Articles

അല്ലാഹുവിന് പ്രത്യേകമായ കാര്യങ്ങള്‍ സൃഷ്ടികള്‍ക്ക് പറയാമോ?

അല്ലാഹുവിന് പ്രത്യേകമായ കാര്യങ്ങള്‍ സൃഷ്ടികള്‍ക്ക് പറയാമോ?

ഏതൊക്കെ കാര്യങ്ങളാണ് അല്ലാഹുവിന് പ്രത്യേകമായിട്ടുള്ളത്, ഏതൊക്കെയാണ് മനുഷ്യന് ഉണ്ടാകാവുന്നത് എന്നേടത്ത് ചില ആശയക്കുഴപ്പങ്ങള്‍ സലഫികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് വാദമുഖങ്ങളാണ് പ്രധാനമായും ഉയര്‍ത്തപ്പെടാറുള്ളത്. വാദം ഒന്ന്: ആര് എവിടെ നിന്നു ഏത് ഭാഷയില്‍ എപ്പോള്‍ വിളിച്ചാലും അതൊക്കെയും മഹാന്മാര്‍ ഉറപ്പായും കേള്‍ക്കും. അവര്‍ക്കൊക്കെയും അവര്‍ ഉറപ്പായും ഉടനടി ഉത്തരം ചെയ്യും; ഇതാണ് സുന്നികള്‍ വാദിക്കുന്നതെന്ന് പറയുക. ആ കഴിവ് അല്ലാഹുവിന് മാത്രമുള്ളതല്ലേ എന്നും ചോദിക്കുക. എല്ലാം അറിയുന്നവനും എല്ലാം കേള്‍ക്കുന്നവനും അല്ലാഹു മാത്രമാണല്ലോ. സത്യത്തില്‍, ഇത് സംബന്ധമായ […]

തെക്കേ ഇന്ത്യയുടെ കഥ

തെക്കേ ഇന്ത്യയുടെ കഥ

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മറാഠാ സൈന്യം മൈസൂരിലെത്തുന്നത്. തിരിച്ചുപോകുംവഴി ശൃംഗേരി മഠത്തിനു നേരെ അവര്‍ ആക്രമണം അഴിച്ചുവിട്ടു. ആശ്രമം അടിച്ചുതകര്‍ത്തു. ചെറുക്കാന്‍ ശ്രമിച്ച സന്ന്യാസിമാരെ അരിഞ്ഞു വീഴ്ത്തി. പണവും സ്വര്‍ണവുമായി 60 ലക്ഷം രൂപ അപഹരിച്ചു. ശങ്കരാചാര്യരുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന മഠാധിപതി സഹായത്തിനു ചെന്നത് മൈസൂര്‍ ഭരിക്കുന്ന ടിപ്പു സുല്‍ത്താനു മുന്നിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഠത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ട നടപടികളെടുക്കാന്‍ ബിദനൂരിലെ ഗവര്‍ണര്‍ക്ക് ടിപ്പു നിര്‍ദേശം നല്‍കി. സാമ്പത്തിക സഹായം മാത്രമല്ല, സുരക്ഷയ്ക്കായി സൈന്യത്തെ വിട്ടുകൊടുക്കുകയും ചെയ്തു. […]

ജെ.എന്‍.യു കേസ്: വര്‍ഗീയ വിഭജനത്തിന്റെ പുതിയ അജണ്ട

ജെ.എന്‍.യു കേസ്: വര്‍ഗീയ വിഭജനത്തിന്റെ പുതിയ അജണ്ട

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പു പ്രകാരം രാജ്യദ്രോഹത്തിനാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറ്റപത്രത്തില്‍ വകുപ്പുകള്‍ വേറെയും ധാരാളമുണ്ട്. അതിലൊന്ന് 465 ാം വകുപ്പാണ്. ഫോര്‍ജറി അഥവാ വ്യാജരേഖ ചമയ്ക്കല്‍ ആണ് കുറ്റം. സത്യത്തില്‍ ഈ വകുപ്പുകള്‍ ചാര്‍ത്തേണ്ടത് ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണോ അതോ അവരെ രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഭരണകൂടത്തിലെ രാഷ്ട്രീയ കോമാളികള്‍ക്ക് എതിരെയോ എന്ന ചര്‍ച്ച […]

ശൈഖ് രിഫാഈ ആധ്യാത്മികതയുടെ ജ്ഞാനപ്രഭാവം

ശൈഖ് രിഫാഈ ആധ്യാത്മികതയുടെ ജ്ഞാനപ്രഭാവം

ഇറാഖിലെ ബത്വാഇഹിലെ ഹസന്‍ എന്ന ഉള്‍പ്രദേശമാണ് ഇമാം രിഫാഈയുടെ ജന്മനാട്. പണ്ഡിതനും ഖ്വാരിഉമായിരുന്ന അബുല്‍ഹസന്‍ അലിയുടെയും(റ) പത്‌നി ഉമ്മുല്‍ ഹസന്‍ ഫാത്തിമ അന്‍സ്വാരിയ്യയുടെയും മകന്‍. ഹിജ്‌റ വര്‍ഷം 512 അബ്ബാസിയ്യ കാലത്തായിരുന്നു അത്. മാതൃസഹോദരനായ ശൈഖ് മന്‍സൂര്‍ ബത്വാഇഹിയുടെ ബന്ധുവും ഉസ്താദുമായിരുന്ന അബൂമുഹമ്മദ് ശംബകി(റ) ഒരിക്കല്‍ തന്റെ മജ്‌ലിസില്‍ തബറുകിന്റെ വെള്ളം വിതരണം ചെയ്തുകൊണ്ടിരിക്കെ ഫാത്തിമ അന്‍സാരിയ്യയെ കണ്ട് എഴുന്നേറ്റ് നിന്ന് ആദരിച്ചു. ശൈഖ് രിഫാഈയുടെ ഉമ്മയെന്ന കാരണത്താലാണ് ഉസ്താദ് ശംബകി മഹതിയോട് ആദരവ് പ്രകടിപ്പിച്ചത്. ഇടത് […]

ആ കൊലച്ചതിയില്‍ അവര്‍ ഒറ്റക്കെട്ട്!

ആ കൊലച്ചതിയില്‍ അവര്‍ ഒറ്റക്കെട്ട്!

ഒടുങ്ങാത്ത രാഷ്ട്രീയ പിത്തലാട്ടങ്ങളുടെ അരങ്ങായി മാറിയ ഇന്ത്യന്‍ രാഷ്ട്രീയവേദി ആത്മവഞ്ചനകളുടെയും കാപട്യത്തിന്റെയും കൂത്തരങ്ങാണെന്ന് തെളിയിക്കുന്നതാണ് സവര്‍ണ, അധീശത്വവര്‍ഗത്തെ സന്തോഷിപ്പിക്കാന്‍ നരേന്ദ്രമോഡി ഭരണകൂടം കൊണ്ടുവന്ന സാമ്പത്തിക സംവരണം എന്ന സൂത്രവാക്യവും ആ കെണിവെപ്പില്‍ സ്വമേധയാ എടുത്തുചാടിയ പ്രതിപക്ഷത്തിന്റെ ഭോഷത്തരങ്ങളും. ജനകീയ അപ്രിയതയുടെ നിലയില്ലാ കയത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുല്‍ക്കൊടി തേടുന്ന ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് ചുട്ടെടുത്തതാണ് മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം. ഇത് നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി ബില്‍ എത്ര പെട്ടെന്നാണ് ലോക്‌സഭയില്‍ ചൂട്ടെടുത്തത്!. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍, […]