Articles

ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

വ്യത്യസ്ത മേഖലകളില്‍ ധൈഷണികമായ ഇടപെടലുകള്‍ നടത്തുകയും തങ്ങളുടെ ജീവിതപരിസരത്ത് മുഖ്യധാരയുടെ ഒഴുക്കിന് എതിരായി തുഴഞ്ഞുനീങ്ങാന്‍ ആര്‍ജവം കാണിക്കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ ദൂരൂഹ സാഹചര്യത്തില്‍ നാടന്‍ തോക്കില്‍നിന്നുള്ള വെടിയേറ്റ് മരിച്ചുവീണിട്ട് വര്‍ഷങ്ങളായെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. കൊലപാതകങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഢത മാധ്യമങ്ങള്‍ക്ക് വിഷയം പോലുമാകുന്നില്ല എന്നതില്‍നിന്നു തന്നെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ കൃപാശിസ്സുകളോടെയാണ് കൊലയാളികള്‍ സൈ്വരവിഹാരം നടത്തുന്നതെന്ന് തെളിയുന്നുണ്ട്. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നിടത്ത് സര്‍ക്കാറുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ […]

ബഹിഷ്‌കൃതരുടെ രേഖാചരിത്രം

ബഹിഷ്‌കൃതരുടെ രേഖാചരിത്രം

‘ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?’ അസീസിന്റെ ശബ്ദം ഉയര്‍ന്നു. പെട്ടെന്ന് അരവാതിലിന്റെ അപ്പുറത്ത് നിന്ന് അസംഖ്യം കാലുകള്‍ ശബ്ദിക്കുന്നത് അസീസ് കേട്ടു. പ്രമീളയുടെ മുറിയുടെ മുന്നില്‍ കൂട്ടംകൂടി കുറേപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിലൂടെ അരിശം ഒരു കാര്‍മേഘത്തെ പോലെ കടന്നുപോകുന്നതും അസീസ് കണ്ടു. ‘ഞാനെന്റെ പേരു പറയും. അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീള ഗോഖലെ. മഹാരാഷ്ട്ര ഹിന്ദു. ചിത്പവന്‍ ബ്രാഹ്മണന്‍; […]

ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചത്. ഒട്ടു മിക്ക മാധ്യമങ്ങളും ദളിത് പാചകക്കാരി കാരണം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല എന്ന തലക്കെട്ടുകളാണ് കൊടുത്തത്. വിദ്യാര്‍ത്ഥികള്‍, ദളിത്, ഉച്ചഭക്ഷണം എന്നീ വാക്കുകളെ വളരെ സമര്‍ത്ഥമായി കൂട്ടിയിണക്കി ഉണ്ടാക്കിയ തലവാചകം. തലക്കെട്ടിന് ശേഷം വാര്‍ത്തയെ വിശദമായി സമീപിക്കുമ്പോള്‍ വലിയ രീതിയില്‍ സൂക്ഷ്മമായ റിപ്പോര്‍ട്ടിംഗ് നടന്നില്ല എന്ന് വ്യക്തം. സീതാപൂര്‍ നിവാസികളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും യാദവരുമാണെന്നാണ് […]

ഇത് മൂന്നാം ഘട്ടമാണ്, ‘പക്ഷേ’കള്‍ പ്രസക്തമാണ്

ഇത് മൂന്നാം ഘട്ടമാണ്, ‘പക്ഷേ’കള്‍ പ്രസക്തമാണ്

ഓര്‍മകള്‍ സമീപഭൂതമാവുക. ഓര്‍മിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും മീതെ ബഹളമയമായ വര്‍ത്തമാനം ആധിപത്യം നേടുക. ആ വര്‍ത്തമാനമാകട്ടെ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ബാഹ്യസംവിധാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുക. വര്‍ത്തമാനകാലം അല്‍പനേരം കൊണ്ട് ഓര്‍മയായി മാറുക. അങ്ങനെ എല്ലാ ചലനങ്ങളേയും സമീപഭൂതത്തിന്റെ താല്‍പര്യങ്ങള്‍ വിഴുങ്ങുക. അപ്പോഴെന്തുണ്ടാവും? യഥാര്‍ത്ഥത്തില്‍ പരിഗണിക്കേണ്ടുന്ന ഭൂതകാലം നിത്യവിസ്മൃതിയുടെ കമ്പളമണിയും. സമീപഭൂതത്തിലെ അവഗണിക്കാവുന്ന അല്ലെങ്കില്‍ വരും കാലത്ത് കൂടുതല്‍ നല്ല പരിഹാരം സാധ്യമാവുന്ന സമസ്യകളിലേക്ക് മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കപ്പെടും. ഫലം, ചരിത്രരഹിതവും അകക്കാമ്പില്ലാത്തതുമായ പൊങ്ങുസമൂഹങ്ങള്‍ സംജാതമാവും. സമൂഹനിര്‍മിതിയും ജനതയുടെ ഓര്‍മയും സാമൂഹ്യപഠനത്തിലെ […]

സദാചാരത്തെ കൊന്ന് വ്യക്തിസ്വാതന്ത്ര്യം വാഴുമ്പോള്‍

സദാചാരത്തെ കൊന്ന് വ്യക്തിസ്വാതന്ത്ര്യം വാഴുമ്പോള്‍

മനുഷ്യകുലത്തെ സന്മാര്‍ഗം പഠിപ്പിച്ചത് ദൈവപ്രോക്ത മതങ്ങളാണ്. വിധിവിലക്കുകളിലൂടെ മനുഷ്യരെ സദാചാരനിഷ്ഠമായ ജീവിത ശൈലിക്ക് വിധേയമാക്കിയപ്പോഴാണ് കുടുംബവും സമൂഹവും വളര്‍ന്നു വികസിച്ച് നാഗരികതകള്‍ രൂപംകൊണ്ടത്. പ്രകൃതിയുടെ സൃഷ്ടിപ്പില്‍ തന്നെ സദാചാരമൂല്യങ്ങളാല്‍ സന്തുലനമായ ഒരു ജീവിതവ്യവസ്ഥയുണ്ട്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ലാളിച്ചുവളര്‍ത്തുന്നതും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്‌നേഹിച്ച് ജീവിതം മുന്നോട്ടുനയിക്കുന്നതും പ്രകൃതിയില്‍ നിന്ന് ആവാഹിച്ചെടുത്ത ഒരു ചോദനയില്‍നിന്നാണ്. സ്ത്രീയും പുരുഷനും ശാരീരികമായി ബന്ധപ്പെടുമ്പോഴാണ് സന്താനങ്ങളുണ്ടാവുന്നത്. അതിനു പകരം സ്ത്രീയും സ്ത്രീയും അല്ലെങ്കില്‍ പുരുഷനും പുരുഷനും തമ്മില്‍ സംസര്‍ഗത്തിലേര്‍പ്പെടുന്നത് കൊണ്ട് ക്രിയാത്മകമായി ഒന്നും സംഭവിക്കാന്‍ […]