Articles

നിംഹാന്‍സില്‍ നഴ്‌സിങ്, മെഡിക്കല്‍ കോഴ്‌സുകള്‍

നിംഹാന്‍സില്‍ നഴ്‌സിങ്, മെഡിക്കല്‍ കോഴ്‌സുകള്‍

ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്‌സി. റേഡിയോഗ്രാഫി ഉള്‍പ്പടെ വിവിധ ബിരുദ കോഴ്‌സുകളിലേക്കും ഡിപ്ലോമ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്‌സുകള്‍ക്കു പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി മേയ് 31 വരെയാണ് അപേക്ഷിക്കാവുന്നത്. അപേക്ഷാ ഫീസ് കോഴ്‌സ് ഒന്നിനു പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപ. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 750 രൂപ. എം.എസ്‌സി. സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിന് ഇത് യഥാക്രമം 1500, 1000 രൂപ. ഒരു അപേക്ഷാര്‍ഥിക്കു പരമാവധി നാലു […]

വസ്തുക്കളുടെ വില ആര് തീരുമാനിക്കണം?

വസ്തുക്കളുടെ വില ആര് തീരുമാനിക്കണം?

വിലക്കയറ്റത്തിന്റെ ഫിലോസഫിയെ കുറിച്ച് വായിക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ ഇ-മെയില്‍ സന്ദേശം വായിക്കാനിടയായത്. ‘വികസനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടി വന്നത്. ഈ യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ട്, വസ്തുക്കളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ‘Market Mechanism’, അഥവാ വസ്തുക്കളുടെ ചോദനവും ലഭ്യതയും അടിസ്ഥാനപ്പെടുത്തി മാര്‍ക്കറ്റ് നിര്‍ണയിക്കുന്ന വില സ്വീകരിക്കേണ്ടതാണെന്നും താങ്കള്‍ സിറാജ് പത്രത്തില്‍ എഴുതിയതായി കാണാന്‍ സാധിച്ചു. ഈ നയം ഇസ്‌ലാമികമെങ്കില്‍ കെയ്ന്‍സ് മുതല്‍ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ വരെ എഴുതിത്തള്ളിയ ക്ലാസിക്കല്‍ തിയറിയുടെ വക്താക്കളാണ് മുസ്‌ലിംകളെന്ന് പറയേണ്ടി വരും. […]

ലഹരിയുടെ ഉന്മാദത്തില്‍ നിന്ന് നമ്മുടെ കുട്ടികളെ ആര് രക്ഷിക്കും!

ലഹരിയുടെ ഉന്മാദത്തില്‍ നിന്ന് നമ്മുടെ കുട്ടികളെ ആര് രക്ഷിക്കും!

ലഹരിയുടെ പിടിയില്‍ അമരുകയാണ് പുതിയ തലമുറ എന്ന് തെളിയിക്കുന്ന വസ്തുതകളാണ് മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന വസ്തുതകള്‍ വ്യക്തമാക്കുന്നത്. സ്‌കൂളുകളിലും കോളജ് കാമ്പസുകളിലും മയക്കുമരുന്നിന്റെ വ്യാപനം ഭയാനകമായ തോതിലാണെന്ന ആശങ്ക ശരി തന്നെയാണെന്നാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും മനശാസ്ത്രവിദഗ്ധരും നിസംശയം പറയുന്നത്. ലഹരിയുടെ വ്യാപനവും ഉപഭോഗവും വ്യക്തമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളം ഒട്ടും പിന്നിലല്ലെന്ന് തന്നെയാണ്. ഇതേകുറിച്ച് ദേശീയതലത്തില്‍ ചില ഏജന്‍സികള്‍ വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ ഗൗരവതരമായ പഠനങ്ങളോ പരിശോധനകളോ സമഗ്രമായി […]

അലിഗര്‍: ആ ചിത്രമല്ല അവര്‍ക്ക് വേണ്ടത്

അലിഗര്‍: ആ ചിത്രമല്ല അവര്‍ക്ക് വേണ്ടത്

സ്വപ്‌നഭരിതമായ മനസുമായി 1980കളുടെ പ്രാരംഭത്തില്‍ അലിഗര്‍ മുസ്‌ലിം സര്‍വകലാശാലയുടെ കാമ്പസില്‍ കാലെടുത്തുവെച്ചപ്പോള്‍ ഉള്ളകം സന്തോഷാതിരേകത്താല്‍ കുളിരണിഞ്ഞിരുന്നത്, ഒരു ജനതയുടെ ശിരോലിഖിതം തിരുത്തിക്കുറിക്കാന്‍ കെട്ടിപ്പടുത്ത ഒരു വിദ്യാപീഠത്തിന്റെ നടുമുറ്റത്താണല്ലോ വന്നുനില്‍ക്കുന്നത് എന്നോര്‍ത്താണ്. അധികാരവും പ്രതാപൈശ്വര്യങ്ങളും കൈമോശം വന്ന ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് പുതിയൊരു ദിശാബോധം പകരാന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ എന്ന ക്രാന്തദര്‍ശിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്ന ഒരു വിദ്യാലയം, ഒരു നൂറ്റാണ്ടിനിടയില്‍ നിര്‍ഭാഗ്യരായ ഒരു സമൂഹത്തിന്റെ തലയിലെഴുത്ത് തിരുത്തിക്കുറിക്കുകയും ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും […]

ഉറക്കൊഴിക്കാതെ ഐ എ എസ്

ഉറക്കൊഴിക്കാതെ ഐ എ എസ്

ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ഐ.എ.എസുകാരനാകാം. മലപ്പുറം വേങ്ങര ഊരകം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജുനൈദ് നമുക്ക് കാണിച്ചുതരുന്നതും അതാണ്. കഴിഞ്ഞ വര്‍ഷത്തെ ഐ.എ.എസ് പരീക്ഷയ്ക്ക് ഇരുന്നൂറാം റാങ്ക് വാങ്ങിച്ച ഈ മദ്‌റസാധ്യാപകന്റെ മകന് രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് ഐ.എ.എസ് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത്. ”മനസിന് ഉറപ്പുണ്ടെങ്കില്‍ ഐ.എ.എസ് പരീക്ഷയ്ക്ക് തയാറെടുക്കാം. വേറെ ആരുടെയും താല്‍പ്പര്യത്തിന് വേണ്ടി വരരുത്. ഇതിന്റെ പരിശീലനവും പഠനവും ഭാരിച്ചൊരു സാമ്പത്തികബാധ്യത വരുത്തിവയ്ക്കുമെന്ന പ്രചാരണം ശരിയല്ല. പഠിക്കാനുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ പണം അധികം വേണ്ടതില്ല.” ഊരകത്തെ […]