Articles

എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

കച്ചവടത്തെ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് പുതിയ ലോകം വിലയിരുത്തുന്നത്. ഇതിനായി ഏതറ്റം വരെ പോകാനും മനുഷ്യര്‍ തയാറാവുകയും ചെയ്യുന്നു. എന്നാല്‍ ലാഭത്തിനപ്പുറം സേവനമെന്ന മഹത്തായ ഒരു വശം കൂടി കച്ചവടത്തിനുണ്ട്. അതിലാണ് ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകടമാകുന്നതും. തനിക്കിഷ്ടപ്പെട്ടത് സഹോദരനും ഇഷ്ടപ്പെടണമെന്നാണ് ഇസ്‌ലാമിന്റെ അഭിലാഷം. അഥവാ സ്രഷ്ടാവിന്റെ ഇംഗിതം. ഇതുപോലെ ഉപഭോക്താവിന്റെ സംരക്ഷണവും ഇസ്‌ലാമിന്റെ അടിസ്ഥാന അഭിലാഷങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിലെ കച്ചവട രീതി മറ്റു സാമ്പ്രദായിക വ്യവസ്ഥിതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അഉ 624ല്‍ മാലിക് ബിന്‍ ദീനാറിന്(റ) […]

ശ്രീ ചിത്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ശ്രീ ചിത്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായും മറ്റു പ്രമുഖസ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുന്ന കോഴ്‌സുകളാണിവ. ഒക്ടോബര്‍ 10നകം അപേക്ഷിക്കണം. നവംബര്‍ ആദ്യവാരമാണു പ്രവേശനപരീക്ഷ. ശ്രീചിത്രയോടനുബന്ധിച്ചുള്ള അച്യുതമേനോന്‍ സെന്റര്‍ മാത്രമാണു പരീക്ഷാകേന്ദ്രം. പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍: ഡി.എം. (കാര്‍ഡിയോളജി, ന്യൂറോളജി. ന്യൂറോ ഇമേജിംഗ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ), എം.സി.എച്ച്. (കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് […]

ഏകാധിപത്യത്തിന്റെ നടപ്പുലക്ഷണങ്ങള്‍

ഏകാധിപത്യത്തിന്റെ നടപ്പുലക്ഷണങ്ങള്‍

ജനാധിപത്യ സങ്കല്‍പം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഒരു ഈസോപ്പു കഥയാണ് ഓര്‍മ വരുന്നത്. ഒരു കുതിരയും മാനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ കുതിര ഒരു നായാട്ടുകാരനെ സമീപിച്ച് പറഞ്ഞു. ‘ഈ മാനിനെ എങ്ങനെയെങ്കിലും കീഴ്പെടുത്താന്‍ എന്നെ സഹായിക്കണം.’ നായാട്ടുകാരന്‍ പറഞ്ഞു: ‘സമ്മതിച്ചു, ഒരു വ്യവസ്ഥയുണ്ട്. ഒരു ജീനിയും കടിഞ്ഞാണും ഞാന്‍ നിന്റെ ശരീരത്തില്‍ ഉപയോഗിക്കും. അതുമായി നിന്റെ പുറത്തുകയറി ഞാന്‍ മാനിനെ വേട്ടയാടാം.’ മാനിനെ തോല്‍പിക്കണമെന്ന ലക്ഷ്യം മാത്രമുണ്ടായിരുന്ന കുതിര ആ വ്യവസ്ഥ സമ്മതിച്ചു. നായാട്ടുകാരന്‍ […]

നിങ്ങള്‍ ഇപ്പോള്‍ ഭയത്തിന്റെ പിളര്‍ന്ന റിപ്പബ്ലിക്കിലാണ്

നിങ്ങള്‍ ഇപ്പോള്‍ ഭയത്തിന്റെ പിളര്‍ന്ന റിപ്പബ്ലിക്കിലാണ്

‘Even in the darkest of times we have the right to expect some illumination’ Hannah Arendt ഫാഷിസത്തിന്റെ കാലത്തെ ബുദ്ധിജീവിതത്തെ കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ ഹന്നാ ആരന്റിനോളം തീക്ഷ്ണമായ മറ്റൊരു ഓര്‍മയില്ല. പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ ഹന്ന ആരന്റ്(1906-1975) നടത്തിയ അന്വേഷണങ്ങളിലാണ് സമഗ്രാധിപത്യത്തെ സംബന്ധിച്ച ആധുനിക അവബോധങ്ങളുടെ വേരുറപ്പ്. വിയോജിക്കാനുള്ള അവകാശം, വിയോജിപ്പിന്റെ ശക്തി എന്നെല്ലാം സമഗ്രാധിപത്യങ്ങളോട് നാം സംസാരിക്കുന്നത് ഹന്നാ ആരന്റിനോട് കടപ്പെട്ടുകൊണ്ടുകൂടിയാണ്. ആധുനിക ജനാധിപത്യത്തിന് മേല്‍ ഭരണകൂടം പിടിമുറുക്കിയപ്പോഴെല്ലാം, മനുഷ്യരാശിക്ക് […]

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ലോക പ്രശസ്ത സൃഷ്ടിവാദിയും എഴുത്തുകാരനുമായ അദ്‌നാന്‍ ഒഖ്താര്‍ എന്ന ഹാറൂന്‍ യഹ്‌യയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി പോലീസ് ഇസ്താംബൂളില്‍ വെച്ച് അറസ്റ്റ് ചെയ്തു. വഞ്ചന, ലൈംഗികാതിക്രമം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി ടര്‍ക്കിഷ് ദിനപത്രം ഹുരിയ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല. കാരണം അദ്ദേഹം ഒരു ഫ്രീ മാസണ്‍ ആണോ […]