Articles

മലബാര്‍ മുസ്ലിംസ്: എ ഡിഫ്രന്റ് പെര്‍സ്പെക്ടീവ്

നമ്മെയും നാം ജീവിക്കുന്ന സമുദായത്തെയും കുറിച്ചുള്ള സത്യസന്ധവും വിപുലമായ വിശകലനങ്ങള്‍ നടത്തലാണ് അക്കാദമിക്കുകളുടെ ചുമതല. അത് ചരിത്രത്തെ വിമര്‍ശിക്കുന്നതിലോ സ്തുതിക്കുന്നതിലോ ഒതുങ്ങിപ്പോകരുത്. ജാവേദ് ഇംതിയാസ്        മലബാറിനെക്കുറിച്ച് ഇംഗ്ളീഷ് ഭാഷയില്‍ ഏറ്റവും അടുത്ത് പുറത്തുവന്ന പഠനമാണ് എല്‍ ആര്‍ ലക്ഷ്മിയുടെ മലബാര്‍ മുസ്ലിംസ്: എ ഡിഫ്രന്റ് പെര്‍സ്പെക്ടീവ് എന്ന പുസ്തകം. കോഴിക്കോട് റീജ്യനല്‍ ആര്‍ക്കേവ്സില്‍ സൂക്ഷിച്ച ചരിത്ര രേഖകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മലബാറിന്റെ ചരിത്രത്തെ കുറേക്കൂടി തുറസാക്കിയെടുക്കാനുള്ള ഭാഗികമായ ശ്രമമാണ് 2012 ല്‍ പുറത്തുവന്ന ഈ […]

ഒരു ജന്മം പല ജീവിതങ്ങള്‍

    ജീവിതത്തില്‍ പ്രണയിച്ചിട്ടേ ഇല്ലാത്ത ഒരാള്‍ക്ക് പ്രണയ കവിത എഴുതാന്‍ കഴിയുമോ? ഒരു ഉറുമ്പിനെ പോലും കൊന്നിട്ടില്ലാത്ത ഒരാള്‍ക്ക് ഒരു കൊലപാതകിയുടെ മാനസിക വ്യാപാരങ്ങളെ ജീവന്‍ ചോരാതെ പകര്‍ത്താന്‍ കഴിയുമെങ്കില്‍ പ്രണയിക്കാത്ത ഒരാള്‍ക്കും പ്രണയ കവിത എഴുതാന്‍ കഴിയും. മരിക്കുന്നതിനു മുമ്പാണ് മരണത്തെക്കുറിച്ച് കവി എഴുതിയത്. സ്വന്തം കഥ അല്ലെങ്കില്‍ കവിത ആര്‍ക്കുമെഴുതാം. എന്നാല്‍ മറ്റനേകം ഹൃദയങ്ങളിലേക്ക് കടന്നുചെന്ന് അനേകായിരം വികാരങ്ങളുമായി ലയം കണ്ടെത്തുന്നവനാണ് കവി. എഴുതുമ്പോള്‍ നിങ്ങള്‍ നിങ്ങളല്ലാതാകുന്നു. നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളോ ജീവിതങ്ങളോ […]

ഉറ്റവരുടെ ഉള്ളുരുക്കങ്ങള്‍

മന്‍സൂര്‍ പരപ്പന്‍പൊയില്‍ റമളാനില്‍ പലയിടത്തുനിന്നായിക്കിട്ടിയ സംഖ്യ ഉപയോഗിച്ച് ശൌച്യാലയം നിര്‍മിച്ചതിന്റെ നിര്‍വൃതിയിലാണവന്‍. ഇനി, അന്തിമയങ്ങുമ്പോള്‍ ഉറ്റവര്‍ കേറിക്കിടക്കുന്ന റൂമിന്റെ ചുമര് ഒന്നു തേക്കണമെന്ന മോഹവുമായാണ് അവന്റെ നടപ്പ്. ഞാനോര്‍ത്തുപോയത് എന്റെ സൌഭാഗ്യത്തെക്കുറിച്ചായിരുന്നു; കാരണം ഉപ്പ പുതിയ വീട് നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു.   പലരുടെതുമെന്നപോലെ എന്റെ ജീവിതത്തിന്റെയും ഗതിമാറ്റിയത് ദഅ്വ വിജ്ഞാന മേഖലയിലേക്കുള്ള  പ്രവേശനമായിരുന്നു. അനേകം ചിത്രശലഭങ്ങള്‍, പല നാടുകളില്‍ നിന്നും അറിവിന്റെ മധു തേടിയെത്തുന്ന ഒരു വൃന്ദാവനമാണിവിടം.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതുലോകം എന്റെ മുമ്പിലും തുറക്കപ്പെട്ടു. അവിടെ […]

മൗലിദുകളുടെ സാമൂഹികത

  ഇഷ്ടത്തോടു കൂടെ ഒരാളെ നോക്കിയാല്‍ ഉള്ള തെറ്റുപോലും കാണില്ല. ഇഷ്ടമില്ലാതെ നോക്കിയതാണെങ്കില്‍ ഇല്ലാത്തതും കാണും. “വഐനുര്‍റിളാ അന്‍കുല്ലി ഐബിന്‍…..” എന്ന അറബി കാവ്യത്തിന്റെ താത്പര്യവും അതാണ്. മുത്തുനബിക്കില്ലാത്ത തെറ്റുകള്‍ കാണുന്നതും മൌദൂദിക്കുള്ള പാളിച്ചകള്‍ കാണാതിരിക്കുന്നതും ഇഷ്ടക്കേട് കൊണ്ടുതന്നെയാണ്. സി ഹംസ              റസൂലിനെ സ്തുതിക്കുന്നതാണ് മൌലിദുകള്‍. എന്തുകൊണ്ട് റസൂല്‍ സ്തുതിക്കപ്പെടണം എന്നൊരാലോചന നടത്തുമ്പോള്‍ നമുക്ക് തോന്നുന്ന ഒരുപാട് സാധാരണ കാര്യങ്ങളുണ്ട്. നമ്മള്‍ ഒരു കാറ് വാങ്ങിയാല്‍ അതെപ്പറ്റി എന്തെല്ലാം […]

സവര്‍ണ്ണ മുസ്ലിം മനസ്സിന്‍റെ പര്‍ദ്ദപ്പേടികള്‍

     തില്‍മീദ് മസ്ജിദകത്ത്, കാരന്തൂര്‍  ‘മുസ്ലിം സ്ത്രീയുടെ വസ്ത്രമെന്ത്? (ഹാഫിസ് മുഹമ്മദ്, മലയാളംവാരിക, 4 ജനുവരി 2013), ‘മക്തിതങ്ങള്‍, മാതൃഭാഷയുടെ പോരാളി (പി. പവിത്രന്‍, 5 ജനുവരി 2013), അവരുടെ തെറ്റിന് കുറ്റം മതത്തിനോ? (ഡോ. മുഹമ്മദ് റാഫി എന്‍ വി, 22 ജനുവരി 2012) എന്നീ ലേഖനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ രണ്ടു ചോദ്യങ്ങള്‍ മനസ്സില്‍ തികട്ടിവരും. – ഇവര്‍ കേരളത്തിലെ യുവതികളെക്കൊണ്ട് കാച്ചിയും നീളക്കുപ്പായവുമിടീപ്പിക്കുകയാണോ? – പെണ്ണിന്റെ ഹിജാബിനെതന്നെ നിരാകരിക്കാനുള്ള പുറപ്പാടാണോ?       […]