Articles

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷനുമായി, നരേന്ദ്ര മോഡി സര്‍ക്കാറുണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ധാരണ. ഇതില്‍ 18 എണ്ണം നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഡസ്സോള്‍ട്ട് നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വില മൂന്നിരട്ടിയോളം […]

തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളും, രാഷ്ട്രീയ നിരീക്ഷണങ്ങളുമായിരുന്നു ഇന്ത്യന്‍ വാര്‍ത്താലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. ദൃശ്യ മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്തോളം തിരക്കേറുന്ന സമയമില്ല. നാടകീയമായ അവതരണ രീതിയായിരുന്നു മിക്ക മുഴുനീള വാര്‍ത്താ ചാനലുകളിലും കാണാന്‍ സാധിച്ചത്. പതിവ് തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കൊപ്പം വോട്ട് വിവരങ്ങളെ അപക്വമായ ഗ്രാഫിക്‌സ് സംവിധാനങ്ങളിലൂടെ കാണിച്ച് തിരഞ്ഞെടുപ്പുഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും. തിരഞ്ഞെടുപ്പ് വാര്‍ത്തകളെയും അതിലെ മാധ്യമ ഇടപെടലുകളെയും വിശദമായി ചര്‍ച്ച ചെയ്തത് ‘The Wire’ ഓണ്‍ലൈന്‍ പോര്‍ട്ടലാണ്. മുതിര്‍ന്ന […]

വാങ്കുവിളിക്കാന്‍ ആരും ആഗ്രഹിച്ചുപോവും

വാങ്കുവിളിക്കാന്‍ ആരും ആഗ്രഹിച്ചുപോവും

‘കിത്താബ്’ ചൂടുപിടിക്കവെയാണ് വാങ്ക് സംബന്ധിയായി ഒരാളുടെ അഭിപ്രായം സമൂഹമാധ്യമത്തില്‍ വരുന്നത്. വാങ്കിന്റെ മാഹാത്മ്യത്തെയാണ് പ്രധാനമായും അദ്ദേഹം പ്രശ്‌നവത്കരിക്കുന്നത്. നിലവില്‍ വാങ്ക് വിളിക്കുന്ന മുഅദ്ദിനുമാരുടെ ‘ജീവിതപ്രാരാബ്ധങ്ങള്‍’ മുന്‍നിറുത്തി, ഇത്തരമൊരു നവോത്ഥാന വിപ്ലവത്തിന് പെണ്ണുങ്ങള്‍ അത്യാഗ്രഹം പ്രകടിപ്പിക്കുന്നത് ശുദ്ധഭോഷ്‌കാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മോഹിക്കേണ്ട പെണ്ണുങ്ങളേ, വാങ്ക് മാത്രമല്ല മുഅദ്ദിന്‍ ചെയ്യുന്ന പണി. ശുചിമുറികള്‍ വൃത്തിയാക്കുന്നു. ജലസംഭരണികളില്‍ വെള്ളം നിറക്കുന്നു. ഈ പണികളെ തോട്ടിപ്പണി, വെള്ളം കോരി എന്നിങ്ങനെയാണ് അദ്ദേഹം കാണുന്നത്. താഴ്ന്ന പണിയായിട്ട്. അതുമല്ല വാങ്കുവിളിക്കുന്നവരുടെ ദരിദ്ര ജീവിതം പോലും […]

പരിഷ്‌കര്‍ത്താക്കളുടെ ശൈഖ്

പരിഷ്‌കര്‍ത്താക്കളുടെ ശൈഖ്

ആത്മമിത്രങ്ങള്‍ പ്രവാചകന്‍മാരുടെ ദൗത്യം ഏറ്റെടുത്ത് കൃത്യമായി നിര്‍വഹിക്കുന്ന പുണ്യാളന്മാരാണ് ഔലിയാക്കള്‍. വലിയ്യ് എന്നതാണ് ഏകവചനം. പ്രവാചകന്‍മാരില്‍ ഒരിടത്തിരുന്ന് ഇബാദത്ത് ചെയ്ത് കഴിച്ചുകൂട്ടുന്നവര്‍ മാത്രമായിരുന്നില്ല. ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചവരുമുണ്ടായിരുന്നു. അവരുടെ ജീവിതവിശുദ്ധിയും അധ്യാപനങ്ങളുടെ ആധികാരികതയും ഒന്നായിച്ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ സത്യമാര്‍ഗം തിരിച്ചറിയുകയായിരുന്നു. ഔലിയാക്കളുടെ ചരിത്രവും ഇപ്രകാരമായിരുന്നു. ഭൗതികതയുടെ ഊഷര മരുക്കാടുകളില്‍ ആത്മശാന്തിയുടെ ഹിമം തേടിയുള്ള നീണ്ട പ്രയാണങ്ങള്‍ക്കൊടുവില്‍ അമേയമായ ദിവ്യാനുരാഗത്തിന്റെ തുരുത്തുകളില്‍ ഇടം തേടിയ അല്ലാഹുവിന്റെ പ്രിയ അടിമകളോട് ഖുര്‍ആന്‍ സംസാരിക്കുന്നു: ‘അറിയുക, സത്യവിശ്വാസം കൈകൊള്ളുകയും അതിസൂക്ഷ്മജീവിതം നയിക്കുകയും ചെയ്ത അല്ലാഹുവിന്റെ […]

പട്ടേല്‍ ഒരു കാലത്തും അവരുടെ സുഹൃത്തായിരുന്നില്ല

പട്ടേല്‍ ഒരു കാലത്തും അവരുടെ സുഹൃത്തായിരുന്നില്ല

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാഛാദനവുമായി ബന്ധപ്പെട്ട് 1310 ലക്കം രിസാല വളരെ താല്‍പര്യപൂര്‍വം വായിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവെ വിസ്മരിച്ചുകളഞ്ഞ ഒരു പ്രധാനപ്പെട്ട സംഭവമായിരുന്നു പട്ടേലിന്റെ പ്രതിമ അനാഛാദനം. പത്രങ്ങളിലൊക്കെ അതിന് അനുകൂലമായിട്ടും പ്രതികൂലമായിട്ടും ഒരുപാട് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ പൊതുവെ അധികം കണ്ടില്ല. രിസാല പോലെ ഒരു പ്രസിദ്ധീകരണം അതിന് മുന്‍കൈയെടുത്തത് ഏതുനിലക്കും വളരെ സ്വാഗതാര്‍ഹമാണ് എന്നാണ് എന്റെ അഭിപ്രായം. പ്രാതിനിധ്യ സ്വഭാവമുള്ള ലേഖനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതും ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ്; […]