Articles

അറഫാത്തിന്‍റെ മയ്യിത്ത് ഇസ്രയേലിനെതിരെ മൊഴി നല്‍കുമ്പോള്‍

 2006 നവംബര്‍ 27നാണ് ഫ്രഞ്ച് മിലിറ്ററി ആശുപത്രിയില്‍ അറഫാത്ത് അന്ത്യശ്വാസം വലിക്കുന്നത്. എന്നാല്‍, അറഫാത്തിന്റെ മരണം അണുപ്രസരണശേഷിയുള്ള പൊളോണിയം210 എന്ന ഉഗ്രവിഷമുള്ള രാസപദാര്‍ത്ഥം അകത്തുചെന്നാണെന്ന അല്‍ജസീറ ചാനലിന്റെ കണ്ടെത്തലാണ് പുതിയ അന്വേഷണം അനിവാര്യമാക്കിയത്. ശാഹിദ്         ജീവിച്ച കാലഘട്ടത്തിന്റെയോ പരിസരത്തിന്റെയോ ആസുരത മരിച്ചവരെക്കൊണ്ട് കാലാന്തരേണ സത്യം പറയിച്ച ചരിത്രം അപൂര്‍വമാണ്. അരുതായ്മകളുടെ സീമകള്‍ ലംഘിച്ച് ദുശ്ശക്തികള്‍ തമോനിബിഡമാക്കിയ ഒരു കാലസന്ധിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്നതിനും ലോകസമക്ഷം വൈകിയെങ്കിലും സത്യം അനാവൃതമാക്കുന്നതിനും അത് അനിവാര്യമാണ്. അത്തരം […]

അതിജീവനം

കവിത/ അബൂബക്കര്‍ പി പാറ തറയില്‍ വീണ രക്തം കണ്ട് തലചുറ്റിവീണയാളെ താങ്ങിയെടുത്തിരുത്തിയപ്പോള്‍ പറഞ്ഞയാള്‍ എനിക്ക് രക്തം കാണാന്‍ കഴിയില്ല. ചങ്ക് പൊട്ടുന്ന ഛര്‍ദ്ദികേട്ടു ഛര്‍ദ്ദിച്ചവശയായ സഹയാത്രിക പറഞ്ഞെനിക്കു ഛര്‍ദ്ദി കേള്‍ക്കാനാവില്ല ആര്‍ത്തു കരഞ്ഞുപാഞ്ഞ ആംബുലന്‍സിന്റെ ആര്‍ത്തനാദം കേട്ടപ്പോള്‍ കുട്ടി പറഞ്ഞു, മടങ്ങാം എനിക്കാ ശബ്ദം പേടിയാണ്. പോയി മറഞ്ഞു ഈ ‘ഭീരു’ക്കളിന്നലെകളിലിനി- യവശേഷിക്കുന്നത- തിജീവനം നേടിയ- യിത്തിരി ധീരന്മാര്‍

വായനക്കാരുടെ വീക്ഷണം

മദ്യപന്മാരുടെ പ്രശ്നങ്ങള്‍ എടുത്തുവച്ച് ഒരു വാരിക. വിദ്യാസമ്പന്നനായ മുഴുക്കുടിയന്റെ കുമ്പസാരങ്ങള്‍ പച്ചക്കു വിറ്റ് വേറൊരു വാരിക. കുടിക്കുന്നവര്‍ക്ക് പ്രശ്നങ്ങളുണ്ടാവാം. പക്ഷേ, അതു വിളമ്പേണ്ടത് മറ്റുള്ളവരെക്കൂടി കുടിപ്പിക്കും വിധത്തിലുള്ള പാചക വൈദഗ്ധ്യത്തോടെയല്ല. മാധ്യമ പ്രവര്‍ത്തനം ഒരു മാറാവ്യാധിയാവുകയല്ലേ? വി പി എം ഇസ്ഹാഖ്, അരീക്കോട് കൈ കൊടുക്കല്‍ കയ്യാങ്കളിയാവുമ്പോള്‍           കേസരിയും കേരളവും കാത്തിരുന്ന സൌഹൃദവും പിന്നീട് കേട്ട കൂട്ടരാജിയും സവര്‍ണ്ണബോധത്തിന്റെ ഒരു കേരളമോഡല്‍ രൂപപ്പെടുത്തുകയാണ്. ലേഖനത്തിനെതിരെ രിസാല നടത്തിയ പ്രതികരണത്തിന് ഭാവുകങ്ങള്‍. […]

സന്തോഷത്തിന്‍റെ ഇളംകാറ്റുകള്‍

ടി ടി ഇര്‍ഫാനി പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള പഠിപ്പല്ല ഒരു സമൂഹത്തെ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നത്; ജീവിതത്തിന്റെ ഭാഗമായുള്ള പഠിപ്പിനേ അതു കഴിയൂ.     നാഷനല്‍ ഹൈവേയോരത്ത് ആരും കണ്ണുവെക്കുന്നിടത്ത് തലയെടുത്തുനില്‍ക്കുന്ന വലിയ വീട്. ഭൂമിക്കുമീതെ പാകിയ വിലപിടിപ്പുള്ള മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ നിന്ന് ഒരു പുല്‍നാമ്പ് പോലും തലനീട്ടൂല. പക്ഷേ, പാര്‍ക്കാനുള്ളത് മൂന്നുപേര്‍. ആളനക്കം കാണാറില്ല അവിടെ. വെറുതെ ഒരുപാടു മുറികള്‍ കിടക്കുന്നു. ഗൃഹനാഥന്‍ റിയല്‍ എസ്റേറ്റില്‍, മാറിമാറി പുതിയ ബ്രാന്റ് കാറുകളില്‍ നാട് ചുറ്റുന്നതിനിടെ ഇടക്കെപ്പോഴെങ്കിലുമൊക്കെ […]

സര്‍ഗവേദി

പൂവിരിയുന്നതെപ്പോഴാണ്? I have been working for years   on a four – line poem about the life of a leaf; I think it might come out right this winter ‘The Mayo Tao’ അതീവ രഹസ്യമായാണ് ഒരു പൂവിരിയുന്നത്. രാത്രിയുടെ നിഗൂഢതയില്‍! പ്രകൃതിയിലേക്ക് നോക്കുക. സൃഷ്ടി എപ്പോഴും ഏറ്റവും സ്വകാര്യതയിലാണ്. എഴുത്ത് അനുഭൂതിദായകമായ ഒരു സൃഷ്ടിപ്പാണ്. അത് സ്വകാര്യത ആവശ്യപ്പെടുന്നു. മനഃശാസ്ത്രപരമായ ഒരു ഏകാന്തതയിലേക്കോ ധ്യാനത്തിലേക്കോ […]