Articles

പണച്ചാക്കില്‍ വീഴാതെ രണ്ട് ചെറു മാധ്യമങ്ങള്‍

പണച്ചാക്കില്‍ വീഴാതെ രണ്ട് ചെറു മാധ്യമങ്ങള്‍

ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണം വ്യക്തമായി സ്ഥാപിക്കുന്നത് അവ മിക്കതും സ്വയം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ്. രാജ്യത്തെ വിഭജിക്കുന്നതോ, പൗരന്മാരെ കൊലയ്ക്കു കൊടുക്കുന്നതോ ആയ വിഷയങ്ങളില്‍പോലു ം തങ്ങളുടെ കച്ചവടവും അതിലെ ലാഭവും മാത്രമാണ് അവരുടെ ആശങ്കാവിഷയമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭീതിദമായ ഈ യാഥാര്‍ത്ഥ്യത്തിനിടയിലും പ്രതീക്ഷയുടെ നാളമായി രണ്ട് മാധ്യമങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപ്പാടെ അസാന്മാര്‍ഗികവും കുടിലവുമായ വഴികളിലേക്ക് തിരിഞ്ഞിട്ടില്ലെന്ന് അവര്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നു. കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനില്‍, […]

56 ഇഞ്ച് നെഞ്ച് മാത്രമാണ് നിലനില്‍ക്കുന്നത്

56 ഇഞ്ച് നെഞ്ച് മാത്രമാണ് നിലനില്‍ക്കുന്നത്

അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ആശങ്ക ജനിപ്പിക്കുന്ന അടുത്ത മേഖല. കാര്‍ഗിലിന് ശേഷം ഏറ്റവും മോശം നിലയിലാണ് അത്. ഭീകരവാദ ഭീഷണി തുടരുവോളം പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന മോഡി സര്‍ക്കാറിന്റെ നയം ശരിയായതാണോ. അതോ അതില്‍ പുനഃപരിശോധന വേണ്ടതുണ്ടോ? ഈ നയത്തിലൊരു പുനരാലോചന വേണ്ട സമയമായെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുമായി നേരത്തെ നടത്തിയ സംഭാഷണങ്ങളില്‍, ഭീകരവാദ ഭീഷണി തുടരുവോളം പാകിസ്ഥാനുമായി സംഭാഷണം വേണ്ടെന്ന അഭിപ്രായമാണ് ഞാന്‍ പങ്കുവെച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി. പാകിസ്ഥാന്റെ സേനാ മേധാവി തന്നെ, […]

പകര്‍ച്ചവ്യാധിയും ഇസ്‌ലാമും

പകര്‍ച്ചവ്യാധിയും ഇസ്‌ലാമും

കേരളീയ പാരമ്പര്യ മുസ്‌ലിം ആത്മീയ ചരിത്രത്തില്‍ പകര്‍ച്ചവ്യാധികളുടെയും അതിനെതിരായ പ്രതിരോധത്തിന്റെയും ഒരു കാലമുണ്ട്. മന്‍ഖൂസ് മൗലിദിന്റെ ചരിത്ര പശ്ചാത്തലം അങ്ങനെയാണ്. പ്ലേഗ് വിതച്ച ദുരന്തത്തില്‍ നിന്ന് മുക്തി നേടാനായി, നല്ല മനുഷ്യരെ പ്രകീര്‍ത്തിച്ചെഴുതുകയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ചെയ്തത്. അതിലൂടെ ഇലാഹീ പ്രീതി വാങ്ങി ദുരന്തത്തെ ആത്മീയമായി അതിവര്‍ത്തിക്കുകയായിരുന്നു മുസ്‌ലിം സമുദായം. രോഗവും ചികിത്സയും സ്വാഭാവിക ഘടനയില്‍ നിന്ന് മാറുമ്പോഴാണ് രോഗം വരുന്നത്. ഈ മാറ്റം സ്വശരീരത്തിലോ സമൂഹത്തിലോ പരിസ്ഥിതിയിലോ പ്രകടമായതാവാം. ഒരു ജീവിത സംഹിത എന്ന […]

കോണ്‍ഗ്രസിനോടാണ്: ഫാഷിസത്തെ മറ്റെങ്ങനെ പ്രതിരോധിക്കാമെന്നാണ്?

കോണ്‍ഗ്രസിനോടാണ്: ഫാഷിസത്തെ മറ്റെങ്ങനെ പ്രതിരോധിക്കാമെന്നാണ്?

അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കുക എന്നത് രാഷ്ട്രീയത്തിലെ ബാലപാഠമാണ്. തിരഞ്ഞെടുപ്പുകളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന പാര്‍ട്ടികള്‍ ഏറ്റവുമധികം പ്രസ്താവിക്കുന്ന വാചകവും ഇതായിരിക്കും. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ എ കെ ആന്റണിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചു നടത്തിയ പ്രതികരണം, ചെങ്ങന്നൂരില്‍ ഇടതു മുന്നണി നേടിയ ജയം വര്‍ഗീയത ഇളക്കിവിട്ട് നേടിയെടുത്തതാണെന്നും ഇന്ത്യന്‍ മതേതരത്വത്തിന് വലിയ വെല്ലുവിളിയാണ് ചെങ്ങന്നൂര്‍ ഉയര്‍ത്തുന്നതെന്നുമായിരുന്നു. ചെങ്ങന്നൂരില്‍ സ്വാധീനമുള്ള ജാതിമത വിഭാഗങ്ങളായ എസ് എന്‍ ഡി പി, എന്‍ […]

ഉപദേശിക്കും പ്രവര്‍ത്തിക്കില്ല

ഉപദേശിക്കും പ്രവര്‍ത്തിക്കില്ല

തമിഴില്‍ ഒരു ചൊല്ലുണ്ട്. ‘സൊല്ല് സുല്‍ത്താന്‍ സെയ്‌ല് ശൈത്വാന്‍’- ഉപദേശിക്കുന്നത് രാജാവിനെപ്പോലെ, ചെയ്യുന്നതോ ചെകുത്താന്റെ പണിയും. ചരിത്രത്തിലും ഇത്തരക്കാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്വജീവിതം പരാജയമാണെങ്കിലും അപരന്റെ കാര്യത്തില്‍ വലിയ ആശങ്കയുള്ളവര്‍. ഉപദേശിക്കാന്‍ മാത്രമായി നടക്കുന്നവര്‍. ജനങ്ങളോട് നല്ലത് ഉപദേശിക്കും. അവരോ, താന്തോന്നികളായി നടക്കും. യഹൂദര്‍ ചരിത്രത്തില്‍ അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ്. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്: ‘നിങ്ങള്‍ ജനങ്ങളോട് നന്മ ഉപദേശിക്കുകയും സ്വശരീരങ്ങളെ മറന്നുകളയുകയുമാണോ? അതും നിങ്ങള്‍ വേദഗ്രന്ഥം ഓതിക്കൊണ്ടിരിക്കെത്തന്നെ?ആലോചിക്കുന്നില്ലേ നിങ്ങള്‍?’ (ആശയം: സൂറത്തുല്‍ബഖറ 44). തിരുനബിയുടെ(സ) മുമ്പ് തന്നെ […]