Articles

ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചത്. ഒട്ടു മിക്ക മാധ്യമങ്ങളും ദളിത് പാചകക്കാരി കാരണം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല എന്ന തലക്കെട്ടുകളാണ് കൊടുത്തത്. വിദ്യാര്‍ത്ഥികള്‍, ദളിത്, ഉച്ചഭക്ഷണം എന്നീ വാക്കുകളെ വളരെ സമര്‍ത്ഥമായി കൂട്ടിയിണക്കി ഉണ്ടാക്കിയ തലവാചകം. തലക്കെട്ടിന് ശേഷം വാര്‍ത്തയെ വിശദമായി സമീപിക്കുമ്പോള്‍ വലിയ രീതിയില്‍ സൂക്ഷ്മമായ റിപ്പോര്‍ട്ടിംഗ് നടന്നില്ല എന്ന് വ്യക്തം. സീതാപൂര്‍ നിവാസികളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും യാദവരുമാണെന്നാണ് […]

ഇത് മൂന്നാം ഘട്ടമാണ്, ‘പക്ഷേ’കള്‍ പ്രസക്തമാണ്

ഇത് മൂന്നാം ഘട്ടമാണ്, ‘പക്ഷേ’കള്‍ പ്രസക്തമാണ്

ഓര്‍മകള്‍ സമീപഭൂതമാവുക. ഓര്‍മിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും മീതെ ബഹളമയമായ വര്‍ത്തമാനം ആധിപത്യം നേടുക. ആ വര്‍ത്തമാനമാകട്ടെ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ബാഹ്യസംവിധാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുക. വര്‍ത്തമാനകാലം അല്‍പനേരം കൊണ്ട് ഓര്‍മയായി മാറുക. അങ്ങനെ എല്ലാ ചലനങ്ങളേയും സമീപഭൂതത്തിന്റെ താല്‍പര്യങ്ങള്‍ വിഴുങ്ങുക. അപ്പോഴെന്തുണ്ടാവും? യഥാര്‍ത്ഥത്തില്‍ പരിഗണിക്കേണ്ടുന്ന ഭൂതകാലം നിത്യവിസ്മൃതിയുടെ കമ്പളമണിയും. സമീപഭൂതത്തിലെ അവഗണിക്കാവുന്ന അല്ലെങ്കില്‍ വരും കാലത്ത് കൂടുതല്‍ നല്ല പരിഹാരം സാധ്യമാവുന്ന സമസ്യകളിലേക്ക് മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കപ്പെടും. ഫലം, ചരിത്രരഹിതവും അകക്കാമ്പില്ലാത്തതുമായ പൊങ്ങുസമൂഹങ്ങള്‍ സംജാതമാവും. സമൂഹനിര്‍മിതിയും ജനതയുടെ ഓര്‍മയും സാമൂഹ്യപഠനത്തിലെ […]

സദാചാരത്തെ കൊന്ന് വ്യക്തിസ്വാതന്ത്ര്യം വാഴുമ്പോള്‍

സദാചാരത്തെ കൊന്ന് വ്യക്തിസ്വാതന്ത്ര്യം വാഴുമ്പോള്‍

മനുഷ്യകുലത്തെ സന്മാര്‍ഗം പഠിപ്പിച്ചത് ദൈവപ്രോക്ത മതങ്ങളാണ്. വിധിവിലക്കുകളിലൂടെ മനുഷ്യരെ സദാചാരനിഷ്ഠമായ ജീവിത ശൈലിക്ക് വിധേയമാക്കിയപ്പോഴാണ് കുടുംബവും സമൂഹവും വളര്‍ന്നു വികസിച്ച് നാഗരികതകള്‍ രൂപംകൊണ്ടത്. പ്രകൃതിയുടെ സൃഷ്ടിപ്പില്‍ തന്നെ സദാചാരമൂല്യങ്ങളാല്‍ സന്തുലനമായ ഒരു ജീവിതവ്യവസ്ഥയുണ്ട്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ലാളിച്ചുവളര്‍ത്തുന്നതും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്‌നേഹിച്ച് ജീവിതം മുന്നോട്ടുനയിക്കുന്നതും പ്രകൃതിയില്‍ നിന്ന് ആവാഹിച്ചെടുത്ത ഒരു ചോദനയില്‍നിന്നാണ്. സ്ത്രീയും പുരുഷനും ശാരീരികമായി ബന്ധപ്പെടുമ്പോഴാണ് സന്താനങ്ങളുണ്ടാവുന്നത്. അതിനു പകരം സ്ത്രീയും സ്ത്രീയും അല്ലെങ്കില്‍ പുരുഷനും പുരുഷനും തമ്മില്‍ സംസര്‍ഗത്തിലേര്‍പ്പെടുന്നത് കൊണ്ട് ക്രിയാത്മകമായി ഒന്നും സംഭവിക്കാന്‍ […]

