Articles

സഊദി അരമനയില്‍നിന്നുള്ള അസ്വസ്ഥ വര്‍ത്തമാനങ്ങള്‍

സഊദി അരമനയില്‍നിന്നുള്ള അസ്വസ്ഥ വര്‍ത്തമാനങ്ങള്‍

ഗള്‍ഫ് പ്രവാസത്തിന്റെ അസ്തമയസൂര്യന്‍ ആദ്യം പ്രത്യക്ഷപ്പെട്ടു കണ്ട സഊദി അറേബ്യയുടെ ചെമന്ന ചക്രവാളം നമ്മുടെ അടുക്കളയില്‍ നിതാഖാത്തിന്റെ നെടുവീര്‍പ്പ് പരത്തിയ സാമൂഹികദുരന്തത്തെ കുറിച്ചുള്ള ഏത് ചര്‍ച്ചയും തുടങ്ങുക മനുഷ്യസ്‌നേഹിയും വിശാലഹൃദയനുമായ അബ്ദുല്ല രാജാവിന്റെ വിയോഗവും പിന്‍ഗാമിയായി സഹോദരന്‍ സല്‍മാന്‍ രാജാവിന്റെ ആഗമവും കെട്ടഴിച്ചുവിട്ട കുറെ നാടകീയ സംഭവവികാസങ്ങള്‍ സ്പര്‍ശിച്ചായിരിക്കാം. സല്‍മാന്റെ പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനിലേക്ക് ഇന്ന് ലോകത്തിന്റെ ശ്രദ്ധ മുഴുവനും പതിയുന്നത്, എഴുപതുകളുടെ തുടക്കം തൊട്ട് അന്നം തേടി ഒഴുകിയെത്തിയ ലക്ഷക്കണക്കിന് മനുഷ്യരെ അനുതാപം […]

മാധ്യമങ്ങള്‍ക്ക് കുരുക്ക് മുറുകുകയാണ്

മാധ്യമങ്ങള്‍ക്ക് കുരുക്ക് മുറുകുകയാണ്

മാധ്യമങ്ങളുടെ തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയും, ജനാധിപത്യ സംവിധാനത്തിലെ ചുമതലകളോട് പുറം തിരിയുന്നു എന്ന് വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മാധ്യമ സ്ഥാപനങ്ങള്‍ ഭരണകൂടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് എത്രത്തോളം ആശങ്കയുള്ളവരാണ്?. അടുത്തിടെ ചില മാധ്യമ സ്ഥാപനങ്ങളില്‍ നടന്ന പ്രശ്‌നങ്ങളെ അസ്വസ്ഥജനകമായ ഒരു മൗനത്തോട് കൂടിയാണ് സമൂഹം സ്വീകരിച്ചത്. വലിയ രീതിയിലുള്ള ബഹളങ്ങളൊന്നും സൃഷ്ടിക്കാതെ കാര്യത്തിന്റെ ഗൗരവത്തെ ലഘൂകരിക്കും വിധമുള്ള മൗനം. ഇവിടെ പരിശോധിക്കുന്നത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകൂടം ചില ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളില്‍ യാതൊരു വിധ മുന്നറിയിപ്പും […]

ജീവിതം ഒരനശ്വര സ്മാരകമാവുന്നത്

ജീവിതം ഒരനശ്വര സ്മാരകമാവുന്നത്

നിബ്രാസുല്‍ ഉലമ എ.കെ. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. അല്‍പകാലമായി രോഗിയായി വീട്ടിലായിരുന്നു. പ്രഭാഷണ വേദികളിലെ മുഖപരിചയത്തിന്റെ പേരിലല്ല ഉസ്താദിനെ ചരിത്രമോര്‍ക്കുക. അന്വേഷണ കുതുകികളായ ആയിരങ്ങളെ അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ച ധിഷണാശാലിയായ മാതൃകാ പണ്ഡിതനാണ് ഉസ്താദ്. 1942 ആഗസ്റ്റ് 21 വെള്ളി, 1361 ശഅ്ബാന്‍ 8, 1117 ചിങ്ങം 5ന് രാവിലെ 5.51നാണ് ഉസ്താദിന്റെ ജനനമെന്ന് കൃത്യമായി എഴുതിവെച്ച ഡയറി ഞാന്‍ കണ്ടിട്ടുണ്ട്. ഫാറൂഖ് കോളജിന്റെ അടുത്ത് അണ്ടിക്കാടന്‍കുഴിയാണ് ഉസ്താദിന്റെ ദേശം. പേരിനൊപ്പമുള്ള എ.കെ അണ്ടിക്കാടന്‍കുഴിയുടെ ചുരുക്കമാണ്. ഉസ്താദിന്റെ തറവാട് […]

നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

കത്തിയെരിയുന്ന ഗുജറാത്തിലേക്ക് കലാപം അടിച്ചമര്‍ത്താന്‍ കരസേനയെ നയിച്ചെത്തിയ സമീറുദ്ദീന്‍ ഷാ ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലെ മുസ്‌ലിം വീടുകള്‍ സായുധരായ അക്രമികള്‍ വളഞ്ഞിരിക്കുന്നു. തുടക്കത്തില്‍ കേവലം കാഴ്ചക്കാരായി നിന്ന പോലീസ്, ജനക്കൂട്ടത്തെ പിരിച്ചുവിടാനെന്നു പറഞ്ഞ് വെടിവെക്കുന്നത് അക്രമികളുടെ നേര്‍ക്കല്ല. ജനക്കൂട്ടം വളഞ്ഞിട്ട മുസ്‌ലിം ഭവനങ്ങളുടെ ജനലുകള്‍ക്കു നേരെയാണ് വെടിയുണ്ടകള്‍ പായുന്നത്. വേട്ടക്കാരെയല്ല, ഇരകളെയാണ് നിയമപാലകര്‍ നേരിടുന്നത്. ഗുജറാത്ത് കലാപത്തെ വംശഹത്യയായി മാറ്റിയത് പോലീസിന്റെയും സിവില്‍ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ നടപടികളാണെന്ന കാര്യത്തില്‍ അധികമാര്‍ക്കും […]

സംഭവിപ്പിക്കുകയാണോ വാര്‍ത്തകള്‍?

സംഭവിപ്പിക്കുകയാണോ വാര്‍ത്തകള്‍?

സത്തയുടെ കാവല്‍ക്കാര്‍ മാധ്യമരംഗത്ത് വരുന്ന രൂപപരവും സാങ്കേതികവുമായ എല്ലാമാറ്റങ്ങളും സ്വാഭാവികമായും അതിന്റെ കണ്ടന്റിനെയും സത്തയെയും അതിന്റെ പരിചരണ രീതിയെയും ഒക്കെ മാറ്റാറുണ്ട്. അത് ടെലിവിഷന്‍ കാലത്തും സംഭവിച്ചു. ഇതിന് മുമ്പ് അച്ചടി മാധ്യമം വന്നപ്പോഴും റേഡിയോ വന്നപ്പോഴുമെല്ലാം കുറെയധികം മാറ്റങ്ങള്‍ ഉണ്ടായി. ഈ മാറ്റങ്ങള്‍ വാര്‍ത്തയുടെ സത്തയെ ചോര്‍ത്തിക്കളയുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് അതിനുള്ള ഉത്തരം. വാര്‍ത്തയുടെ ഏറ്റവും സുപ്രധാനമായ സത്തയാണ് ടെലിവിഷന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഒരു പക്ഷേ, വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കോ പരോക്ഷമായ തലങ്ങളിലേക്കോ പോകാന്‍ ടെലിവിഷന് […]