളത്തില്‍ ചേര്‍ന്നുനിന്നു. ‘മലബാര്‍’ എന്ന വാക്കുതന്നെ ഭാഷകളുടെ ഉത്സവമാണ്. ‘പര്‍വതം’ എന്നര്‍ത്ഥമുള്ള ‘മല’ തമിഴനാണ്. ‘തീരം’ എന്നര്‍ത്ഥമുള്ള ‘ബാര്‍’ പേര്‍ഷ്യനും. ഇന്ന് ആ അറബിമലയാളം ആധുനികതയുടെ ചവിട്ടേറ്റ് ‘സീറ’കളും മാലകളുമായി പുസ്തകത്താളുകളില്‍ ചിതലരിക്കാനിരിക്കുന്നു. പഴയകാലത്ത് സാക്ഷരതയുടെ മാനദണ്ഡം അറബിമലയാളമായിരുന്നു. […]

ഹള്‌റമികളുടെ വ്യാപനം

ഹള്‌റമികളുടെ വ്യാപനം

ഹള്‌റമി സയ്യിദിന്റെ സാന്നിധ്യം അതാത് നാടുകളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഭവിച്ചു. ദരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ നാനാജാതി മതസ്ഥരും അവരുടെ ആവലാതികള്‍ പറയാനും ആഗ്രഹ സാഫല്യത്തിനും വേണ്ടി ഹള്‌റമികളെ സമീപിച്ചുപോന്നു. ഇവര്‍ക്ക് മന്ത്ര ജപ ശക്തികൊണ്ട് രോഗങ്ങള്‍ സുഖപ്പെടുത്താനാകുമെന്നും കാര്യങ്ങള്‍ സാധിക്കാമെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇത്തരത്തില്‍ ഹള്‌റമികളുടെ പ്രാര്‍ത്ഥനയോടെ കാര്യങ്ങള്‍ സാധിച്ചുകിട്ടിയാല്‍ പലരും ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ടുവരികയും ചെയ്തിരുന്നു. ഒരു സയ്യിദിന്റെ സാന്നിധ്യം തന്നെ മതി ഒരു ഗ്രാമം മുഴുവനായി ഇസ്‌ലാം സ്വീകരിക്കാന്‍. ഇങ്ങനെ മതം മാറുന്നവര്‍ക്ക് ആതിഥേയ […]