അതോറിറ്റേറിയനിസത്തിന്റെ അവസ്ഥാന്തരങ്ങള്‍

അതോറിറ്റേറിയനിസത്തിന്റെ അവസ്ഥാന്തരങ്ങള്‍

രാജ്യത്തെ ഏകശിലാ രൂപമാക്കുന്നത് പോലെതന്നെ ഒരൊറ്റ നേതാവിലുള്ള വിശ്വാസം, അദ്ദേഹത്തിന്റെ കൂടെ നേതൃത്വം പങ്കിടുന്നവരെ പോലും അദൃശ്യരാക്കുന്ന രൂപത്തില്‍, അവര്‍ക്ക് ഒരു പ്രാധാന്യവും ലഭിക്കാത്ത രൂപത്തില്‍ ഒരൊറ്റ നേതാവില്‍ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള ഒരു ഭരണസമ്പ്രദായം ഉണ്ടാവുക എന്നതും അതോറിറ്റേറിയനിസത്തിന്റെ സ്വഭാവമാണ്. പലപ്പോഴും ജനങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആളാണ് താനെന്ന് ഭാവിക്കുകയും പെരുമാറുകയും അതേസമയം ജനങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതെ, ആവരുടെ മൗനത്തെ സ്വന്തം സംസാരംകൊണ്ട് നിറക്കുക എന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. ‘മന്‍ കി ബാത്ത്’ എന്ന പ്രോഗ്രാം എങ്ങനെയാണ് […]

കാറ്റ് ഒരു ഭാഗത്തേക്ക് മാത്രമല്ല വീശിയത്

കാറ്റ് ഒരു ഭാഗത്തേക്ക് മാത്രമല്ല വീശിയത്

ഇന്നത്തെ അറേബ്യന്‍ ഉപഭൂഖണ്ഡവും ഇറാനും ഇറാഖും ഇന്ത്യയും അറബിക്കടലിനെയും ഇന്ത്യാ മഹാ സമുദ്രത്തെയും തൊട്ടുരുമ്മിയാണ് കിടക്കുന്നത്. ഗ്രീക്കുകാരെയും റോമക്കാരെയും പേര്‍ഷ്യക്കാരെയും ഇന്ത്യക്കാരെയും അറബികളെയും ഒരുമിപ്പിച്ച് സാംസ്‌കാരിക വ്യാപാര വിനിമയങ്ങളുടെ കലവറ തീര്‍ത്തത് ഇന്ത്യന്‍ മഹാ സമുദ്രമാണ്. ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ ഗവേഷകന്‍മാര്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത് ഇക്കാരണത്താലാണ്. സൈന്ധവ സംസ്‌കാര കാലം തൊട്ടേ ഇന്ത്യക്കാര്‍ യമനുമായും ബഹ്‌റൈനുമായും കച്ചവടം നടത്തിയിട്ടുണ്ട്. അത് ബി.സി 3000-മാണ്ടിനപ്പുറമായിരിക്കണം. അതിനപ്പുറം ഒരു കാലം പിന്നെ കുറിക്കാനില്ല. ഇന്ത്യയിലെ കാംബെ ഉള്‍ക്കടലിനടുത്ത് ലോത്തല്‍ പ്രദേശത്ത് നടത്തിയ […]