Articles

ഇസ്ലാമിന്‍റെ സാംസ്കാരിക ജീവിതം

ആഹാര ലഭ്യതയെയും പ്രഥമികാവശ്യങ്ങളുടെ നിര്‍വ്വഹണത്തെയും ചൊല്ലി ആശങ്കകൊണ്ട ഒരു രാവറുതി, പടച്ചതമ്പുരാന്റെ അനന്യമായ ഖുദ്റത്തിന്റെ പ്രകാശനമായവതരിച്ച ആ പ്രഭാതത്തില്‍, ഇറങ്ങാനിരിക്കെ എന്റെ സുഹൃത്ത് പറഞ്ഞു: നമുക്ക് പ്രാര്‍ത്ഥിച്ച് ഇറങ്ങാം. വിശുദ്ധ ഖുര്‍ആന്‍ ഓതി, സുഹൃത്ത് അതീവ ഹൃദ്യമായി പ്രാര്‍ത്ഥിച്ചു. അബ്ദുല്ല മണിമ     വളരെ അരക്ഷിതമായ ഒരു യാത്രയായിരുന്നു അത്; ആശങ്കാകുലവും. മകന് ഒരു പരീക്ഷയെഴുതണം. ചെറിയ സമയത്തിനുള്ളിലായതു കൊണ്ട് ട്രെയിന്‍ റിസര്‍വേഷന്‍ തരമായില്ല. ബസ്സാണ് പിന്നെ ശരണം. മുഴുവന്‍ പ്രയാസങ്ങളോടെ തന്നെ അത് നിയ്യത്ത് […]

ഡിസംബര്‍

ബക്കര്‍ കല്ലോട് ആണിത്തുമ്പില്‍ ദിനമണികളെണ്ണി ഡിസംബര്‍. കുടിശ്ശികയുടെ കടശ്ശിത്താളില്‍ തൂങ്ങിയാടുന്നുണ്ട് മറ്റു മാസങ്ങള്‍… കാക്കപ്പൂവിന്‍റെയും ചെമ്പരത്തിയുടെയും നിറങ്ങളില്‍ അവധിയും ആധിയുമുള്ള അക്കപ്പെരുക്കങ്ങള്‍… വെളുത്ത ഉല്ലാസങ്ങള്‍ കറുത്ത ദുഃഖങ്ങള്‍ ആവര്‍ത്തനങ്ങളില്‍ പ്രതീക്ഷ കൈവിടാതെ നര്‍ത്തനം ചെയ്യാനെത്തി ആണിത്തുമ്പില്‍ വീണ്ടുമൊരു കലണ്ടര്‍.

ഉടലുകളുടെ കൂട്ടനിലവിളി

പീഡിപ്പിക്കുന്നവരെ എന്തു ചെയ്യണം എന്ന ചോദ്യം ഒളിച്ചോട്ടമാണ്. പീഡിപ്പിക്കപ്പെടാതിരിക്കാന്‍ നാമൊക്കെ എങ്ങനെ മാറണം എന്നു ചോദിക്കുന്നതാണ് ധീരത. ലിംഗം ഛേദിച്ചാല്‍ നാട് വൃത്തിയാവുമെന്ന് പറയുന്നത് മുതലാളിത്തത്തിന്റെ കൈകഴുകലാണ്. നാടാകെ മദ്യമൊഴുക്കിക്കൊണ്ടുള്ള ഒരു സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ് മുത്തച്ഛന്‍ പോലും കൊച്ചുമകളെയും തിരഞ്ഞ് നാവ് നീട്ടി നടക്കുന്ന ദുരവസ്ഥയുണ്ടാവുന്നത്. ശാഹിദ്       ഇന്ത്യാ മഹാരാജ്യം 2012 ആണ്ടിന് തിരശ്ശീലയിട്ടത് കൂട്ട നിലവിളിയോടെയാണ്. സാമ്പത്തികമായി കുതിച്ചുചാടുന്ന ഇന്ത്യയുടെ ഉന്മാദാത്മകമായ ചുവടുവെപ്പുകള്‍ കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്ന ലോകം ആ […]

'ഈ വരവ് എന്നെ സന്തോഷഭരിതനാക്കുന്നു'

വൈകാരികത നിറഞ്ഞതായിരുന്നു മഅ്ദനിയും ഉസ്താദും തമ്മിലുള്ള 45 മിനുട്ട് നേരത്തെ കൂടിക്കാഴ്ച. ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉസ്താദിനോട് മഅ്ദനി പറഞ്ഞു : ‘ഉസ്താദേ, ഈ പീഢനങ്ങളെല്ലാം പരലോകത്തെ വിചാരണയും കഷ്ടപ്പാടുകളും എളുപ്പമാക്കാനുള്ള കാരണമായിത്തീരാന്‍ ദുആ ചെയ്യണം. മറ്റു ആലിമീങ്ങളോടും സയ്യിദന്മാ രോടും ദുആ ചെയ്യാന്‍ ഏല്‍പിക്കുകയും വേണം.’ എന്‍ കെ എം ശാഫി സഅദി     ‘നിങ്ങളൊക്കെ എന്റെ കൂടെയുണ്ടല്ലോ? ഈ പീഡനങ്ങളും വേദനകളും മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ ധാരാളം. ഈ വരവു തന്നെ എന്നെ ആഹ്ളാദഭരിതനാക്കുന്നു,ഇവിടെ […]

മഞ്ഞുവീഴ്ചയുടെ കുഞ്ഞൊച്ച കേള്‍ക്കാതെ

വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ വേണ്ടാതീനങ്ങള്‍ക്ക് പോവുകയില്ലെന്നതാണ് മര്‍കസിന്റെയും അതിന്റെ നേതൃത്വത്തിന്റെയും കണക്കു കൂട്ടല്‍. ആകയാല്‍ അശാന്തി വിളയും നാടുകളിലെ കുട്ടികളെ പഠിപ്പും വേകവുമുള്ളവരാക്കി വളര്‍ത്തുക തങ്ങളുടെ ലക്ഷ്യമായിക്കണ്ട് ആവിഷ്കരിച്ച പദ്ധതിയിലാണ് മര്‍കസിലെ കാശ്മീരീ ഹോം. കെ അബൂബക്കര്‍     ആസഫ് അശ്റഫിന്റെ കുഞ്ഞുമനസ്സില്‍ മഞ്ഞു പെയ്യുകയാണ്. ആണ്ടൊടുങ്ങുകയും തുടങ്ങുകയും പെയ്യുന്ന മാസങ്ങള്‍ കാശ്മീരില്‍ കൊടും തണുപ്പിന്റെ കാലമാണ്. കാറ്റുകടക്കാത്ത മുറിയില്‍ പോലും റജായി പുതച്ച് ഉറങ്ങേണ്ട രാവുകള്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പുലരികള്‍. കുര്‍ത്തയും പൈജാമയും ധരിച്ച് […]