Articles

കല്ലല്ല ഖല്‍ബാണ് കഠോരം

കല്ലല്ല ഖല്‍ബാണ് കഠോരം

ഭിന്ന വികാരങ്ങളാല്‍ സമ്മിശ്രമാണ് മനുഷ്യഹൃദയങ്ങള്‍. സന്തോഷവും സന്താപവും അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. സന്തോഷമുണ്ടാവുമ്പോള്‍ ഉള്ളറിഞ്ഞ് ചിരിക്കാനും സന്താപമുണ്ടാകുമ്പോള്‍ അത്യന്തം വേദനിക്കാനും മനുഷ്യഹൃദയത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. ‘മനുഷ്യന്‍’ എന്ന പ്രയോഗം തന്നെ അങ്ങനെ വരുന്നതാണ്. ‘നീയൊരു മനുഷ്യനാണോടാ?’ എന്ന ചോദ്യത്തിന്റെ ധ്വനി- മനുഷ്യരൂപത്തിലെ മാനുഷിക ഭാവങ്ങൡല്ലാത്തവരെക്കുറിച്ചാണ്. ഹൃദയബന്ധിതമാണ് മനുഷ്യത്വം. തനിക്കുവേണ്ടത് മറ്റൊരുവനും വേണ്ടതാണെന്ന ബോധം മനുഷ്യത്വത്തിന്റെ മൂലശിലയാണ്. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനാണ് മനുഷ്യമനസ് പ്രേരിപ്പിക്കുക. അതിന്റെ ഗുണ-ദോഷവശങ്ങള്‍ എന്തുതന്നെ ആയാലും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. ആ പ്രതികരണ ശേഷി മനുഷ്യസഹജമാണ്. എന്നാല്‍ […]

മലബാറിനെ ആശ്ലേഷിച്ച ഹള്‌റമികള്‍

മലബാറിനെ ആശ്ലേഷിച്ച ഹള്‌റമികള്‍

ഹള്‌റമി സയ്യിദുമാര്‍ അവരുടെ മുന്‍ഗാമിയായി എണ്ണുന്നത് പ്രവാചകന്റെ ആറാം തലമുറയില്‍ പെട്ട ഇമാം അലി ഉറൈദിയെയാണ്(മ.825). ഇമാം അലി ഉറൈദി ഇമാം ജഅ്ഫര്‍ സാദിഖ് (മ.765) ഇമാം മുഹമ്മദ് അല്‍ ബാഖിര്‍ (മ.735) ഇമാം അലി സൈനുല്‍ ആബിദീന്‍ (മ. 716) ഇമാം ഹുസൈന്‍ (മ.680) ഫാതിമത്തുസ്സഹ്‌റ മുഹമ്മദ് നബി(സ്വ) അലി ഉറൈദി മദീനയിലാണ് ജനിച്ചത്. പിതാവിന്റെ മരണ ശേഷം അദ്ദേഹം മദീനയില്‍ നിന്ന് നാല് കി.മീറ്റര്‍ അകലെയുള്ള ഉറൈദ് പട്ടണത്തിലെത്തി. അങ്ങനെയാണ് ഉറൈദി എന്നറിയപ്പെട്ടത്. ജ്ഞാനിയായ […]

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ഇപ്പോള്‍

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ഇപ്പോള്‍

ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. ജനറല്‍/ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസായി 750 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗങ്ങളില്‍പെടുന്നവര്‍ 375 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷിക്കുന്നവര്‍ എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് തിരുവനന്തപുരം എല്‍.ബി.എസ്. സെന്ററില്‍ തപാലിലോ/നേരിട്ടോ സമര്‍പ്പിക്കാം. അപേക്ഷ 20നു വൈകുന്നേരം അഞ്ചിനു മുന്പ് എല്‍ബിഎസ് […]

തൊഴിലില്ലായ്മ വാര്‍ത്തയല്ലാതാക്കുന്ന മാധ്യമരാഷ്ട്രീയം

തൊഴിലില്ലായ്മ വാര്‍ത്തയല്ലാതാക്കുന്ന മാധ്യമരാഷ്ട്രീയം

തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ തുടരുകയാണ്, പ്രിയങ്കാ ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം മുതല്‍ 2019ല്‍ ഇന്ത്യയുടെ ഭാവി ആരുടെ കൈകളിലേക്കാണെന്ന് ഉറ്റുനോക്കുകയാണ് മാധ്യമങ്ങള്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാക്കുകള്‍ അളന്നും തൂക്കിയും വേണ്ട വിധം പ്രയോഗിക്കുന്ന മാധ്യമ സംസ്‌കാരം ഇന്ത്യയിലുണ്ട്. അതോടൊപ്പം വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കുന്ന മാധ്യമസ്ഥാപനങ്ങളുമുണ്ട്. അതിനു മികച്ചൊരു ഉദാഹരണമാണ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തൊഴിലില്ലായ്മ മുന്‍കാലഘട്ടത്തെക്കാളും രൂക്ഷമായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016ല്‍ സര്‍ക്കാറിന്റെ തൊഴില്‍ മന്ത്രാലയം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തൊഴില്‍വിവര കണക്കുകള്‍ […]

അവര്‍ പഠനം പാതിയില്‍ ഉപേക്ഷിക്കുന്നതെന്തിനാണ്?

അവര്‍ പഠനം പാതിയില്‍ ഉപേക്ഷിക്കുന്നതെന്തിനാണ്?

നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഏറെ പരീക്ഷണങ്ങള്‍ നടന്ന കാലമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍. സ്‌കൂള്‍, കോളജ് പാഠ്യപദ്ധതിയില്‍, പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്‌കരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പഠനങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. എം.എ. ഖാദറിന്റെ നേതൃത്വത്തിലുളള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. പ്ലസ് ടു തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം സമഗ്രമായി പുനഃസംവിധാനം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തരീന്‍ കമ്മിറ്റി, ഹൃദയകുമാരി കമ്മിറ്റി തുടങ്ങിയ സമിതികളുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളുമെല്ലാം ഭാഗികമായിട്ട് ഇക്കാലയളവില്‍ […]